Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്‍ക്കും പരിക്കില്ല... ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം, പിന്നാലെ തീപിടിത്തം; തീയണച്ചു, കാൽ നൂറ്റാണ്ടിലെ അമേരിക്ക ആക്രമിച്ചത് 10 രാജ്യങ്ങൾ, മരണം 47 ലക്ഷത്തോളം, യുഎസ് ചെലവാക്കിയത് 8 ലക്ഷം കോടി ഡോളർ


കിളിമാനൂരിൽ അച്ഛനും മകനും ഷോക്കേറ്റ് മരിക്കാൻ ഇടയാക്കിയ വൈദ്യുതിവേലി നിർമിച്ചത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ


പത്മകുമാറിന്റെ ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും... ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറും ഇന്ന് പുറത്തിറങ്ങിയേക്കും


മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു...വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു, പൊതുദർശനത്തിനുശേഷം ഇന്നു രാവിലെ ഒമ്പതിന് ഔദ്യോഗിക ബഹുമതികളോടെ മാനാരി ശ്മശാനത്തിൽ സംസ്കരിക്കും


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...

അനധികൃത സ്വത്ത് സമ്പാദനം; ടി.ഒ.സൂരജിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് പിണറായി

20 NOVEMBER 2014 05:32 PM IST
മലയാളി വാര്‍ത്ത.

വിജിലന്‍സ് പരിശോധനയില്‍ അവിഹിതസ്വത്തുക്കള്‍ വന്‍തോതില്‍ കണ്ടെത്തിയ പൊതു മരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടും സര്‍വീസില്‍നിന്നും സസ്‌പെന്‍ഡ് ചെയ്യാത്ത സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ പിണറായി വ്യക്തമാക്കി.
20 കോടി രൂപയുടെ അഴിമതിസ്വത്ത് സമ്പാദിച്ചുവെന്നാണ് വിജിലന്‍സിന്റെ തെളിവെടുപ്പില്‍ പ്രാഥമികമായി കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. അവിഹിത സ്വത്ത് സമ്പാദനത്തില്‍ വിജിലന്‍സ് കേസ് എടുത്തിരിക്കുന്ന സൂരജ് നടത്തിയ അഴിമതി ഇടപാടുകള്‍ സമഗ്രമായി അന്വേഷിക്കണം. ഇക്കാര്യത്തില്‍ പങ്കാളിത്തമുള്ളവരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരണം. ഈ അഴിമതിക്കു പിന്നിലെ കൂട്ടുപങ്കാളികളെ പുറത്തുകൊണ്ടുവരാനുള്ള അന്വേഷണവും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വരവില്‍കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനും സര്‍വീസിലെ തെറ്റായ പ്രവര്‍ത്തനത്തിനും ഈ ഉദ്യോഗസ്ഥനെതിരെ സംസ്ഥാന ഇന്റലിജന്‍സ് വിഭാഗത്തിന്റെ ഉള്‍പ്പെടെ നിരവധി റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിനു മുന്നിലുണ്ടെന്ന് പിണറായി ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ സാഹചര്യത്തിലും പൊതുമരാമത്ത് പോലെ സുപ്രധാനമായ വകുപ്പിന്റെ മേധാവിയാക്കിയത് ദുരുദ്ദേശപരമാണ്. മന്ത്രി ഓഫീസുകളില്‍ അടക്കം കൈക്കൂലി ഇടപാട് നടക്കുന്നുവെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്. ഇതിനു മധ്യേയാണ് ഒരു ഐഎഎസ് ഓഫീസറുടെ ഞെട്ടിക്കുന്ന അവിഹിതസ്വത്തിന്റെ ഇടപാടുകള്‍ പുറത്തുവന്നിരിക്കുന്നത്.
തിരുവനന്തപുരത്തെ വീട്ടില്‍നിന്നും കണക്കില്‍പ്പെടാത്ത 23 ലക്ഷം രൂപയും ഏഴ് ഫ്‌ളാറ്റുകളുടെ ഉടമസ്ഥാവകാശം വ്യക്തമാക്കുന്ന രേഖകളും വിജിലന്‍സ് കണ്ടെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. സിവില്‍ സര്‍വീസിനെ അഴിമതി നടത്താനുള്ള കറവപ്പശുവാക്കുന്ന ഉദ്യോഗസ്ഥരെ സര്‍വീസില്‍ വെച്ചുപൊറുപ്പിക്കരുതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയ കേസില്‍ സംസ്ഥാനത്ത് ആദ്യമായി ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ സസ്‌പെന്‍ഷനിലാണെന്ന് പിണറായി ചൂണ്ടിക്കാട്ടി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും വകുപ്പ് മേധാവികളുമെല്ലാം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഴിമതി ദൈനംദിനം കാണുകയാണ്.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെ ഓഫീസുകളടക്കം അവിഹിത പണമിടപാടുകളുടെ കേന്ദ്രങ്ങളായിരിക്കുന്നു എന്ന ആക്ഷേപം ദിനംതോറും വാര്‍ത്തകളായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇതെല്ലാം നേരിട്ടറിയാവുന്ന ഉദ്യോഗസ്ഥരും അഴിമതിയുടെ ചെളിക്കുണ്ടില്‍ ആണ്ടിറങ്ങുകയാണ്. സര്‍ക്കാര്‍ സര്‍വീസിനെ അഴിമതിയുടെ വിളനിലമാക്കുന്ന ഉന്നത ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്നും നീക്കംചെയ്യാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേട് കേസ്... തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം  (7 minutes ago)

