Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കവിതാ മോഷണക്കേസ് വഴിത്തിരിവിൽ; കവിത മോഷ്ടിച്ചതല്ല, ട്രാപ്പിലായത്...

02 DECEMBER 2018 01:04 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

മാര്‍ക്‌സിസ്റ്റ് സഹയാത്രികരായ ദീപ നിശാന്തും എം.ജെ. ശ്രീചിത്രനും ഉള്‍പ്പെട്ട കവിതാ മോഷണക്കേസ് അടിപൊളി വഴിത്തിരിവിൽ. കവിത മോഷ്ടിച്ചതല്ല ട്രാപ്പിലായതാണെന്നു ദീപ നിഷാന്ത് പറയുന്നു. വർഷങ്ങൾക്കു മുൻപ് സുഹൃത്തുക്കൾക്കിടയിൽ അയക്കപ്പെട്ട ഒരു കവിത, കാലങ്ങൾക്കു ശേഷം ഒരു സർവ്വീസ് മാഗസിനിൽ വരുന്നു. വരുന്ന സമയം വളരെ ഗുരുതരവുമാണ്. കലേഷിന് ഇപ്പോഴനുഭവിക്കേണ്ടി വന്ന മാനസിക പ്രയാസത്തിനും അപമാനത്തിനും ഞാൻ കലേഷിനോട് മാപ്പു പറയുന്നു ശ്രീചിത്രനും മാപ്പപേക്ഷിച്ചു കലേഷിനോട്.

കലേഷിന്റെ കവിത മോഷ്ടിച്ചതില്‍ ഇരുവര്‍ക്കും വ്യക്തമായ പങ്ക്. സംഭവത്തില്‍ ക്ഷമാപണം നടത്തി ദീപ നിശാന്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലും കലേഷിനെ കൂടുതൽ അപമാനിക്കുകയാണ്. കലേഷ് കവിത മോഷ്ടിച്ചതല്ല എന്ന് തനിക്ക് ഇന്നലെ ബോധ്യപ്പെട്ടുവെന്നും അതേവരികള്‍ തന്റെ പേരില്‍ വന്നത് എങ്ങനെയെന്ന് വിശദീകരിക്കാനാകില്ലെന്നും ഉരുണ്ട് കളിക്കുകയാണ് ദീപ ഈ പോസ്റ്റിലും.

2011ല്‍ കലേഷ് എഴുതിയ കവിത ദീപയെക്കുറിച്ച് താനെഴുതിയത് എന്ന മട്ടില്‍ എം.ജെ. ശ്രീചിത്രന്‍, ദീപയ്ക്ക് വാട്‌സ്ആപ്പില്‍ അയച്ചുകൊടുക്കുകയായിരുന്നു എന്നാണ് വിഷയമറിയാവുന്ന ചിലർ ഉറപ്പിച്ചു പറയുന്നത്. ഒരു വര്‍ഷം മുന്‍പാണിത്. കവിത സൂക്ഷിച്ച് വച്ചിരുന്ന ദീപ ഈയടുത്ത് അത് സ്വന്തം പേരില്‍ എകെപിസിടിഎ മാഗസിന് പ്രസിദ്ധീകരണത്തിന് നല്‍കി.

ദീപ തന്നെ നേരിട്ടാണ് കവിത നല്‍കിയതെന്ന് മാഗസിന്‍ എഡിറ്ററും എകെപിസിടിഎ ഭാരവാഹികളും വ്യക്തമാക്കിയതോടെ അവരുടെ പിടിച്ചുനില്‍ക്കാനുള്ള അടവുകളെല്ലാം പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് കവിത കലേഷിന്റേതു തന്നെയെന്ന് സമ്മതിച്ച് ക്ഷമാപണക്കുറിപ്പ് പോസ്റ്റ് ചെയ്തത്. ശ്രീചിത്രൻ തനിക്കുവേണ്ടി എഴുതിയത് എന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ദീപ കവിത സ്വന്തമാക്കിയതെന്നാണ് സാഹിത്യലോകം പറയുന്നത്.

സംഘപരിവാറിനെ അതിരൂക്ഷമായി കടന്നാക്രമിക്കുന്നതിലൂടെ ശ്രദ്ധ നേടിയ ദീപയും ശ്രീചിത്രനും അടുത്തകാലത്തായി സിപിഎം വേദികളിലെ സ്ഥിരം സാന്നിധ്യങ്ങളാണ്. കവിതാ മോഷണത്തിലൂടെ തനിനിറം വെളിപ്പെട്ടതോടെ ഇരുവര്‍ക്കുമെതിരെ ഇടതു സാംസ്‌കാരിക പ്രവര്‍ത്തകരിലും അമര്‍ഷം പുകയുകയാണ്.

അതിനിടെ എം.ജെ. ശ്രീചിത്രന്‍ ഗജഫ്രോഡെന്ന് വ്യക്തമാക്കി, അധ്യാപകനും ഇടത് സഹയാത്രികനുമായ വിജു നായരങ്ങാടി രംഗത്തെത്തി. പി.പി. രാമചന്ദ്രന്റെ കവിത പകര്‍ത്തി സ്വന്തമെന്ന പേരില്‍ തന്നെ കാണിച്ചയാളാണ് ശ്രീചിത്രനെന്ന് അദ്ദേഹം പറയുന്നു. ഡിഗ്രിക്ക് ഇംഗ്ലീഷില്‍ തോറ്റിട്ടും രണ്ടാം റാങ്കെന്ന് നുണപ്രചാരണം നടത്തി.

