Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈ വിഷപ്പാമ്പിനെ നവോത്ഥാന കണ്‍വീനറാക്കിയ പിണറായി പെട്ടു; വനിതാ മതില്‍ സംഘടനാ തലപ്പത്ത് സ്ത്രീകള്‍ ഇല്ല; നവോത്ഥാന മുന്നേറ്റ നീക്കങ്ങള്‍ തുടക്കത്തിലേ പാളുന്നു;

02 DECEMBER 2018 10:14 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കേരള ചരിത്രത്തില്‍ ഒരുപാടു നവോധാന നായകന്മാരുണ്ട് അവര്‍ക്കൊക്കെ കേരളീയരുടെ മനസില്‍ അതിന്റേതായ സ്ഥാനവുമുണ്ട്. ഇപ്പോള്‍ പിറായിയും കൂട്ടരും ചേര്‍ന്ന് ആ പേരും കെടുത്തുമെന്നാണ് തോനുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നവോത്ഥാന ആശയത്തിന് ചുക്കാന്‍ പിടിക്കുന്നത്.  സി പി സുഗതനെ പോലുള്ള വര്‍ഗീയ വിഷപ്പാമ്പുകളാണ്. മാത്രമല്ല. വനിതാ മതില്‍ സംഘടനാ തലപ്പത്ത് സ്ത്രീകള്‍ ഇല്ല എന്നത് അതതും അതിന്റെ ഏറ്റവും വലിയ പോരായ്മയാണ്. ഇതു തന്നെ നവോത്ഥാന മുന്നേറ്റ നീക്കങ്ങള്‍ തുടക്കത്തിലേ പാളുന്നു എന്നതിന്റെ സൂചനയാണ്.     സംഘപരിവാറിന്റെ ശബരിമല സമരത്തിന് ബദലായി സ്ത്രീകളെ അണിനിരത്തി പുതുവര്‍ഷദിനത്തില്‍ വനിതാമതില്‍ രൂപീകരിക്കാനുള്ള പുറപ്പാടിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പുരുഷന് തുല്യമായ അവകാശം സ്ത്രീക്കുമുണ്ടെന്നും ഒരുതരത്തിലുള്ള വിവേചനവും അനുവദിക്കില്ലെന്നും ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് വനിതാമതില്‍ കാസര്‍കോഡ് മുതല്‍ തലസ്ഥാനം വരെ സ്ത്രീകളെ അണിനിരത്തി സംഘടിപ്പിക്കുന്നത്. എന്നാല്‍, വനിതാമതിലിന്റെ മുന്നണിപോരാളികളില്‍ ഒരാളാണ് ഹിന്ദു പാര്‍ലമെന്റ് സെക്രട്ടറി സി.പി.സുഗതന്‍. വെള്ളാപ്പള്ളി നടേശന്‍ ചെയര്‍മാനും പുന്നല ശ്രീകുമാര്‍ ജനറല്‍ കണ്‍വീനറുമായ നവോത്ഥാന സംരക്ഷണ സമിതിയുടെ ജോ.കണ്‍വീനറായ സി.പി സുഗതന്‍ വര്‍ഗീയത അഴിച്ചു വിടുന്ന വിഷപ്പാമ്പാണെന്നത് അദ്ദേഹത്തിന്റെ പഴയകാല ഫേസ്ബുക്ക് പോസ്റ്റുകള്‍ പരിശോധിച്ചാല്‍ മതി.   കടുത്ത സ്ത്രീവിരുദ്ധതയും വര്‍ഗീയ നിലപാടുകളുമുള്ള സി.പി.സുഗതന്‍ എങ്ങനെയാണ് സ്ത്രീകള്‍ക്ക് തുല്യത ഉറപ്പാക്കാനുള്ള വനിതാമതിലിന്റെ സംഘാടകനാകുന്നത് എന്നാണ് ഇപ്പോള്‍ പ്രധാനമായും ഉയരുന്ന ചോദ്യം. അഖില-ഹാദിയ വിവാദം കത്തി നിന്ന സമയത്ത് സി.