Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജസ്റ്റിസ് കുര്യന്‍ ജോസഫ് ഇന്ന് വിരമിക്കും;പടിയിറങ്ങുന്നത് മുത്തലാഖ് ഉൾപ്പെടെ പരമോന്നത കോടതിയിൽ 1034 സുപ്രധാന വിധികൾ എഴുതിയ ശേഷം

29 NOVEMBER 2018 09:37 AM IST
മലയാളി വാര്‍ത്ത

സുപ്രീം കോടതി ജസ്റ്റിസ് പദവിയിൽ നിന്നും മലയാളി മുഖമായ ജസ്റ്റിസ് കുര്യൻ ജോസഫ് ഇന്ന് വിരമിക്കും. അഞ്ച് വർഷവും എട്ട് മാസവും കൊണ്ട് ആയിരത്തിലധികം വിധി ന്യായങ്ങൾ എഴുതിയാണ് പടിയിറക്കം. മുൻ ചീഫ് ജസ്റ്റിസിനെതിരെയുള്ള കൊളീജിയത്തിൽ പ്രതിഷേധിച്ച് വാർത്താ സമ്മേളനം നടത്തിയ മുതിര്‍ന്ന ജഡ്ജിമാരുടെ കൂട്ടത്തിലും കുര്യന്‍ ജോസഫുണ്ടായിരുന്നു.

ഹിമാചല്‍ പ്രദേശ് ചീഫ് ജസ്റ്റിസിന്‍റെ പദവിയില്‍ നിന്ന് 2013 മാര്‍ച്ച് എട്ടിനാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് , രാജ്യത്തിന്‍റെ പരമോന്നത കോടതിയുടെ പടി ചവിട്ടുന്നത്. അഞ്ച് വര്‍ഷത്തിന് ശേഷം തിരിഞ്ഞു നോക്കുമ്പോള്‍ ഈ കാലടി സ്വദേശിക്ക് അഭിമാനിക്കാനേറെയാണ്. എണ്ണം പറഞ്ഞ വിധികളിലടെ പല തവണ നിയമജ്ഞരുടെ പ്രശംസ നേടി. ഭരണഘടനാ ബെഞ്ചിന്‍റെ ഭാഗമായിരുന്ന് പല സുപ്രധാന വിധികളുടെ ഭാഗഭാക്കായി.

സുപ്രിം കോടതി കൊളീജിയത്തിലെ മൂന്നാമൻ. വൈവാഹിക കേസുകളില്‍ പലപ്പോഴും മധ്യസ്ഥന്‍. പരമോന്നത കോടതിയില്‍ 1034 വിധികള്‍ എഴുതിയ ആദ്യ മലയാളി. കോടതി ഭരണത്തിലെ അരുതായ് മകളില്‍ മുന്‍ ചീഫ് ജസറ്റിസ് ദീപക് മിശ്രക്കെതിരെ വാര്‍ത്താസമ്മേളനം നടത്തി പ്രതിഷേധിച്ച മുതിര്‍ന്ന ജഡ്ജി‍. അങ്ങനെ വിശേഷണങ്ങള്‍ ഏറെയുണ്ട്.

മുത്തലാഖ് , ജുഡീഷ്യല്‍ നിയമന കമ്മീഷന്‍, പട്ടിക വിഭാഗ സംവരണം തുടങ്ങിയ വിവാദ കേസുകളും ഇതിലുള്‍പ്പെടും. വിധിന്യായങ്ങള്‍ക്ക് മാനുഷിക മുഖം നല്‍കുന്നതിലുടെയും ശ്രദ്ധ പിടിച്ചുപറ്റി. ദാമ്പത്യ തര്‍ക്ക് കേസുകളില്‍ കക്ഷികളെ രമ്യതയിലാക്കുന്നതിനും സമാധാനപരമായി വേര്‍പിരിക്കുന്നതിനും കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും നടത്തിയ ഇടപെടലുകള്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റി. ഒരു ദാമ്പത്യതര്‍ക്ക കേസ് പരിഹരിച്ചപ്പോള്‍ ദമ്പതികളുടെ കുഞ്ഞ് സമ്മാനിച്ചത് വര്‍ണചിത്ര കാര്‍ഡ് ആയിരുന്നു. ഈ കാര്‍ഡും വിധിന്യായത്തില്‍ ഉള്‍പ്പെടുത്താന്‍ കുര്യാന്‍ ജോസഫ് മറന്നില്ല.

