Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രളയത്തില്‍ തകര്‍ന്ന കേരളം പുനര്‍നിര്‍മിക്കാന്‍ 31,000 കോടി വേണമെന്ന് യു.എന്‍ ഏജന്‍സി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ കിട്ടിയ 2683.18 കോടിയില്‍ രണ്ടായിരം കോടി ഇതുവരെ ചെലവഴിക്കാതെ ഖജനാവില്‍ സൂക്ഷിച്ചിരിക്കുന്നു

29 NOVEMBER 2018 02:34 PM IST
മലയാളി വാര്‍ത്ത

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ 27.11.2018 (ഇതുവരെ സാലറി ചലഞ്ച് മുഖേന സമാഹരിച്ച തുകയും ഇതില്‍ പെടും) 2683.18 കോടി രൂപ ലഭിച്ചെന്നും അതില്‍ 688.48 കോടി രൂപ ചെലവഴിച്ചെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.  . പ്രളയദുരിതവും പേറി പതിനായിരങ്ങള്‍ കഴിയുമ്പോള്‍ ബാക്കി രണ്ടായിരം കോടിയോളം രൂപ സര്‍ക്കാര്‍ ഖജനാവില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ചിരിക്കുന്നു.

ഇതിനുപുറമെ വീടുകളുടെ നാശനഷ്ടത്തിന് സി.എം.ഡി.ആര്‍.എഫി.ല്‍ നിന്നും 1357.78 കോടി രൂപയും ചിലവ് പ്രതീക്ഷിക്കുന്നെന്നും ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഏജന്‍സികളുടെയും സൂചിക പ്രകാരം നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ 31,000 കോടി രൂപ മുതല്‍ മുടക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ദേശീയ ദുരന്തനിവാരണ നിയമപ്രകാരം രൂപീകരിച്ച സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ 987.73കോടി രൂപയാണ് ലഭ്യമായിട്ടുള്ളത്. ഇതില്‍ 586.04 കോടി രൂപ നാളിതുവരെ ചിലവായിട്ടുണ്ട്. നിലവില്‍ 706.74 കോടി രൂപ കൂടി ലഭ്യമായാലേ ബാധ്യത തീര്‍ക്കാനാവുകയുള്ളൂ. ഇതില്‍ കേന്ദ്ര സര്‍ക്കാരിന് തന്നെ റേഷന്‍ ഇനങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിനായി വിമാനങ്ങള്‍ ഉപയോഗിച്ചതിനുമായി 290.74 കോടി രൂപ നല്‍കേണ്ടതുണ്ട് . എസ്.ഡി.ആര്‍.എഫിലുള്ള തുക മുഴുവന്‍ വിനിയോഗിച്ചാലും ബാധ്യതപ്പെട്ട തുക മുഴുവന്‍ കൊടുത്തുതീര്‍ക്കാന്‍ നിലവിലുള്ള ഫണ്ട് പര്യാപ്തമല്ല.

31,000 കോടി രൂപയോളം പുനര്‍നിര്‍മ്മാണത്തിന് അനിവാര്യമായും വേണ്ടിവരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് ലഭ്യമാക്കുന്നതിന് വിവിധ തരത്തിലുള്ള സഹായങ്ങള്‍ നേടിയെടുക്കുക എന്നതും പ്രധാനമാണ്. അതിന് ജനങ്ങളുടെയാകെ സഹായം വേണം. നിയമസഭയിലെ മുഴുവന്‍ അംഗങ്ങളുടെയും പിന്തുണ ഇക്കാര്യത്തില്‍ ഉണ്ടാവുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

31,000 കോടി രൂപ പുനര്‍നിര്‍മ്മാണത്തിന് ആവശ്യമുണ്ടെന്നാണ് യു.എന്‍. ഏജന്‍സികളുടെ കണക്കുകളിലൂടെ വ്യക്തമാകുന്നത്. ഈ പണം സ്വരൂപിക്കുക എളുപ്പമല്ല. അതിനുവേണ്ടി വിവിധതരത്തിലുള്ള വിഭവസമാഹരണ രീതികള്‍ ആവിഷ്‌ക്കരിക്കേണ്ടി വരും.  വിവഭസമാഹരണത്തിന്റെ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ക്രൗഡ് ഫണ്ടിംഗ്. ഒരു പ്രത്യേക ആവശ്യം കണ്ടെത്തുകയും അതിന് ആവശ്യമായ ഫണ്ടിംഗ് ഒരു പ്രത്യേക വ്യക്തികളോ സ്ഥാപനങ്ങളോ ഗ്രൂപ്പുകളോ നിര്‍വ്വഹിക്കുന്ന രീതിയാണ് ക്രൗഡ് ഫണ്ടിംഗ്. ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ് ഫോം നിയതമായ പദ്ധതികള്‍ക്ക് ആവശ്യമായ ധനസമാഹരണം ചെറിയ തുക മുതല്‍ വലിയ സംഭാവന വരെ സമാഹരിക്കുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. 

വ്യക്തിഗത ഭവനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അംഗന്‍വാടികള്‍ എന്നിവയുടെ പുനര്‍നിര്‍മ്മാണത്തിനും മൃഗസംരക്ഷണ മേഖലയില്‍ ഉണ്ടായ നഷ്ടം നികത്തുന്നതിനാവശ്യമായ പദ്ധതികളുടെ വിശദാംശങ്ങളും ഇപ്പോള്‍തന്നെ പോര്‍ട്ടലില്‍ ലഭ്യമാണ്. ആരോഗ്യമേഖലയില്‍ ഉണ്ടായിട്ടുള്ള നാശനഷ്ടം പരിഹരിക്കാന്‍ ആവശ്യമായ പദ്ധതികള്‍ തയ്യാറാക്കിക്കഴിഞ്ഞിട്ടുണ്ട്. വിവിധ മേഖലകളിലെ ഇത്തരം ഇടപെടലുകളുടെ സാധ്യത ഇതില്‍ ഉണ്ടാകുന്നതാണ്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (14 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (28 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (37 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

Malayali Vartha Recommends