ഭക്തരുടെ മുന്നിൽ ദേവസ്വം ബോര്‍ഡ് മുട്ടുമടക്കി; ശബരിമല വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി രൂപയുടെ വന്‍ ഇടിവ്; 12 ദിവസം കൊണ്ട് വിറ്റത് 66 ലക്ഷം രൂപയുടെ അപ്പം മാത്രം

ശബരിമല വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി രൂപയുടെ വന്‍ ഇടിവ്. 12 ദിവസം കൊണ്ട് വിറ്റത് 66 ലക്ഷം രൂപയുടെ അപ്പം മാത്രം. കഴിഞ്ഞ വര്‍ഷം ഇത് മൂന്ന് കോടി 41 ലക്ഷം ആയിരുന്നു. ഈ വര്‍ഷം അരവണ വില്‍പനയില്‍ ലഭിച്ചത് 6 കോടി 75 ലക്ഷം രൂപ മാത്രമാണ്. കഴിഞ്ഞ വര്‍ഷം ആദ്യ 12 ദിവസം വിറ്റത് 20 കോടി 6 ലക്ഷം രൂപയുടെ അരവണയായിരുന്നു. കാണിക്ക വരുമാനത്തില്‍ 7 കോടി 75 ലക്ഷം രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
മണ്ഡലമകരവിളക്ക് ഉല്‍സവത്തിന് നടതുറന്ന് രണ്ടാഴ്ച കഴിയുമ്പോഴും ഭക്തരുടെ ഒഴുക്ക് ശബരിമലയിലേക്കില്ല. പ്രതിഷേധങ്ങളും നിയന്ത്രണങ്ങളുമുണ്ടെങ്കിലും ഭകതര്‍ അതൊന്നും ഗൗനിക്കാതെ ദര്‍ശനത്തിന് വരുമെന്നായിരുന്നു ദേവസ്വം ബോര്‍ഡ് കരുതിയിരുന്നത്. കഴിഞ്ഞ മണ്ഡലകാലത്തേക്കാള്‍ ആദ്യ വരുമാനത്തില്‍ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഭക്തരുടെ കുറവ് അപ്പം അരവണ വില്പനയെയും സാരമായി ബാധിച്ചു.
സന്നിധാനത്ത് നിയന്ത്രണം വന്നപ്പോള്‍ അപ്പം അരവണ കൗണ്ടറുകള്‍ പമ്പയിലും നിലയ്ക്കലിലും തുടങ്ങാന്‍ ദേവസ്വം ബോര്‍ഡ് ആലോചിച്ചിരുന്നു. എന്നാല്‍ സന്നിധാനത്ത് നിന്നു ഭക്തര്‍ക്ക് നല്‍കുന്നത് പ്രസാദമാണ്, അത് പമ്പയിലോ നിലയ്ക്കലിലോ വിതരണം ചെയ്‌താൽ അത് കച്ചവടമായി കണക്കാക്കപ്പെടും. അതിനാല്‍ തല്ക്കാലം മറ്റ് സ്ഥലങ്ങളില്‍ അപ്പം അരവണ കൗണ്ടറുകള്‍ തുറക്കേണ്ടെന്നായിരുന്നു ദേവസ്വംബോര്‍ഡ് തീരുമാനം.
https://www.facebook.com/Malayalivartha


























