Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡിഗ്രി പരീക്ഷാ ഫലം പുറത്തു വന്നപ്പോള്‍ ഇംഗ്ലീഷില്‍ തോറ്റു പോയ വിവരം മറച്ചുവെച്ച് റിക്കാര്‍ഡ് മാര്‍ക്കില്‍ .രണ്ടാം റാങ്കുണ്ടെന്ന് ഫോണില്‍ വിളിച്ചു പറഞ്ഞ ഗജഫ്രോഡാണ് കവിതാ വിവാദത്തില്‍ ദീപാനിശാന്തിനെ കുടുക്കിയതെന്ന് കോളജ് അധ്യാപകനായ വിജു നെടുങ്ങാടി

01 DECEMBER 2018 11:39 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ദീപാനിശാന്ത് കലേഷിന്റെ കവിത മോഷ്ടിച്ച് പ്രസിദ്ധീകരിച്ച സംഭവത്തിലെ വില്ലന്‍ ആരാണെന്ന് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച. ദീപാനിശാന്തിന്റെ സുഹൃത്തായ ശ്രീചിത്രന്‍ എം.ജെ അയാള്‍ എഴുതിയെന്ന പേരില്‍ ദീപാനിശാന്തിന് വാട്‌സാപ്പിലൂടെ അയച്ച് കൊടുത്തതാണ് കലേഷിന്റെ വതിയെന്ന് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി ചര്‍ച്ച നടക്കുന്നു. ഇത് മനസിലാക്കിയാണ് ശ്രീചിത്രന്‍ ഫെയിസ്ബുക്കിലൂടെ മാപ്പ് പറഞ്ഞെന്ന് അറിയുന്നു. പ്രഭാഷകനായ ശ്രീചിത്രന്‍ പണ്ടും കവിതകളും മറ്റും മോഷ്ടിച്ച് പ്രസിദ്ധീകരിച്ചിരുന്നെന്ന് തിരൂര്‍ ഗവ. മെഡിക്കല്‍ കോളജ് അധ്യാപകനായ വിജു നെടുങ്ങാടി പറയുന്നു. 

ശ്രീചിത്രന്‍ എം ജെ 2002-2005 ബാച്ചില്‍ പാലക്കാട് ഗവ.വിക്ടോറിയ കോളേജില്‍ മലയാളം ബി ഏക്ക് പഠിച്ചിരുന്ന ആളാണ്. അക്കാലത്ത് മാധ്യമം ആഴ്ചപ്പതിപ്പില്‍ ആണെന്നു തോന്നുന്നു പ്രസിദ്ധീകരിക്കപ്പെട്ട പി.പി.രാമചന്ദ്രന്റെ 'മഞ്ഞിലുമേറെത്തണുത്തത് ' എന്ന കവിത പകര്‍ത്തിക്കൊണ്ടുവന്ന് സ്വന്തം രചന എന്ന് നടിച്ച് എന്റെ മുന്നില്‍ നില്‍ക്കേ ' നീ രാമചന്ദ്രന്റെ കവിത വായിച്ചുറപ്പിക്ക് ' എന്ന് ഞാന്‍ പറഞ്ഞപ്പൊ എന്റെ മുന്നില്‍ നിന്ന് പതറി ഇറങ്ങിപ്പോയ ആളു തന്നെയല്ലേ? എന്ന് വിജു നെടുങ്ങാട് ഫെയിസ്ബുക്കിലൂടെ ചോദിക്കുന്നു.

കോളേജ് ആര്‍ട്‌സ് ഫെസ്റ്റിവലില്‍ പ്രസംഗ മല്‍സരത്തില്‍ മൂന്നാം സ്ഥാനത്തായപ്പോള്‍ യൂണിയന്‍ മാഗസിന്‍ എഡിറ്റര്‍ എന്ന നിലയില്‍ കയ്യില്‍ കിട്ടിയ ലിസ്റ്റ് തിരുത്തി ഒന്നാം സ്ഥാനത്തെത്തിയ ആളാണ് ശ്രീചിത്രന്‍. രണ്ടാം വര്‍ഷ ബി ഏക്കു പഠിക്കുമ്പോള്‍ വിക്ടോറിയയുടെ മാഗസിനില്‍ ടി.പി.രാജീവന്റെ രാഷ്ട്രതന്ത്രം എന്ന സമാഹാരത്തിലെ ഒരു കവിത വള്ളി പുള്ളി വിസര്‍ഗ്ഗം വിടാതെ ഈച്ചക്കോപ്പിയടിച്ച് സ്വന്തം പേരില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. 

