Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അങ്ങനെയൊന്നും കുരുക്കാനാവില്ല മക്കളെ, ഇത് മാണിയാണ്! ബാര്‍ കോഴക്കേസില്‍ കെ.എം. മാണിക്ക് നാലാം തവണയും വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്‌; കോടതിയില്‍ തെളിയിക്കാന്‍ കഴിയുന്ന ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും തെളിവായി ഹാജരാക്കിയിട്ടുള്ള ഫോണ്‍ സംഭാഷണം എഡിറ്റ്‌ ചെയ്‌തതാണെന്നും വിജിലന്‍സ്

29 NOVEMBER 2018 10:49 AM IST
മലയാളി വാര്‍ത്ത

പൂട്ടിയ ബാറുകള്‍ തുറക്കാന്‍ മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ബാറുടമ ബിജു രമേശിന്റെ ആരോപണമാണു കേസിനാസ്‌പദം. അതേസമയം കോടതിയില്‍ തെളിയിക്കാന്‍ കഴിയുന്ന ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും തെളിവായി ഹാജരാക്കിയിട്ടുള്ള ഫോണ്‍ സംഭാഷണം എഡിറ്റ്‌ ചെയ്‌തതാണെന്നുമാണു വിജിലന്‍സിന്റെ നിലപാട്‌. ബാര്‍ കോഴക്കേസില്‍ കേരള കോണ്‍ഗ്രസ്‌ (എം) ചെയര്‍മാനും മുന്‍മന്ത്രിയുമായ കെ.എം. മാണിക്കെതിരേ തെളിവില്ലെന്നു വീണ്ടും വിജിലന്‍സ്‌. ഇക്കാര്യം വ്യക്‌തമാക്കി ഹൈക്കോടതിക്കു റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും.

കൂടുതല്‍ അന്വേഷണത്തിനു തയാറാണെന്നും കോടതിക്ക്‌ ഉചിതമായ തീരുമാനമെടുക്കാമെന്നും അറിയിക്കുകയും ചെയ്യും. വി.എസ്‌. അച്യുതാനന്ദനും കെ.എം. മാണിയും സമര്‍പ്പിച്ച വ്യത്യസ്‌ത ഹര്‍ജികളാണു ഹൈക്കോടതിയിലുള്ളത്‌. തുടരന്വേഷണത്തിനു സര്‍ക്കാര്‍ അനുമതി വേണമെന്ന തിരുവനന്തപുരം വിജിലന്‍സ്‌ കോടതി ഉത്തരവു ചോദ്യംചെയ്‌തുള്ളതാണു വി.എസിന്റെ ഹര്‍ജി. തുടരന്വേഷണ ഉത്തരവ്‌ റദ്ദാക്കണമെന്നാണു മാണിയുടെ ആവശ്യം. മൂന്നു പ്രാവശ്യം അന്വേഷിച്ച്‌ അവസാനിപ്പിച്ച കേസാണെന്നും വീണ്ടും അന്വേഷിക്കുന്നതു മനുഷ്യാവകാശ ലംഘനമാണെന്നും മാണി വാദിക്കുന്നു. മാണിയുടെ ഹര്‍ജിയില്‍ വി.എസിനെ കോടതി കക്ഷിചേര്‍ത്തിട്ടുണ്ട്‌. രണ്ടു തവണ മാണിയെ കുറ്റവിമുക്‌തനാക്കി വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ നല്‍കിയതു യു.ഡി.എഫ്‌ .ഭരണകാലത്താണെങ്കില്‍ മൂന്നാമത്തേത്‌ ഈ സര്‍ക്കാരിന്റെ കാലത്താണ്‌.

മാണിക്കെതിരേ തുടരന്വേഷണത്തിന്‌ അനുമതി നല്‍കണമെന്ന ആവശ്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നു വിജിലന്‍സ്‌ നേരത്തേ ഹൈക്കോടതിയെ അറിയിച്ചിരുന്നു. മാണിക്കെതിരേ തെളിവില്ലെന്ന മൂന്നു വിജിലന്‍സ്‌ റിപ്പോര്‍ട്ടുകള്‍ തിരുവനന്തപുരം വിജിലന്‍സ്‌ കോടതി തള്ളിയിരുന്നു. തുടര്‍നടപടി സ്വീകരിക്കാന്‍ ഡിസംബര്‍ പത്തിനകം സര്‍ക്കാരിന്റെ അനുമതി വാങ്ങാന്‍ കോടതി വിജിലന്‍സിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌.
പൊതുപ്രവര്‍ത്തകര്‍ക്കെതിരായ നടപടിക്ക്‌ സര്‍ക്കാര്‍ അനുമതി വേണമെന്ന അഴിമതി നിരോധന നിയമത്തിലെ ഭേദഗതി വരുന്നതിനു മുമ്ബുള്ള കേസായതിനാല്‍ മാണിയുടെ കാര്യത്തില്‍ അതിന്റെ ആവശ്യമില്ലെന്നാണു വി.എസിന്റെ വാദം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (4 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (13 minutes ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (23 minutes ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (37 minutes ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (50 minutes ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (57 minutes ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (1 hour ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (2 hours ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (2 hours ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (2 hours ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (3 hours ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (3 hours ago)

Malayali Vartha Recommends