Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമിത്ഷായെ ഇറക്കി കളിക്കാൻ ബിജെപി ; ഡിസംബർ 15 ന് മുൻപ് അമിത്ഷാ അടക്കമുള്ള ബിജെപി നേതാക്കൾ കേരളത്തിലേക്ക്; സെക്രട്ടേറിയറ്റിനു മുൻപിൽ സമരം ആരംഭിക്കുന്നതിനു ഒപ്പം നിലക്കലിൽ നിരോധനാജ്ഞ ലംഘിക്കാൻ ബിജെപി തീരുമാനം

01 DECEMBER 2018 11:02 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമല പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി ഡിസംബർ 15 ന് മുൻപ് അമിത്ഷാ അടക്കമുള്ള ബിജെപി നേതാക്കൾ കേരളത്തിലേക്ക്. ശബരിമല വിഷയത്തിൽ സംസ്ഥാനസർക്കാർ നിശ്ചയിക്കുന്ന വഴിയിലൂടെയാണ് ബിജെപി പ്രക്ഷോഭത്തങ്ങൾ ആവിഷ്കരിക്കുന്നതെന്ന ആക്ഷേപങ്ങൾക്ക് ഇടയിലാണ് സമരം തീവ്രമാക്കാൻ കോഴിക്കോട് നടന്ന നേതൃയോഗം തീരുമാനിച്ചത്. മറ്റന്നാൾ എ.എൻ രാധാകൃഷ്ണൻ സെക്രട്ടേറിയറ്റിനു മുൻപിൽ സമരം ആരംഭിക്കുന്നതിനു ഒപ്പം തന്നെ നിലക്കലിൽ നിരോധനാജ്ഞ ലംഘിക്കാനാണ് ബിജെപിയുടെ തീരുമാനം.

സംസ്ഥാന നേതാക്കൾ തന്നെ നിലക്കലിൽ എത്തി നേതൃത്വം നൽകും. മുഖ്യമന്ത്രി അടക്കമുള്ളവർക്ക് എതിരെയുള്ള പ്രക്ഷോഭം ശക്തമാക്കാനാണ് ബിജെപിയുടെ തീരുമാനം. മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും എതിരെ കടുത്ത പ്രക്ഷോഭഹം അഴിച്ചു വിടണമേന്നാണ് ബിജെപി തീരുമാനം. എല്ലാ മന്ത്രിമാരെയും തെരുവിൽ തദ്സയാനും കരിങ്കൊടി കാണിക്കാനും യോഗത്തിൽ തീരുമാനമായി. കെ സുരേന്ദ്രനുവേണ്ടി ശക്തമായി പ്രതികരിക്കാനും ബിജെപി തീരുമാനമായി.

അതേസമയം ശബരിമല വിഷയത്തിൽ റിപ്പോർട്ട് നൽകാൻ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നാല് അംഗ സംഘത്തെ നിയോഗിച്ചു. ദേശീയ ജനറൽ സെക്രട്ടറി സരോജ പാണ്ഡെ എംപി, പ്രഹ്ലാദ് ജോഷി എംപി, വിനോദ് സോംകാർ എംപി, നളിൻ കുമാർ കട്ടീൽ എംപി എന്നിവർ കേരളത്തിൽ എത്തി തെളിവെടുക്കും. 15 ദിവസത്തിനകം ദേശീയ അധ്യക്ഷന് റിപ്പോർട്ട് നൽകണം. പൊതു ജനങ്ങൾ, വിശ്വാസികൾ, പാർട്ടി പ്രവർത്തകർ എന്നിവരിൽ നിന്ന് സംഘം തെളിവെടുക്കും. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് സംഘം ഡിസംബർ 1,2 തീയതികളിൽ ശബരിമല സന്ദര്‍ശിക്കും.

ശബരിമലയിൽ ഭക്തരുമായി സംവദിച്ച് അവരുടെ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് അമിത് ഷായുടെ നിര്‍ദ്ദേശം. പൊലീസിന്‍റെ നടപടികള്‍, ശബരിമലയിലെ അസൗകര്യങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരം എന്നിവയാണ് സമിതിയോട് പ്രധാനമായും പഠിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും ശബരിമല വിഷയത്തില്‍ ബിജെപിയുടെ അടുത്ത നീക്കം.

ശബരിമലയില്‍ പ്രതിഷേധം സംഘടിപ്പിച്ച ബിജെപി നേതാക്കള്‍ക്കെതിരെയെല്ലാം കേസെടുത്തിട്ടുണ്ട്. സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ അറസ്റ്റിലായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും മോചനം സാധ്യമായിട്ടില്ല. ഈ സാഹചര്യം നിലനിൽക്കെ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം സംസ്ഥാന നേതാക്കള്‍ കേന്ദ്ര നേതാക്കളെ ധരിപ്പിച്ചിരുന്നു. ഇതിന് വേണ്ടി സംസ്ഥാന നേതൃത്വത്തെ ദില്ലിയിലേക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര പ്രതിനിധി സംഘം ശബരിമലയിലേക്ക് എത്തുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (18 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (18 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (18 hours ago)

Malayali Vartha Recommends