Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മഞ്ചേശ്വരത്ത് ഉപതെരഞ്ഞടുപ്പ് നടന്നാല്‍ ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ജയിക്കാന്‍ സാധ്യത ഉള്ളതായി ഇന്റലിജന്‍സും സി പി എം കാസര്‍കോട് ജില്ലാ കമ്മിറ്റിയും റിപ്പോര്‍ട്ട് നല്‍കിയതായി സൂചന

28 NOVEMBER 2018 02:12 PM IST
മലയാളി വാര്‍ത്ത

മഞ്ചേശ്വരത്ത് ഉപതെരഞ്ഞടുപ്പ് നടന്നാല്‍ ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ജയിക്കാന്‍ സാധ്യത ഉള്ളതായി ഇന്റലിജന്‍സും സി പി എം കാസര്‍കോട് ജില്ലാ കമ്മിറ്റിയും റിപ്പോര്‍ട്ട് നല്‍കിയതായി സൂചന. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ സുരേന്ദ്രന്‍ നന്ദി പറയേണ്ടത് പിണറായിയോടും സര്‍ക്കാരിനോടും മാത്രമാണ്. ശബരിമലയിലെ അക്രമങ്ങളുടെ മറവില്‍ സര്‍ക്കാര്‍ സുരേന്ദ്രനെ കുരുക്കി അകത്തിട്ടിരിക്കുന്നത് മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചാണെന്ന് എല്ലാ നേതാക്കള്‍ക്കും അറിയാം. എന്നാല്‍ ശബരിമല വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിയാതിരിക്കാനാണ് അവരത് തുറന്ന് പറയാത്തത്. കഴിഞ്ഞ തവണ 83 വോട്ടുകള്‍ക്കാണ് സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് തോറ്റത്. അതെല്ലാം മുസ്്‌ലിംലീഗുകാര്‍ ചെയ്ത കള്ളവോട്ടാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ കേസ് നല്‍കിയത്. 

നാട്ടിലില്ലാത്ത പ്രവാസികളുടെ തെരഞ്ഞെടുപ്പ് കാര്‍ഡ് ഉപയോഗിച്ചാണ് പലരും കള്ളവോട്ട് ചെയ്തതെന്ന് സുരേന്ദ്രന്‍ ആരോപിക്കുന്നു. അതുകൊണ്ട് എം.എല്‍.എ ആയിരുന്ന പി.വി അബ്ദുള്‍ റസാഖ് മരിച്ചിട്ടും കേസ് അവസാനിപ്പിക്കാന്‍ സുരേന്ദ്രന്‍ തയ്യാറാകാഞ്ഞത്. അഥവാ മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ സുരേന്ദ്രന്‍ ജയിക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചേര്‍ന്നതോടെ അദ്ദേഹത്തെ കൈയും മെയ്യും മറന്ന് സഹായിക്കാന്‍ സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തി. സുരേന്ദ്രനെതിരായ കേസുകള്‍ പാര്‍ട്ടി വാദിക്കുമെന്ന് വരെ പ്രഖ്യാപിക്കാനും പിള്ള മറന്നില്ല. സുരേന്ദ്രന്‍ ജയിലിലായി ഒരാഴ്ച കഴിഞ്ഞാണ് പിള്ള അദ്ദേഹത്തെ ജയിലില്‍ പോയി സന്ദര്‍ശിച്ചത്. 

ശബരിമല വിഷയത്തിലൂടെ പാര്‍ട്ടിക്ക് ശക്തമായ ജനപിന്തുണ നല്‍കിയ കെ. സുരേന്ദ്രനെ ശ്രീധരന്‍ പിള്ള അവഗണിക്കുന്നതായി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് കേരളത്തില്‍ നിന്നും ധാരാളം പരാതികള്‍ ലഭിക്കുന്നുണ്ട്. സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റാക്കാണ് അമിത്ഷാ തീരുമാനിച്ചിരുന്നതെങ്കിലും ആര്‍.എസ്.എസിന്റെ എതിര്‍പ്പ് കാരണമാണ് സമവായമെന്ന നിലയില്‍ ശ്രീധരന്‍ പിള്ളയെ പ്രസിഡന്റാക്കിയത്. സി പി എമ്മിനോട് പൊരുതി നില്‍ക്കാന്‍ പിള്ളക്ക് നേതൃപാടവമില്ലെന്നാണ് കേന്ദ്രനേതൃത്വം വിലയിരുത്തുന്നത്. എന്നാല്‍ ഇതെല്ലാം വി.മുരളിധരന്റെ പ്രചരണമാണെന്നാണ് പിള്ള കരുതുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പോ അതിന് ശേഷമോ പിള്ളയെ നീക്കുമെന്നും അറിയുന്നു.

