കെ സുരേന്ദ്രന്റെ ജയിൽ വാസം; കള്ളക്കേസുകളിൽ കുടുക്കുന്നതിനെതിരെ ബിജെപി ഹൈകോടതിയിലേക്ക്

കെ .സുരേന്ദ്രനെ കള്ള കേസുകളിൽ കുടുക്കുന്നതിനെതിരെ ബിജെപി ഹൈകോടതിയിലേക്ക്. ഇതിനായി പ്രമുഖ അഭിഭാഷകരെ കൊണ്ടുവരുമെന്നും ജാമ്യം അനുവദിച്ചാലും നിയമപോരാട്ടം തുടരുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പി .എസ് ശ്രീധരൻ പിള്ള പറഞ്ഞു.
സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസിൽ പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം നിഷേധിച്ച പശ്ചാത്തലത്തിലാണിത്. ജാമ്യം ലഭിക്കാതിരികാനായി പോലീസ് സി.പി.എം. സമ്മർദത്തിനുവഴങ്ങി കൃത്രിമതെളിവുകൾ സൃഷ്ടിക്കുന്നു . അതുകൊണ്ട് തന്നെ കേസിൽ കെ. സുരേന്ദ്രൻ നിരപരാധിയാണെന്നും കള്ളക്കേസുകൾ പിൻവലിക്കണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു.
നവംബർ 21 നു നിരോധനാജ്ഞ ലംഘിച്ച കേസിൽ ജാമ്യം ലഭിച്ചിട്ടും കെ സുരേന്ദ്രനെ തടങ്കലിൽ അനധികൃതമായി പാർപ്പിച്ചതായി അഭിഭാഷകൻ കെ. രാംകുമാർ കോടതിയിൽ വാദിച്ചു. നവംബർ 20-നുതന്നെ പ്രൊഡക്‌ഷൻ വാറന്റുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു. റിപ്പോർട്ടിൻമേൽ വ്യാഴാഴ്ച കോടതി വാദം കേട്ടിരുന്നു.
https://www.facebook.com/Malayalivartha


























