ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...

ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...2014 മേയ് 26ന് പ്രധാനമന്ത്രി പദത്തിലെത്തിയ നരേന്ദ്രമോദി നാളെ ചരിത്ര റെക്കാഡിന് ഉടമയാകും.
4,399 ദിനങ്ങളാണ് നാളെ മോദി പൂർത്തിയാക്കുന്നത്. 1952 മേയ് 13 മുതൽ, മരണപ്പെട്ട 1964 മേയ് 27 വരെ 4,398 ദിനങ്ങളാണ് നെഹ്റു പ്രധാനമന്ത്രി പദവിയിലിരുന്നത്. ഇന്ദിരാ ഗാന്ധി 4,077 ദിവസം സുപ്രധാന പദവി അലങ്കരിച്ചു. അതേസമയം, മോദി പ്രധാനമന്ത്രി പദവിയിൽ 12 വർഷം പിന്നീടവെയാണ് ഈ ചരിത്ര റെക്കാഡ് പിറക്കുന്നത്
ദരിദ്രരരുടെ ക്ഷേമത്തിനായി പ്രവർത്തിച്ച 12 വർഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ എക്‌സിൽ കുറിച്ചു. 'ഈ കാലയളവിൽ രാജ്യം നിരവധി മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തു. അതിൽ പ്രധാനം പാവപ്പെട്ടവരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ക്ഷേമമാണ്. പതിറ്റാണ്ടുകളായി പിന്നാക്കാവസ്ഥയിൽ കഴിയുന്നവരിലേക്ക് വികസനത്തിന്റെ നേട്ടങ്ങൾ എത്തിച്ചു.
"
https://www.facebook.com/Malayalivartha


























