Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒടുവില്‍ പടിക്കല്‍ കലമുടച്ച് ബിജെപി; സുവര്‍ണ്ണാവസരമൊക്കെ തുലച്ചു, എക്കാലത്തും ഗ്രൂപ്പുപോരും, പടല പിണക്കങ്ങളും, നേതാക്കള്‍ തമ്മിലുള്ള പോരും തളര്‍ത്തിയിരുന്ന ബിജെപിയില്‍ ഇപ്പോള്‍ കൂട്ടക്കുഴപ്പം

01 DECEMBER 2018 11:07 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ബിജെപിയില്‍ അണികള്‍ ആശയക്കുഴപ്പത്തിലാണ്. ശബരിമലയില്‍ സമരത്തിനില്ലെന്ന ബിജെപി പ്രസിഡന്റ് ശ്രീധരന്‍പിള്ളയുടെ നിലപാടാണ് പാര്‍ട്ടിയില്‍ കൂട്ടക്കുഴപ്പം സൃഷ്ടിച്ചത് . ശബരിമല സമരസമയത്ത് പുകഞ്ഞുനിന്ന ഗ്രൂപ്പുവഴക്ക് ഇപ്പോള്‍ പരസ്യ കലാപത്തിന്റെ വക്കിലെത്തിയിരിക്കുകയാണ്. സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യവിമര്‍ശനം ഉന്നയിച്ച് വി മുരളീധരന്‍ എംപിയും പി പി മുകുന്ദനും രംഗത്തെത്തി. ജയിലിലായ കെ സുരേന്ദ്രന് പാര്‍ടി നേതൃത്വം പിന്തുണ നല്‍കാത്തതാണ് മുരളീധരനെ പരസ്യ നിലപാടിലേക്ക് എത്തിച്ചത്. അതിനിടെ, സംസ്ഥാനത്തെ പാര്‍ടിയുടെ അവസ്ഥ കാണിച്ച് കേന്ദ്ര നേതൃത്വത്തിന് ആര്‍എസ്എസും പരാതി നല്‍കി.

ശബരിമലയിലെ യുവതി പ്രവേശമല്ല ഇപ്പോള്‍ നടക്കുന്ന ബിജെപിയുടെ സമരത്തിന്റെ വിഷയമെന്ന് ഒ രാജഗോപാല്‍. റിവ്യൂ ഹര്‍ജി കോടതി പരിഗണിക്കാനിരിക്കെ സമരം ചെയ്തിട്ട് എന്തുകാര്യമെന്നും അദ്ദേഹം ചോദിക്കുന്നു. പൊലീസ് നടപടിയും ശബരിമലയിലെ അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങളുമാണ് സമരത്തിന്റെ വിഷയം. സെക്രട്ടറിയറ്റിന് മുന്നില്‍ നടത്തുന്നത് ബിജെപിയുടെ രാഷ്ട്രീയ സമരമാണ്. സര്‍ക്കാരിനെതിരായ സമരം വ്യാപിപ്പിക്കുന്നതിനാണ് സെക്രട്ടറിയറ്റിലേക്ക് മാറ്റിയത്. സര്‍ക്കാര്‍ തയ്യാറാണെങ്കില്‍ ഒത്തുതീര്‍പ്പ് പരിഗണിക്കാമെന്നും രാജഗോപാല്‍ പറഞ്ഞു. ശബരിമലയുടെ പേരില്‍ നിയമസഭ അലങ്കോലപ്പെടുത്തുന്നതിനോട് യോജിപ്പില്ല. ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ ധാരാളം സമയമുണ്ട്. സഭ തടസ്സപ്പെടുത്തുന്ന യുഡിഎഫ് ശൈലി താന്‍ സ്വീകരിക്കില്ലെന്നും രാജഗോപാല്‍ പറഞ്ഞു. സ്ത്രീ പ്രവേശത്തിന്റെ പേരിലല്ല സമരമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ളയുടെ അഭിപ്രായത്തോട് യോജിക്കുന്നതാണ് ഒ രാജഗോപാലിന്റെ നിലപാട്.

എന്നാല്‍ ബിജെപി സമരം മാറ്റിയത് വിശ്വാസികളുടെ മനസ്സിന് പോറലേല്‍പ്പിച്ചുവെന്ന് ബിജെപി നേതാവ് പി പി മുകുന്ദന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ ജയിലില്‍ കഴിയുന്നവരുടെ കാര്യം ഗൗരവമായി എടുക്കാന്‍ വ്യവസ്ഥ വേണം. അയ്യപ്പ വിശ്വാസത്തിന്റെ പേരില്‍ പ്രതിഷേധത്തിന് ഇറങ്ങിയവര്‍ ആരായാലും അവര്‍ക്കൊപ്പം ബിജെപി ഉണ്ടാവണം. ശബരിമല സമരം മാറ്റാന്‍ ബിജെപി തീരുമാനിച്ചിരിക്കുകയാണല്ലോ എന്ന മുഖവുരയോടെയാണ് മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ശബരിമല സമരം ഒത്തുതീര്‍പ്പാക്കാന്‍ ആത്മാഭിമാനമുള്ള ബിജെപി പ്രവര്‍ത്തകന്‍ സമ്മതിക്കില്ലെന്ന് മുന്‍ സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ എം പി. സമരം പിന്‍വലിക്കുമെന്ന നിലപാട് എന്തുകൊണ്ടാണ് സ്വീകരിച്ചതെന്ന് സംസ്ഥാന പ്രസിഡന്റാണ് വ്യക്തമാക്കേണ്ടതെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

നേതാക്കള്‍ പലവഴിക്ക് നീങ്ങിയതോടെ സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള പൂര്‍ണ്ണമായും വെട്ടിലായി. ശ്രദ്ധയില്ലാത്ത പ്രസ്താവനകള്‍ കൊണ്ട് ആശയക്കുഴപ്പത്തില്‍ പലപ്പോഴും പാര്‍ട്ടിയെ എറിഞ്ഞു കൊടുത്തു പിഎസ് ശ്രീധരന്‍പിള്ള.

ശബരിമല വിഷയത്തില്‍ താന്‍ നടത്തിയ എല്ലാ സമരങ്ങളും പൂങ്കാവനത്തിന് പുറത്തായിരുന്നു. ഇപ്പോഴും ശബരിമല കര്‍മസമിതിയുടെ സമരത്തിന് ബിജെപി പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

കേരളത്തിലെ ബിജെപിക്ക് കൈവരുമായിരുന്ന സുവര്‍ണ്ണാവസരം ഒടുവില്‍ നേതാക്കള്‍ ചേര്‍ന്ന് കുളമാക്കി. സര്‍ക്കാര്‍ ജയിലിലിട്ട കെ സുരേന്ദ്രനു വേണ്ടിയും കാര്യമായൊന്നും ചെയ്യാനാകാതെ സംസ്ഥാന നേതൃത്വം കുഴയുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (18 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (18 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (18 hours ago)

Malayali Vartha Recommends