Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുവതീപ്രവേശന വിഷയത്തിൽ മുന്‍ നിലപാട് മയപ്പെടുത്തി സര്‍ക്കാരിനെ പിന്തുണച്ച് വെള്ളാപ്പള്ളി മുന്നേറുമ്പോൾ ശാശ്വതികാനന്ദയുടെ മരണം ചർച്ചയാക്കി സംഘികള്‍...

02 DECEMBER 2018 04:41 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ മുന്‍ നിലപാട് മയപ്പെടുത്തി സര്‍ക്കാരിനെ പിന്തുണച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നീങ്ങുമ്പോൾ ആലുവാ പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ശിവഗിരി മഠാധിപതിയായിരുന്ന ശാശ്വതികാനന്ദയുടെ മരണം സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു.

2002 ജൂലായ് ഒന്നിനാണ് ആലുവാ പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ ശാശ്വതീകാനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. സ്വാഭാവിക മരണത്തില്‍ നിന്നും മുങ്ങി മരണത്തില്‍ നിന്നും കൊലപാതകമാണെന്നതിലേയ്ക്ക് നയിക്കുന്ന ഒട്ടേറെ കാരണങ്ങള്‍ ഈ മരണത്തിലുണ്ടായിരുന്നു.

മുങ്ങി മരണമെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ക്രമക്കേട് നടന്നെന്ന് ഇതിനിടെ ആരോപണം ഉയർന്നു. നീന്തല്‍ വശമുള്ള ശാശ്വതീകാനന്ദ എങ്ങനെ മുങ്ങി മരിയ്ക്കുമെന്ന് ഹൈക്കോടതി ചോദിചിച്ചിരുന്നു. നീന്തല്‍ അറിയാവുന്ന ഒരാള്‍ മുങ്ങി മരിയ്ക്കണമെങ്കില്‍ നീന്തി തളരുകയോ തലയ്ക്ക് ക്ഷതമേല്‍ക്കുകയോ വിഷാംശം ഉള്ളില്‍ ചെല്ലുകയോ വേണംമെന്ന് കോടതി സംശയം ഉന്നയിച്ചിരുന്നു.

പൂര്‍ണ ആരോഗ്യവാനായ ശാശ്വതീകാന്ദയെ കായിക ബലത്തിലൂടെ കീഴ്‌പ്പെടുത്തി കൊന്നതാകുമെന്നും അദ്ദേഹത്തിന്‍റെ നെറ്റിയിലെ മുറിപ്പാടും കല്‍പ്പടവുകളിലും മറ്റും കണ്ട ചോരപ്പാടുകളും സംശയത്തിന് ഇടയാക്കിയിരുന്നു. ഇതോടെ ബന്ധുക്കളും മഠത്തിലെ മറ്റ് സന്യാസിമാരും ശാശ്വതീകാനന്ദയുടേത് കൊലപാതകമാണെന്ന് വിശ്വസിക്കുകയും ചെയ്തു. ഇതിനിടെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ തുടക്കത്തില്‍ എസ്എന്‍ഡിപിയും ബിജെപിയും തമ്മില്‍ സഖ്യത്തിന് ഒരുങ്ങുമ്പോഴാണ് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയെ സംശയ മുനയില്‍ നിര്‍ത്തി കൊണ്ട് ബിജു രമേശ്‌ ആരോപണം ഉന്നയിക്കുകയും തുടരന്വേഷണത്തിലേയ്ക്ക് നയിച്ചതും.

ആരോപണങ്ങള്‍ രാഷ്ട്രീയ വിവാദ കൊടുങ്കാറ്റായി ആഞ്ഞടിച്ചത്തോടെ എസ്എന്‍ഡിപിക്കും ബിജെപിക്കും ക്ഷീണമായി. ഇരുസംഘടനകളും പ്രതിരോധത്തിലേക്ക് പോയതോടെ തെരഞ്ഞെടുപ്പിലെ ചര്‍ച്ച വിഷയങ്ങളില്‍ ഇത് മറവിയിലാണ്ടു.

ശാശ്വതീകാനന്ദ കേസിൽ വെള്ളാപ്പള്ളിയെ ഇടത്, വലത് സർക്കാർ ചേർന്നാണ് രക്ഷിച്ചത്. ബിജെപി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നിട്ടും ഇതിനെക്കുറിച്ച് ചർച്ചയാക്കിയില്ല. എന്നാൽ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ശബരിമല യുവതീപ്രവേശന വിധിയുടെ മറവിൽ നടക്കുന്ന രാഷ്ട്രീയ സമരങ്ങളെ പ്രതിരോധിക്കാൻ ജനുവരി ഒന്നിന് കാസര്ഗോഡുമുതൽ തിരുവനന്തപുരം വരെ ലക്ഷക്കണക്കിന് യുവതികളെ അണി നിരത്തി പിണറായി സർക്കാർ പ്രതിഷേധ ചങ്ങലയായ വനിതാ മതിൽ തീർക്കുകയാണ്.


ഇതിനൊപ്പം ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ മലക്കം മറിഞ്ഞ് സര്‍ക്കാരിനെ പിന്തുണച്ച് നിൽക്കുന്ന വെള്ളാപ്പള്ളി ബിജെപിക്കൊപ്പം നിൽക്കുന്ന എൻ എസ് എസിനെയും, തന്ത്രിയെയും, പന്തളം രാജകൊട്ടാരത്തെയും വെള്ളാപ്പളി രൂക്ഷമായി വിമർശിച്ചിരുന്നു. ഇതോടെ വെള്ളാപ്പള്ളിയെ ഏതുവിധേയനെയും സമ്മർദ്ദത്തിലാക്കാൻ ബിജെപി ശാശ്വതീകാനന്ദ കേസ് വീണ്ടും കുത്തിപ്പൊക്കാൻ ശ്രമിക്കുകായും, സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ കൊണ്ട് നിറയുകയും ചെയ്യുകയാണ്.

ബിജെപി ഇടതുസർക്കാരുമായും യുഡിഎഫുമായും അഭിപ്രായ വ്യത്യാസം ഉണ്ടായതോടെയാണ് വെള്ളാപ്പള്ളി ബിഡിജെഎസ് രൂപീകരിച്ചത്. ബിജെപിക്കൊപ്പം അധികാരത്തിൽ എത്താനാണ് വെള്ളാപ്പള്ളി ശ്രമിച്ചതെങ്കിലും ഇടത്പക്ഷ സർക്കാർ മൈക്രോ ഫൈനാൻസ് കേസ് ക്രൈംബ്രാഞ്ചിനെക്കൊണ്ട് കുത്തിപ്പൊക്കി. ഇതോടുകൂടി വെള്ളാപ്പള്ളി ബിഡിജെഎസിൽ നിന്ന് പിൻവലിക്കുകയും തുഷാർ വെള്ളാപ്പള്ളിയെ തലപ്പത്ത് കൊണ്ടുവന്ന് എസ് എൻഡിപിയിലേയ്ക്ക് തിരിയുകയും ചെയ്തത്.

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ മുന്‍ നിലപാട് മയപ്പെടുത്തി സര്‍ക്കാരിനെ പിന്തുണച്ച് മുന്നേറുന്ന വെള്ളാപ്പള്ളിയെ ശാശ്വതീകാനന്ദയുടെ കേസ് കുത്തിപൊക്കലിലൂടെ സി ബി ആയി പൂട്ടാൻ വരുമോ എന്ന കണ്ടുതന്നെ അറിയണം.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (18 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (18 hours ago)

Malayali Vartha Recommends