ഇസ്രത് ജഹാന്‍ കേസ്; നരേന്ദ്രമോദിയെയും അമിത് ഷായെയും രക്ഷിക്കുന്നതിന് ബെഹ്‌റ ശ്രമിച്ചു; മോദിയെയും അമിത്ഷായേയും വെള്ളപൂശുന്ന റിപ്പോര്‍ട്ട് നല്‍കി; ബെഹ്‌റയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മുല്ലപ്പള്ളി

ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. ഇസ്രത് ജഹാന്‍ കേസില്‍ നരേന്ദ്രമോദിയെയും അമിത് ഷായെയും രക്ഷിക്കുന്നതിന് ബെഹ്‌റ ശ്രമിച്ചതായി മുല്ലപ്പള്ളി ആരോപണം ഉന്നയിച്ചു. എന്‍.ഐ.എ മേധാവിയായിരുന്നപ്പോള്‍ മോദിയെയും അമിത്ഷായേയും വെള്ളപൂശുന്ന റിപ്പോര്‍ട്ട് നല്‍കിയെന്നും ഫയലുകള്‍ ആഭ്യന്തര സഹമന്ത്രിയായിരിക്കെ നേരിട്ട് കണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. സംസ്ഥാനത്ത് ഡിജിപി നിയമനം ഇതിന് പ്രത്യുപകാരമാണെന്നും ഡി.ജി.പിയാക്കാന്‍ പിണറായിയോട് നിര്‍ദേശിച്ചത് നരേന്ദ്രമോദിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2004 ജൂണ്‍ 15 ന് ഗുജറാത്തില്‍ നടന്ന വ്യാജ ഏറ്റുമുട്ടലിലാണ് പത്തൊമ്പതുകാരിയായ ഇസ്രത്ത് ജഹാന്‍, ജാവേദ് ഷെയ്ഖ് എന്ന പ്രാണേഷ് പിള്ള, അംജദലി അക്ബറലി റാണ, സീഷാന്‍ ജോഹര്‍ എന്നിവര്‍ കൊല്ലപ്പെട്ടത്. ഇവര്‍ ല്ഷകര്‍ തീവ്രവാദികളാണെന്നും അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ കൊലപ്പെടുത്താനാണ് ഇവര്‍ എത്തിയതെന്നുമായിരുന്നു പൊലീസ് ഭാഷ്യം. 2013ലാണ് കേസുമായി ബന്ധപ്പെട്ട് സിബിഐ ആദ്യ കുറ്റപത്രം സമര്‍പ്പിക്കുന്നത്. പാണ്ഡെ, ഡിജി വന്‍സാര, ജിഎല്‍ സിംഗാല്‍ എന്നിവരുള്‍പ്പെടെ പാണ്ഡെ, ഡിജി വന്‍സാര, ജിഎല്‍ സിംഗാല്‍ എന്നിവരുള്‍പ്പെടെ ഏഴ് ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ പേരുകളാണ് കുറ്റപത്രത്തിലുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha


