മുംബൈ സ്ഫോടനപരമ്പരക്കേസിലെ പ്രതി യാക്കൂബ് മേമന്റെ മരണ വാറന്റ് കുര്യന്‍ ജോസഫ് റദ്ദാക്കിയത് ജുഡിഷ്യറിയിലും പുറത്ത് ചര്‍ച്ചക്ക് വഴിയൊരുക്കി. വധ ശിക്ഷ തന്നെ എടുത്തു കളേണ്ടതിനെ കുറിച്ച് ആലോചിക്കണമെന്ന് ഇന്നലെ പ്രസ്താവിച്ച വിധിയിലും കുര്യന്‍ ജോസഫ് ചൂണ്ടിക്കാട്ടി.

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്പതി ഭരണം ഏര്‍പ്പെടുത്തിയ നടപടി റദ്ദാക്കിയ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന കെഎം ജോസഫിനെ സുപ്രീം കോടതിയിലേക്ക് നിയമിക്കാതിരുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ഉറച്ച നിലപാടെടുത്ത കൊളീജിയത്തിലും അദ്ദേഹം അംഗമായിരുന്നു.


മഹാപ്രളയത്തില്‍ കേരളം വിറങ്ങലിച്ചു നിന്നപ്പോള്‍ ഡല്‍ഹിയില്‍നിന്നുയര്‍ന്ന കരുതലിന്റെ കൈകളിലൊന്ന് ഈ ജ്ഡ്ജിയുടെതായിരുന്നു. സംഭാവനകള്‍ ശേഖരിക്കുന്ന ചടങ്ങില്‍ ചുക്കാന്‍ പിടിച്ച ജസ്റ്റിസ് നമ്മള്‍ അതിജീവിക്കുമെന്ന് പാടി മലയാള നാടിന് കരുത്തേകി.ജസ്റ്റിസ് കുര്യന്‍ ജോസഫിന്‍റെ നീതിന്യായ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്താണ് ഈ നിമിഷങ്ങള്‍.

കോടതിയുടെ നാല് ചുമരുകള്‍ക്കുള്ളില്‍ നിന്ന് വിടപറയുമ്പോള്‍ മറ്റൊരു ബഹുമതി കൂടി ഇദ്ദേഹത്തിനൊപ്പമുണ്ട്. ആയിരത്തിലേറെ വിധികള്‍ എഴുതിയവരുടെ പട്ടികയില്‍ പത്താം സ്ഥാനമാണ് ജസ്റ്റിന്‍ കുര്യന്‍ ജോസഫിന്. അഞ്ച് വര്‍ഷത്തിനുള്ളിലാണ് ഈ നേട്ടമെന്നതും ഏറെ ശ്രദ്ധേയമാണ്.

വിരമിച്ച ശേഷം സര്‍ക്കാര്‍ പദവികള്‍ ഒന്നും തന്നെ സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് പരമോന്നത നീതിപീഠത്തില്‍ നിന്ന് പടിയിറക്കം.

1979 ല്‍ കേരള ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ച ജസ്റ്റിസ് കുര്യന്‍ ജോസഫ് രണ്ടായിരത്തിലാണ് ഹൈക്കോടതി ജഡ്ജിയായി ഉയര്‍ത്തപെട്ടത്. ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ 2013 മാര്‍ച്ചിലാണ് സുപ്രീംകോടതി ജഡ്ജിയായി ഇദ്ദേഹത്തെ നിയമിച്ചത്. കുര്യന്‍ ജോസഫ് വിരമിക്കുന്നതോടെ സുപ്രീം കോടതിയില്‍ കേരളത്തിന്റെ പ്രാതിനിധ്യം ഒന്നായി ചുരുങ്ങും.

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (2 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (10 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (25 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (39 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (48 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (19 hours ago)

Malayali Vartha Recommends