പത്തനംതിട്ടയിൽ പ്ലസ്ടു വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി 25 ലക്ഷം തട്ടിയെടുക്കാൻ ശ്രമം; പദ്ധതി പാളിയപ്പോൾ പിടിയിലായത് ബന്ധുവടക്കമുള്ള ഗുണ്ടകൾ

പ്ലസ്ടു വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. പത്തനംതിട്ട മഞ്ഞനിക്കരയിലാണ് 25 ലക്ഷം രൂപ ആവശ്യപ്പെട്ട് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. രാത്രി പത്തരയോടെയായിരുന്നു സംഭവം.
കര്‍ണാടക സ്വദേശികളാണ് തട്ടി കൊണ്ടു പോകാന്‍ ശ്രമം നടത്തിയതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും. സംഭവത്തിൽ ബന്ധുവടക്കം അഞ്ച് പേര്‍ പിടിയിലായതായാണ് സൂചന. പെരുമ്പാവൂരിൽ നിന്നാണ് ഇവരെ പിടികൂടിയത്. പിടിയിലായവരില്‍ മൈസൂരിലെ ഗുണ്ടാ സംഘവും ഉള്‍പ്പെടുന്നതായി പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha


