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പിന്തുണ മാത്രമാണ് പിള്ളക്കുള്ളത്. പിള്ളയെ പ്രസിഡന്റ് സ്ഥാനത്ത് കൊണ്ടു വന്നതും നായര്‍ സര്‍വീസ് സൊസൈറ്റിയെ പ്രീണിപ്പിത്താനാണ്. ഏതായാലും അക്കാര്യം സാധിച്ച സ്ഥിതിക്ക് ഇനി പിള്ളയെ തള്ളുന്നതില്‍ ദേശീയ നേതൃത്വത്തിന് മടിക്കേണ്ടതില്ല. പി.സി. ജോര്‍ജിന്റെ ബി ജെ പി ബാന്ധവം സുരേന്ദ്രന്‍ വഴി വന്നതാണ്. ഇതിനെ പിള്ള പരസ്യമായി പിന്തുണയ്ക്കുന്നുണ്ടെങ്കിലും പാര്‍ട്ടിക്കുള്ളില്‍ ഭിന്നാഭിപ്രായമാണ് പിള്ള രേഖപ്പെടുത്തുന്നത്. ജോര്‍ജ് വഴി മധ്യതിരുവിതാംകൂറിലെ ക്രൈസ്തവര്‍ക്കിടയില്‍ കസേരയിടാന്‍ സാധ്യതയുണ്ട്. കൂട്ടിന് കണ്ണന്താനവുമുണ്ട് എന്ന നിലപാടിലാണ് സുരേന്ദ്രന്‍ അടക്കമുള്ളവര്‍.

പിള്ളയെക്കാള്‍ കേന്ദ്ര നേതൃത്വത്തില്‍ സ്വാധീനം വി. മുരളീധരനുണ്ട്. അറിയപ്പെടുന്ന മുരളീധരപക്ഷ നേതാവാണ് സുരേന്ദ്രന്‍. ഹിന്ദുഐക്യവേദി അധ്യക്ഷ പി.കെ ശശികലയെ അറസ്റ്റ് ചെയ്തപ്പോള്‍ പാര്‍ട്ടി കാണിച്ച പ്രതിഷേധവും മറ്റും ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ അറസ്റ്റിലായപ്പോള്‍ ഉണ്ടായില്ലെന്ന ആരോപണം ശക്തമാണ്. സുരേന്ദ്രന്‍ അറസ്റ്റിലായി രണ്ട് ദിവസം കഴിഞ്ഞാണ് എം.ടി രമേശ് അടക്കമുള്ള നേതാക്കള്‍ പരസ്യപ്രതികരണത്തിന് തയ്യാറായത്.

തുടങ്ങിയ നിരവധി ആക്ഷേപങ്ങളാണ് സംസ്ഥാന നേതാക്കളെ കുറിച്ചുള്ളത്. പാര്‍ട്ടിക്കുള്ളില്‍ രഹസ്യമായി നടക്കുന്ന ചര്‍ച്ചകളുടെ വിവരങ്ങളും സര്‍ക്കുലറുകളും പുറത്ത് വിടുന്നത് വിഭാഗീയതയുടെ ഭാഗമായാണ്. നേതാക്കള്‍ തമ്മിലുള്ള പോര് ആദ്യം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ അമിത്ഷായ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.

മുരളിക്കാപ്പം തന്നെ അനിഷേധ്യമായ സ്ഥാനം സുരേന്ദ്രനും പാര്‍ട്ടിയിലുണ്ട്. ശ്രീധരന്‍ പിള്ളക്കുള്ളതിനേക്കാള്‍ പ്രവര്‍ത്തകരുടെ പിന്തുണ സുരേന്ദ്രനുണ്ട്. അതേസമയം ഒ. രാജഗോപാല്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളില്‍ പലരും സുരേന്ദ്രനോട് അടുപ്പം സൂക്ഷിക്കുന്നില്ല. 

ജനപിന്തുണ ഏറിയതോടെ സുരേന്ദ്രന്‍ നേതൃസ്ഥാനത്തേക്ക് ഉയരുകയാണ്. പിണറായിക്ക് സംഭാവിച്ച അബദ്ധങ്ങളിലൊന്നാണ് സുരേന്ദ്രനെ അഴിക്കുള്ളിലാക്കിയത്. ശബരിമല പ്രശ്‌നങ്ങളുടെ പേരിലായിരുന്നെങ്കില്‍ അടുത്ത രണ്ട് മാസത്തേക്ക് റാന്നി താലൂക്കില്‍ കയറരുതെന്ന് കോടതി ഉത്തരവുണ്ട്. അത് മതിയായിരുന്നു. ഇത് പഴയതും പുതിയതുമായ കേസുകള്‍ കുത്തിപ്പൊക്കി സുരേന്ദ്രനെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് പകല്‍പോലെ വ്യക്തമായി.

അത് സുരേന്ദ്രന് മഞ്ചേശ്വരത്തെ വിജയത്തിനുള്ള ഇന്ധനമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. സാധാരണ മഞ്ചേശ്വരത്ത് ഇടത്പക്ഷവും സി.പി.എമ്മും വോട്ടുകള്‍ മുസ്്‌ലിംലീഗ് സ്ഥാനാര്‍ത്ഥിക്ക് മറിച്ച് കുത്തുകയാണ് പതിവ്. അങ്ങനെയാണ് കെ.ജി മാരാരുടെ കാലം മുതല്‍ ബി.ജെ.പി ജയിക്കേണ്ട മണ്ഡലം കൈവിട്ട് പോകുന്നത്. എന്നാല്‍ ഇത്തവണ അങ്ങനെ സംഭവിച്ചാലും സുരേന്ദ്രന് ജയിച്ച് കയറാനാവുമെന്നാണ് വിലയിരുത്തല്‍. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (15 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (23 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (38 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (52 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (19 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (19 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (19 hours ago)

Malayali Vartha Recommends