പി.സുഗതന്‍ സ്വീകരിച്ച നിലപാട് കുപ്രസിദ്ദമാണ്. അഖിലയുടെ അച്ഛന്റെ സ്ഥാനത്തു ഞാനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചു കീറി തീയിലെറിഞ്ഞു ഉടലും തലയും രണ്ടാക്കി ജയിലില്‍ പോയേനെയെന്നും മാനികള്‍ക്ക് അഭിമാനമില്ലാതെ ജീവിക്കുന്നതിനേക്കാള്‍ ഭേദം മരണമാണെന്നുമാണ് സുഗതന്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.   ഒക്ടോബര്‍ 10ന് സി.പി സുഗതന്‍ ഫേസ്ബുക്കില്‍ കുറിച്ച പോസ്‌റ്റൊന്നു നോക്കാം    അഖിലയുടെ അച്ഛന്റെ സ്ഥാനത്തു ഞാനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചു കീറി തീയിലെറിഞ്ഞു ഉടലും തലയും രണ്ടാക്കി ജയിലില്‍ പോയേനെ മാനികള്‍ക്ക് അഭിമാനമില്ലാതെ ജീവിക്കുന്നതിനേക്കാള്‍ ഭേദം മരണമാണ്. ജന്മം നല്‍കി സ്‌നേഹിച്ചു വളര്‍ത്തിയ തന്റെതന്നെ രക്തമായ അച്ഛനെയും അമ്മയെയും നരകതുല്ലിയമായ മാനസികാവസ്ഥയില്‍ ആക്കി, നാടിനും നാട്ടാര്‍ക്കും സ്വസ്ഥത ഇല്ലാതാക്കി സമുഹത്തെ തമ്മില്‍ തല്ലിച്ച് ജിഹാദി ഭീകരന്മാരുടെ വെപ്പാട്ടിയാകാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുന്ന ഒരു മകള്‍ തന്റെ സംസ്‌കാരത്തോടും, മാതൃപിതുര്‍ത്തതോടും ശത്രുപക്ഷത്തു ചേര്‍ന്നു യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. .യുദ്ധത്തില്‍ നീതി നടപ്പാക്കുന്നത് ഭരണഘടന നോക്കിയല്ല. ഇവിടെ ഭരണഘടനയുടെ നീതിയല്ല വേണ്ടത്. സ്വാഭാവിക നീതിയാണ്. അതുകൊണ്ട് ആ അച്ഛന് സ്വാഭാവിക നീതി നടപ്പാക്കി ജയിലില്‍ പോകാന്‍ ധര്‍മ ശാസ്ത്രങ്ങള്‍ അനുമതി നല്കുന്നുണ്ട്.കുടുംബത്തിന്റെ അടിസ്ഥാനം സ്‌നേഹവും രക്തബന്ധവും സമുഹവും അതിന്റെ സംസ്‌കാരവും എല്ലാംകുടി ചേര്‍ന്നതാണ്. ഇതിനെ അടിസ്ഥാനമാക്കിയാണ് ഭരണഘടന ഉണ്ടാകുന്നത്. അല്ലതെ ഭരണഘടനഉണ്ടാക്കി വെച്ചിട്ട് പിന്നെ സമുഹത്തെ ഉണ്ടാക്കുകയല്ല ചെയ്യുന്നത്. മരുന്നിന്റെയും മറ്റുല്‍പന്നങ്ങളുടെയും എക്‌സ്പയറി ഡേറ്റ് നിച്ചയിക്കുന്നതുപോലെ 18 വയസ്സു പുര്‍തിയാല്‍ പിന്നെ മാതാപിതാക്കളോടും, കുടുംബത്തോടും സമുഹതോടുമുള്ള ബന്ധം എക്‌സ്പയറി ആകുമെന്നു വാദിക്കുന്നവര്‍ ഭരണഘടനയെ ദുരുപയോഗം ചെയ്യുകയാണ് ചെയ്യുന്നത്. 