Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മറുകണ്ടം ചാടിയ വെള്ളാപ്പള്ളി ഇനി പിണറായിക്കൊപ്പം അമരത്ത്; കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ജനുവരി ഒന്നിനാണ് വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ വനിതാ മതിൽ

01 DECEMBER 2018 09:50 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമല വിഷയത്തിൽ വെള്ളാപ്പള്ളി പിണറായിക്കൊപ്പമാണെന്നത് പകൽ പോലെ വ്യക്തമായിക്കഴിഞ്ഞു മാത്രമല്ല ശബരിമല വിഷയത്തിൽ പിണറായിയുടെ ആടുത്ത നീക്കത്തിൽ അതിന് ചുക്കാൻ പിടിക്കാൻ നിയോഗിക്കപ്പെട്ടതും എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തന്നെയാണ്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ജനുവരി ഒന്നിനാണ് വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ വനിതാ മതിൽ സംഘടിപ്പിക്കുക 

കേരളം വീണ്ടും ഭ്രാന്താലയമാക്കരുത് എന്ന മുദ്രാവാക്യമുയർത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ജനവരി ഒന്നിന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ വനിതാ മതിലെന്ന ആശയം മുന്നോട്ടുവച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത നവോത്ഥാന സംഘടനകളുടെ യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായതും. എസ്.എൻ.ഡി.പി.ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് വനിതാ മതിൽ സംഘാടനത്തിനുള്ള ജനറൽ കൗൺസിൽ ചെയർമാനായി പിണറായി നിയോഗിച്ചത്. 

യോഗത്തിൽ പങ്കെടുത്ത മിക്കവാറും സംഘടനാ പ്രതിനിധികൾ ശബരിമല വിഷയത്തിൽ സർക്കാർ നിലപാടിനെ പിന്താങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വനിതകൾക്കെതിരെയുള്ള വിവേചനം തുടരുന്ന സാഹര്യത്തിൽ അവരെ കേന്ദ്രീകരിച്ചുള്ള പരിപാടി നടത്തണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. അതിന്റെ അടിസ്ഥാനത്തിൽ ജനുവരി ഒന്നിന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഒരു വനിതാ മതിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഇതിനായി യോഗത്തിൽ പങ്കെടുത്തവരേയും പുറത്തുനിന്നുള്ളവരേയും കൂട്ടി ജനറൽ കൗൺസിൽ രൂപീകരിക്കാൻ തീരുമാനിച്ചതായി യോഗം ശേഷം മുഖ്യമന്ത്രി അറിയിച്ചു. 

നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണവും അതിന്റെ തുടർച്ചയും ലക്ഷ്യമാക്കിയാണ് സമുദായ സംഘടനകളുടെയടക്കം യോഗം വിളിച്ചത്. 190 ഓളം സംഘടനാ പ്രതിനിധികൾക്ക് ക്ഷണമുണ്ടായിരുന്ന യോഗത്തിൽ എൻ.എസ്.എസ്. പങ്കെടുത്തില്ല. എൻ.എസ്.എസിനെ നവോത്ഥാന മൂല്യങ്ങൾ ഉയർത്തുന്ന സംഘടനകളിൽ നിന്ന് ഒഴിവാക്കാനാവില്ലെന്നും അവർ വരേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

എസ്.എൻ.ഡി.പി.ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് വനിതാ മതിൽ സംഘാടനത്തിനുള്ള ജനറൽ കൗൺസിൽ ചെയർമാൻ. പുന്നല ശ്രീകുമാറാണ് കൺവീനർ. വൈസ് ചെയർമാൻമാരായി വിദ്യാസാഗർ, വി.രാഘവൻ, ജോ.കൺവീനർമാരായി സി.ആർ.ദേവദാസ്, സി.പി.സുഗതൻ, ഇ.എൻ.ശങ്കരൻ, ട്രഷററായി കെ.സോമപ്രസാദ് എന്നിവരേയും തിരഞ്ഞെടുത്തു.

എക്സി.കമ്മിറ്റി അംഗങ്ങൾ. പി.രാമഭദ്രൻ.പി.കെ.സജീവ്, കെ.രാമൻകുട്ടി., രാജേന്ദ്ര പ്രസാദ്, എൻ.കെ.നീലകണ്ഠൻ, എം.വി.ജയപ്രകാശ്, അഡ്വ.കെ.ആർ.സുരേന്ദ്രൻ, കരിമ്പുഴ രാമൻ, ഭാസ്‌കരൻ നായർ, സീതാദേവി, ടി.പി.കുഞ്ഞുമോൻ, കെ.കെ.സുരേഷ് എന്നിവരേയും തിരഞ്ഞെടുത്തു.     
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (18 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (18 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (18 hours ago)

Malayali Vartha Recommends