ബാലചന്ദ്രന്റെ തീപ്പാതി സ്വന്തം അനുഭവമാണെന്ന് പറഞ്ഞ് വിക്ടോറിയ കോളേജിലെ അക്കാലത്തെ സുവോളജി അധ്യാപകനെ കബളിപ്പിച്ച് അദ്ദേഹത്തെക്കൊണ്ട് ഈ കഥയെഴുതു എന്ന് പറഞ്ഞ് കഥ എഴുതിപ്പിച്ചു. (ആ സാധു മനുഷ്യന്‍ അതെഴുതി ആദ്യം വായിക്കാന്‍ തന്നതെനിക്ക്. ഞാനത് അവിടെ വെച്ചു കൊന്നു. ഇല്ലായിരുന്നെങ്കില്‍ അക്കാലത്തെ പാലക്കാടന്‍ പ്രതിമാസ സാഹിത്യ സദസ്സില്‍ രാധാകൃഷ്ണന്‍ നായരുടെയുടെയും അജയന്‍ സാറിന്റെയുമൊക്കെ മുന്നില്‍ അത് വായിച്ച് .. ദൈവമേ എന്താകുമായിരുന്നുവെന്ന് എനിക്കു തന്നെ അറിഞ്ഞുകൂടാ.)

ഡിഗ്രി പരീക്ഷാ ഫലം പുറത്തു വന്നപ്പോള്‍ ഇംഗ്ലീഷില്‍ തോറ്റു പോയ വിവരം മറച്ചുവെച്ച് റിക്കാര്‍ഡ് മാര്‍ക്കില്‍ യൂനി.രണ്ടാം റാങ്കുണ്ടെന്ന് എന്നെ ഫോണില്‍ വിളിച്ചു പറഞ്ഞെന്നും വിജു നെടുങ്ങാടി ഓര്‍മിക്കുന്നു. കലേഷിന്റെ വിവാദ കവിത മറ്റൊരു പെണ്‍കുട്ടിക്ക് ഇത് നിന്നെക്കുറിച്ചെഴുതിയത് എന്ന് പറഞ്ഞ് ഒരു കൊല്ലം മുമ്പ് വാട്‌സാപ്പില്‍ അയച്ചുകൊടുത്തതും ശ്രീചിത്രനാണെന്നും നെടുങ്ങാടി ഉറപ്പിക്കുന്നു. 

ഇതു രണ്ടും ഒരാളാണെങ്കില്‍ അയാളോളം വലിയ ഗജഫ്രോഡിനെ ഞാനീ ജീവിതത്തില്‍ കണ്ടിട്ടില്ല. അയാള്‍ ആരെയും വിഴുങ്ങും, അയാള്‍ക്ക് പ്രയോജനപ്പെടാന്‍ പാകത്തില്‍. സുനില്‍ പി ഇളയിടത്തിനോടും ദീപാ നിശാന്തിനോടും ഞാനിത് പറയാന്‍ പലവട്ടം ആഞ്ഞതാണ്. എന്റെ ഒന്നു രണ്ടാത്മസുഹൃത്തുക്കള്‍ തടഞ്ഞതു കൊണ്ടാണ് അന്നത് പറയാതിരുന്നതെന്നും അദ്ദേഹം പറയുന്നു. അയാളെഴുതിയത് എന്ന് ഉറച്ചു വിശ്വസിച്ചതുകൊണ്ടും പരന്ന കവിതാ വായനാ പരിചയമില്ലാത്തതുകൊണ്ടുമാണ് ദീപയ്ക്ക് ഈ ചതി പറ്റിയത്.

ഞാന്‍ മനസ്സിലാക്കുന്നത് അയാളിലുള്ള സൗഹൃദത്തിന്റെ പുറത്ത് കാണിച്ച അമിതാത്മവിശ്വാസമാണ് ദീപയെ ഒരടി മുന്നോട്ടു പോകാനാവാത്ത വിധത്തില്‍ ഇരുട്ടിലാക്കിയത്. അവര്‍ വിചാരണ ചെയ്യപ്പെടുന്നതിനേക്കാള്‍ അയാള്‍ വിചാരണ ചെയ്യപ്പെടണം. കാരണം ദീപാ നിശാന്ത് എന്റെ കാഴ്ചയില്‍ വായനയില്‍ അനുഭവത്തില്‍ മനുഷ്യ വിരുദ്ധമായി ഒന്നും ഇന്നുവരെ പറഞ്ഞു കണ്ടിട്ടില്ല. അതു കൊണ്ടു ആരെന്തു പറഞ്ഞാലും അനുതാപത്തോടു കൂടിത്തന്നെ ദീപയെ കാണുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (18 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (18 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (18 hours ago)

Malayali Vartha Recommends