600 കോടി നല്‍കിയ മോദി സര്‍ക്കാര്‍ അരിയും മണ്ണെണ്ണയും നല്‍കിയതിന്റെ കാശ് തിരികെ ചോദിക്കുന്നു, പോരാത്തതിന് രക്ഷിക്കാനെത്തിയ ഹെലികോപ്്ടറിന്റെ വാടകയും കേരളമെന്താ ഇന്ത്യയിലല്ലേ?

പ്രളയത്തില്‍ ഒറ്റപ്പെട്ട ജനങ്ങളെ രക്ഷിക്കാന്‍ അനുവദിച്ച ഹെലികോപ്റ്ററിനും സൈനിക വിമാനത്തിനും 33.79 കോടി രൂപ വാടക ചോദിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. പ്രളയക്കെടുതി മൂലം 31,000 കോടി രൂപയാണ് സംസ്ഥാനത്തിന് നഷ്ടം സംഭവിച്ചത്. കേന്ദ്രസര്‍ക്കാര്‍ 600 കോടി രൂപയാണ് ഇതുവരെ അനുവദിച്ചത്.
അതില്‍ നിന്ന് പ്രളയകാലത്തു നല്‍കിയ അരിയ്ക്ക് 209.34 കോടി രൂപയും മണ്ണെണ്ണയ്ക്ക് 56.40 കോടി രൂപയും അടയ്ക്കാന്‍ ആവശ്യപ്പെട്ടു. കൂടാതെ ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ച ഹെലികോപ്റ്ററിന് 33.79 കോടി രൂപ അടയ്ക്കാനാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം സംസ്ഥാനത്തിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ആകെ കേന്ദ്രം അനുവദിച്ച 600 കോടിയില്‍ 299.53 കോടി രൂപ കേന്ദ്രസര്‍ക്കാരിന് തിരിച്ചടയ്‌ക്കേണ്ട സ്ഥിതിയാണുള്ളത്.
ദുരന്തങ്ങള്‍ സംഭവിച്ച ഘട്ടങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളോട്് സ്വീകരിച്ച സമീപനമല്ല കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും കേരളത്തോട് ഉണ്ടായതെന്ന് ഇടത്പക്ഷവും സര്‍ക്കാരും ആരോപിക്കുന്നു. യു.എ.ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള സാമ്പത്തിക സഹായം മോദി സര്‍ക്കാര്‍ നിഷേധിച്ചു. വിദേശ രാജ്യങ്ങളില്‍ പോയി പ്രവാസികളില്‍ നിന്ന് ഫണ്ട് കളക്ട് ചെയ്യാന്‍ സംസ്ഥാനത്തെ മന്ത്രിമാരെ അനുവദിച്ചില്ല. തങ്ങള്‍ക്ക് രാഷ്ട്രീയമായി വഴങ്ങാത്ത കേരളത്തെ ഇല്ലായ്മ ചെയ്യാനാണ് മോദിയും കൂട്ടരും ശ്രമിക്കുന്നത്.
സാമ്പത്തികമായി ഞെരുക്കി കേരളത്തെ തകര്‍ക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ ശ്രമത്തിനെതിരായി മലയാളികള്‍ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരണം. ജീവന്‍ രക്ഷിച്ചതിന് കൂലി ചോദിക്കുന്ന മോദി സര്‍ക്കാരിനെതിരെ ഇന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രതീകാത്മകമായി ഭിക്ഷയെടുക്കല്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷും സെക്രട്ടറി എ.എ.റഹിമും പ്രസ്താവനയില്‍ പറഞ്ഞു. കേരളഎ ഇന്ത്യയിലല്ലേ എന്നും ഇവര്‍ ചോദിക്കുന്നു.
https://www.facebook.com/Malayalivartha


























