പന്തളം കൊട്ടാരവും തന്ത്രി കുടുംബവും എന്‍.എസ്.എസും അല്ല കേരളത്തിലെ ഹൈന്ദവരെന്ന് പറഞ്ഞ വെള്ളാപ്പള്ളി ഇന്ന് അവര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ സാനിധ്യത്തില്‍ അതിരൂക്ഷവിമര്‍ശനം നടത്തി

ശബരിമല യുവതി പ്രവേശനത്തെ എതിര്‍ത്ത് എന്‍.എസ്.എസും പന്തളം കൊട്ടാരവും തന്ത്രി കുടുംബവും ഒത്തുചേര്‍ന്നപ്പോള്‍ കേരളം കുട്ടിച്ചോറായെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുഖ്യമന്ത്രി വിളിച്ച നവോത്ഥാന സംഘടനകളുടെ യോഗത്തിലാണ് വിമര്‍ശനം. കോടതി വധി വന്നപ്പോള്‍ നിരാശാജനകമെന്ന് പറഞ്ഞെങ്കിലും തെരുവിലിറങ്ങി സമരത്തിനില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും പറഞ്ഞു. എന്‍.എസ്.എസും പന്തളം കൊട്ടാരവും തന്ത്രി കുടുംബവും കോടതിവിധി സര്‍ക്കാരിനെതിരെ തിരിച്ചെന്നും സര്‍ക്കാരിനെ താഴെ ഇറക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
പന്തളം കൊട്ടാരവും തന്ത്രി കുടുംബവും എന്‍.എസ്.എസും അല്ല കേരളത്തിലെ ഹൈന്ദവരെന്നും അവര്‍ക്ക് ആവശ്യമുള്ളപ്പോള്‍ പിന്നോക്കക്കാരും ദളിതരും ഹിന്ദുക്കളും അല്ലാത്തപ്പോള്‍ ജന്തുക്കളുമാണെന്നും വെളളാപ്പള്ളി ആഞ്ഞടിച്ചിരുന്നു. ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും പറഞ്ഞു. ആചാരലംഘനം അനുവദിക്കില്ലെന്ന് പറയുന്നവരാണ് ശബരിമലയില്‍ ഈഴവ കുടുംബത്തിനുണ്ടായിരുന്ന വെടിവഴിപാട് അധികാരവും മലഅരയന്‍മാരുടെ തേനഭിഷേകവും മകരവിളക്ക് കത്തിക്കുന്നതിനുള്ള അവകാശവും എടുത്ത് കളഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.
ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ 50 % വരുന്ന പിന്നോക്കക്കാരും ദളിതരുമാണ് കൂടുതല്‍ വരുമാനം നല്‍കുന്നത്. എന്നാല്‍ ബോര്‍ഡിലെ ജോലികള്‍ 95 % കയ്യാളുന്നത് സവര്‍ണ്ണരാണെന്നും അത് നഷ്ടപ്പെടുമെന്ന ഭീതിയിലാണ് എന്‍.എസ്.എസ് ഉള്‍പ്പെടെ സമരത്തിനിറങ്ങിയിരിക്കുന്നതെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടിയിരുന്നു.
കോടതി വിധിക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് പകരം തെരുവിലിറങ്ങി അക്രമം നടത്തുന്നത് ശരിയല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ ദളിത് മേല്‍ശാന്തിയെ നിയമിച്ചതിനെതിരെ യോക്ഷേമസഭയും അക്കീരമണ്‍ കാളിദാസ ഭട്ടതിരിയും രംഗത്തെത്തി. ഒരു സ്്ത്രീ തിരുവല്ല ക്ഷേത്രത്തില്‍ ശ്രീനാരായണഗുരുവിന്റെ ആത്മോപദേശശതകം വായിച്ചതിന് അവരെ മര്‍ദ്ദിച്ചു. എന്നിട്ട് ഇവിടുത്തെ ഒരു ഹൈന്ദവ സംഘടനകളെയും കണ്ടില്ല.
ശബരിമലയില്‍ ദളിത് വിഭാഗത്തില്‍ പെടുന്നയാളെ മേല്‍ശാന്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തിലും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിക്കും പന്തളം കൊട്ടാരത്തിനും തന്ത്രി കുടുംബത്തിനും എതിരെ വെള്ളാപ്പള്ളി രംഗത്ത് വന്നത്.
https://www.facebook.com/Malayalivartha


