കലേഷിന്റെ വിവാദ കവിത നിന്നെക്കുറിച്ചെഴുതിയത് എന്ന് പറഞ്ഞ് ഒരു കൊല്ലം മുമ്പ് വാട്‌സാപ്പില്‍ അയച്ചുകൊടുത്തതില്‍ അത്ഭുതമില്ലെന്നും അധ്യാപകന്‍ ഫേസ്ബുക്കിലെ പോസ്റ്റില്‍ പറയുന്നു. അയാളോളം വലിയ ഗജഫ്രോഡിനെ ഞാനീ ജീവിതത്തില്‍ കണ്ടിട്ടില്ല. അയാള്‍ ആരെയും വിഴുങ്ങും, അയാള്‍ക്ക് പ്രയോജനപ്പെടാന്‍ പാകത്തില്‍.എന്നാണ് അധ്യാപകന്റെ പോസ്റ്റ് അവസാനിക്കുന്നത്.

വാട്‌സ്ആപ്പില്‍ കിട്ടിയ പ്രണയലേഖനം സ്വന്തം പേരില്‍ കവിതയാക്കിയ ദീപ നിശാന്തും കാണിച്ചത് വലിയ നെറികേടാണെന്നും ഇരുവരും ഉരുണ്ടുകളിക്കാതെ കലേഷിനോട് മാപ്പ് പറയണമെന്നുമാണ് സമൂഹ മാധ്യമങ്ങളില്‍ നൂറ് കണക്കിനാളുകള്‍ ആവശ്യപ്പെടുന്നത്.
ദീപ മാപ്പപേക്ഷിച്ചു ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു. സോഷ്യൽ മീഡിയ ഇപ്പൊളും പൊങ്കാല തുടരുന്നു.

ഇപ്പോൾ നടന്നത് ഏറെ ദു:ഖകരമായ കാര്യമാണ്. ഒരു സർവ്വീസ് സംഘടനയുടെ മാഗസിനിൽ മറ്റൊരാളുടെ വരികൾ എന്റെ പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടതു കൊണ്ട് എനിക്ക് ഒരു ലാഭവുമില്ല എന്നും കാര്യമായ നഷ്ടമേ സാദ്ധ്യതയുള്ളൂ എന്നും തിരിച്ചറിയാനുള്ള സാമാന്യബുദ്ധി എനിക്കുണ്ട്. നിങ്ങളോരോരുത്തർക്കുമുണ്ട്. അത്രമാത്രം സോഷ്യൽ ഓഡിറ്റിംഗ് നേരിടുന്ന വ്യക്തിയാണ് ഞാൻ. ഞാൻ പറയുന്ന ഓരോ വാക്കിലും എഴുതുന്ന ഓരോ വരിയിലും ജാഗ്രതക്കണ്ണുകൾ ചുറ്റുമുണ്ടെന്ന മിനിമം ബുദ്ധിയെങ്കിലും എന്നിൽ നിന്നും നിങ്ങൾ പ്രതീക്ഷിക്കണം.

പിന്നെയെങ്ങനെ ഇതു സംഭവിച്ചു എന്നു ചോദിച്ചാൽ മുഴുവൻ കാര്യങ്ങളും പറയാനാവാകാത്ത ചില പ്രതിസന്ധികൾ അതിലുണ്ട് എന്നുമാത്രമേ എനിക്കു പറയാനാവൂ. ആ പ്രതിസന്ധികൾ കാലം തെളിയിക്കും. ഞാനായി ഒരാളെയും തകർക്കാൻ ഉദ്ദേശിക്കുന്നില്ല. അങ്ങനെ നേടുന്ന ഒന്നിലും എനിക്ക് വിശ്വാസവുമില്ല. കലേഷിന്റെ സങ്കടവും രോഷവും ഒരു എഴുത്തുകാരി എന്ന നിലക്കും അദ്ധ്യാപിക എന്ന നിലക്കും മറ്റാരേക്കാളും കുറയാത്ത നിലയിൽ എനിക്കു മനസ്സിലാവും. അക്കാര്യത്തിൽ ഞാനും പ്രകടിപ്പിക്കാനാവാത്ത വിധം ദുഃഖിതയാണ്. എന്റെ പേരിൽ വരുന്ന ഓരോ വാക്കിനും ഞാൻ ഉത്തരവാദിയായതു കൊണ്ടുതന്നെ ഇക്കാര്യത്തിൽ ഞാൻ ക്ഷമചോദിക്കുന്നു. ഇവിടെ ഇതവസാനിക്കും എന്നു പ്രതീക്ഷിക്കുന്നു.

പ്ലേജറിസം സാമൂഹികമാദ്ധ്യമങ്ങളിലെ തുടർക്കഥയാണ്. ഒരാളുടെ ആശയം, വരികൾ തുടങ്ങി എന്തും എപ്പോഴും മോഷ്ടിക്കപ്പെടാവുന്ന അവസ്ഥയുമുണ്ട്. അതിനെതിരെ എന്നും സംസാരിച്ചിട്ടും എനിക്കു നേരെ തന്നെ ഇത്തരമൊന്ന് സംഭവിച്ചതിലാണ് എറ്റവും വിഷമം. പ്രതിയോഗികൾക്ക് കിട്ടിയൊരു സുവർണ്ണാവസരമായി ഇക്കാര്യം ഉപയോഗപ്പെടുന്നതിലും വിഷമമുണ്ട്.

ഇനിയും കലേഷിനും എനിക്കും എഴുതാനാവും. താൽപര്യമുള്ളവർ അതു വായിക്കുകയും ചെയ്യും. വേണ്ടത് എടുക്കാനും തള്ളേണ്ടത് തള്ളാനുമുള്ള ശേഷി വായനക്കാർക്കുണ്ടെന്നുംഅവർ അതു നിർവ്വഹിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (18 hours ago)

Malayali Vartha Recommends