വനിതാ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ കളിക്കുന്ന രണ്ടാമത്തെ മലയാളി താരമാകാൻ പി മാളവിക  (11 minutes ago)

ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ  (33 minutes ago)

നാലുപേർക്ക് പുതുജീവനേകിയാണ് ജാസ്‍ലിയയുടെ മടക്കം....  (55 minutes ago)

ദുബൈയിൽ പ്രവാസിയായിരുന്നയാൾ നിര്യാതനായി  (1 hour ago)

ഒറ്റമിനിട്ടിൽ 4 മിസൈൽ ഇറാൻ വിമാനം കത്തി ചിത്രം പുറത്ത്..! ഒടുവിൽ ട്വിസ്റ്റ്  (1 hour ago)

ബത്തേരിയിൽ യുവാവ് പറമ്പിൽ മരിച്ച നിലയിൽ  (1 hour ago)

ആറ്റുകാല്‍ പൊങ്കാല VVR തൂക്കി കട്ട പെറുക്കിയും, ചവർ വാരിയും മേയർ.! പുലർച്ചെ 2 മണിവരെ കട്ടയ്ക്ക് ആര്യയെ ഞെട്ടിച്ചു,പറഞ്ഞാൽ പറഞ്ഞത്.!  (1 hour ago)

നാളെ മുതൽ ഗുരുവായൂരപ്പൻ വിശേഷ സ്വർണക്കോലത്തിൽ എഴുന്നള്ളും....  (1 hour ago)

സ്വർണവിലയിൽ കുറവ്.... പവന് 2,280 രൂപയുടെ കുറവ്  (2 hours ago)

ഇനി പരീക്ഷാക്കാലം.... ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ നാളെ ആരംഭിക്കും  (2 hours ago)

സംസ്ഥാനത്തെ ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക മൂന്നാറിൽ  (2 hours ago)

കനത്ത ഇടിവ് നേരിട്ട് സെൻസെക്‌സും നിഫ്റ്റിയും  (2 hours ago)

കെ പി ഉണ്ണിക്കൃഷ്ണന് ഔദ്യോ​ഗിക ബഹുമതികളോടെ വിട... രാവിലെ ഒമ്പതിന് കോഴിക്കോട് മനാരി ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു  (2 hours ago)

ആര്‍ക്കും പരിക്കില്ല... ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം, പിന്നാലെ തീപിടിത്തം; തീയണച്ചു, കാൽ നൂറ്റാണ്ടിലെ അമേരിക്ക ആക്രമിച്ചത് 10 രാജ്യങ്ങൾ, മരണം 47 ലക്ഷത്തോളം, യുഎസ് ചെലവാക്കിയത് 8  (3 hours ago)

Malayali Vartha Recommends