Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുതിയ നീക്കവുമായി അമിത് ഷാ; ശബരിമല വിഷയത്തിൽ റിപ്പോർട്ട് നൽകാൻ നാല് അംഗ സംഘത്തെ നിയോഗിച്ചു; ബിജെപിയുടെ അടുത്ത നീക്കം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ

28 NOVEMBER 2018 05:58 PM IST
മലയാളി വാര്‍ത്ത

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പുതിയ നീക്കവുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ശബരിമല വിഷയത്തിൽ റിപ്പോർട്ട് നൽകാൻ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നാല് അംഗ സംഘത്തെ നിയോഗിച്ചു. ദേശീയ ജനറൽ സെക്രട്ടറി സരോജ പാണ്ഡെ എംപി, പ്രഹ്ലാദ് ജോഷി എംപി, വിനോദ് സോംകാർ എംപി, നളിൻ കുമാർ കട്ടീൽ എംപി എന്നിവർ കേരളത്തിൽ എത്തി തെളിവെടുക്കും. 15 ദിവസത്തിനകം ദേശീയ അധ്യക്ഷന് റിപ്പോർട്ട് നൽകണം. പൊതു ജനങ്ങൾ, വിശ്വാസികൾ, പാർട്ടി പ്രവർത്തകർ എന്നിവരിൽ നിന്ന് സംഘം തെളിവെടുക്കും. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് സംഘം ഡിസംബർ 1,2 തീയതികളിൽ ശബരിമല സന്ദര്‍ശിക്കും.

ശബരിമലയിൽ ഭക്തരുമായി സംവദിച്ച് അവരുടെ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് അമിത് ഷായുടെ നിര്‍ദ്ദേശം. പൊലീസിന്‍റെ നടപടികള്‍, ശബരിമലയിലെ അസൗകര്യങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരം എന്നിവയാണ് സമിതിയോട് പ്രധാനമായും പഠിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും ശബരിമല വിഷയത്തില്‍ ബിജെപിയുടെ അടുത്ത നീക്കം.

ശബരിമലയില്‍ പ്രതിഷേധം സംഘടിപ്പിച്ച ബിജെപി നേതാക്കള്‍ക്കെതിരെയെല്ലാം കേസെടുത്തിട്ടുണ്ട്. സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ അറസ്റ്റിലായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും മോചനം സാധ്യമായിട്ടില്ല. ഈ സാഹചര്യം നിലനിൽക്കെ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം സംസ്ഥാന നേതാക്കള്‍ കേന്ദ്ര നേതാക്കളെ ധരിപ്പിച്ചിരുന്നു. ഇതിന് വേണ്ടി സംസ്ഥാന നേതൃത്വത്തെ ദില്ലിയിലേക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര പ്രതിനിധി സംഘം ശബരിമലയിലേക്ക് എത്തുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (15 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (23 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (38 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (52 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (19 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (19 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (19 hours ago)

Malayali Vartha Recommends