18 വയസ്സു കഴിഞ്ഞാല്‍ മാതാപിതാക്കളെ തള്ളാം എന്നുണ്ടെങ്കില്‍ വയസ്സു കാലത്ത് അവരവരുടെ മാതാപിതാക്കളെ സംരക്ഷിക്കണം എന്ന നിയമത്തിനു എവിടെ പ്രസക്തി? 18. കഴിയുന്നതോടുകുടി എല്ലാ ബന്ധങ്ങളും അവസാനിക്കുമെന്നല്ലേ വാദം?. സമുഹം ജീവിക്കുന്നത് ഭരണഘടനവെച്ചല്ല മറിച്ചു സമുഹത്തിന്റെ കേട്ടുറപ്പിന്റെയും, പൊതുജീവിതത്തിന്റെയും വ്യവഹാര നീതിയാണ് ഭരണഘടന. അതുകൊണ്ടാണ് കോടതികള്‍ നീതിന്യായക്കൊടതികള്‍ ആകുന്നതു. അവിടെ നീതിയും ന്യായവും മാത്രം നോക്കിയാല്‍ മതി. മനുഷ്യന്റെ BIOLOGICAL പ്രതിഭാസമായ, സ്‌നേഹം,ഓര്‍മ്മകള്‍, രക്തബന്ധങ്ങള്‍ , ഇവയെല്ലാം ചേര്‍ന്നതാണ് കുടുംബം ഇതിനെയൊന്നും ഭരണഘടനയുടെ ന്യായ സംഹിതകൊണ്ട്‌കൊണ്ട് നിര്‍വചിക്കാന്‍ ആവില്ല എന്നുപറഞ്ഞാണ് ഫേസ്ബുക് പോസ്റ്റ് അവസാനിക്കുന്നത്.   ഇഷടമുള്ള മതം സ്വീകരിച്ചതിന്റെ പേരിലാണ് അഖില എന്ന ഹാദിയയെ വലിച്ചുകീറി സി.പി.സുഗതന്‍ കൊലവിളി പോസ്റ്റിട്ടത്. ഇത്തരമൊരാള്‍ ങ്ങെനെ നവോത്ഥാന സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വരുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചോദ്യം ഉയരുന്നത്. സമുദായ-ജാതി സംഘടനാ നേതാക്കളുടെ യോഗം വിളിച്ച പിണറായി വിജയന്‍ ശ്രീനാരായണ ഗുരുവിനെയും, ചട്ടമ്പിസ്വാമികളെയും, തൈക്കാട് അയ്യാസ്വാമിയെയും, അയ്യങ്കാളിയെയും പോലെ മനുഷ്യനെ മനുഷ്യനായി കണ്ട യഥാര്‍ഥ നവോത്ഥാന നായകന്മാരെ ഒരുനിമിഷമെങ്കിലും ഓര്‍ക്കേണ്ടതായിരുന്നു. അതല്ലെങ്കില്‍ വി.ടി.ബല്‍റാം എംഎല്‍എ കുറിച്ചത് പോലെ ഇതൊരു നവോത്ഥാന പൊറാട്ടുനാടകം മാത്രമായി മാറും.     ഈ സിപി സുഗതനെ തുറന്നുകാട്ടി ബല്‍റാമും ഇന്ന് ഒരു പോസ്റ്റിട്ടിരുന്നു.   പിണറായി വിജയന്‍ സിപി സുഗതനേപ്പോലുള്ള വര്‍ഗീയ ഭ്രാന്തന്മാരെ മുന്നില്‍ നിര്‍ത്തി നാവോത്ഥാന പൊറാട്ട് നാടകം കളിക്കുമ്പോള്‍ അതിനെതിരെ ഒരക്ഷരം ഉരിയാടാന്‍ ഒരെണ്ണത്തിനും നാവ് പൊങ്ങൂല.''ഹാദിയയെ തെരുവില്‍ ഭോഗിക്കണം', 'ഭരണഘടനയുടെ നീതിയല്ല, ധര്‍മ്മശാസ്ത്രങ്ങളുടെ അനുമതിയുള്ള സ്വാഭാവിക നീതിയാണ് നടപ്പാവേണ്ടത്', 'ഹിന്ദുക്കളുടെ ഭിക്ഷയാണ് മതേതരത്വമൊക്കെ' എന്നും മറ്റും ഉദ്ഘോഷിക്കുന്ന ഒരു കൊടും വര്‍ഗീയവാദിയെ കണ്‍വീനറാക്കിയാണ് പിണറായി വിജയന്‍ വനിതാമതിലും ചൈനാ വന്മതിലുമൊക്കെ നടപ്പാക്കുന്നതെങ്കില്‍ അത് ആര്‍ക്കൊക്കെ സ്വീകാര്യത ഒരുക്കാന്‍ വേണ്ടിയാണെന്നും ആര്‍ക്കൊക്കെ എതിരെയുള്ള പടപ്പുറപ്പാടാണെന്നും തിരിച്ചറിയാന്‍ മതേതര കേരളത്തിന് കഴിയേണ്ടതുണ്ട്.   തീര്‍ന്നില്ല സി.പി.മുഹമ്മദലി എഴുതുന്നുണ്ട് ഇതിനെക്കുറിച്ച് പറയുന്നുണ്ട്   മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 190 സംഘടനകളിലെ പ്രതിനിധികളുടെ യോഗത്തില്‍ വെച്ച് നവോത്ഥാനമൂല്യ സംരക്ഷണ സമിതി ഉണ്ടാക്കിയത്രെ. ഈ സമിതി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നവോത്ഥാന മൂല്യങ്ങള്‍ വിളംബരം ചെയ്ത് വനിതാ മനുഷ്യമതില്‍ തീര്‍ക്കും. വെള്ളാപ്പള്ളി നടേശന്‍ ചെയര്‍മാനും പുന്നല ശ്രീകുമാര്‍ ജനറല്‍ കണ്‍വീനറുമായ നവോത്ഥാന സംരക്ഷണ സമിതിയുടെ കണ്‍വീനറാണ് ഹിന്ദു പാര്‍ലമെന്റ് സെക്രട്ടറി സി പി സുഗതന്‍.   ഇഷ്ടമുള്ള മതം സ്വീകരിച്ച ഹാദിയയെ തട്ടം വലിച്ചുകീറി, ഉടലും തലയും രണ്ടാക്കി സ്വാഭാവിക നീതി നടപ്പാക്കി ജയിലില്‍ പോകാന്‍ ധര്‍മശാസ്ത്രങ്ങളുടെ അനുവാദം തേടിയ മഹാനാണ്. ഭരണഘടനയുടെ നീതിയിലല്ല, സ്വാഭാവിക നീതിയിലാണ് വിശ്വാസം.നവോത്ഥാന സംരക്ഷണവും വനിതാ മതിലും പൊടിപൊടിക്കും   കേരളത്തിലെ സ്ത്രീകള്‍ക്ക് വേണ്ടി എന്ന പ്രഖ്യാപനത്തോടെ നടത്തുന്ന പരിപാടിയുടെ സംഘാടക തലപ്പത്ത് ഒരു സ്ത്രീ പോലുമില്ലെന്ന വിമര്‍ശനവും ഉയരുന്നു. തുല്യതയ്ക്ക് വേണ്ടി വാതോരാതെ പ്രസംഗിക്കുന്ന ഇടതുപക്ഷം എന്തുകൊണ്ട് ഇക്കാര്യത്തില്‍ എത്ര വനിതാനേതാക്കളോട് കൂടിയാലോചിച്ചുവെന്ന ചോദ്യവും ഉയരുന്നു. എത്ര സ്ത്രീകളോട് ആലോചിച്ചിട്ടാണ് വനിതാമതില്‍ സംഘടിപ്പിക്കുന്നതെന്ന ചോദ്യത്തിന് പുറമേ, കടുത്ത സ്ത്രീവിരുദ്ധരെയാണ് സംഘാടക സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന വിമര്‍ശനവും സര്‍ക്കാരിന്റെ ഈ ഉദ്യമത്തിന് തിരിച്ചടിയാണ്. എന്നാണ് അദ്ദേഹവും പറഞ്ഞു നിര്‍ത്തുന്നത്. എന്തായാലും ഈ നവോത്ഥാന നീക്കങ്ങള്‍ കാണാന്‍ നമ്മുടെ നവോത്ഥാന നായകന്മാരില്ലാത്തതെന്തായാലും നന്നായി

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (18 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (18 hours ago)

Malayali Vartha Recommends