സ്വര്‍ണ കാണിക്ക... 3.17 കോടിയുടെ പൂജാപാത്രങ്ങള്‍ അയ്യപ്പനു കാണിക്ക വച്ചു

മണ്ഡലകാലം തുടങ്ങിയതേയുള്ളൂ എങ്കിലും ശബരിമലയിലേക്ക് തീര്‍ഥാടകരുടെ ഒഴുക്കും കൂടുതലാണ്. അയ്യപ്പനുള്ള കാണിക്കയും ശബരിമലയിലെ വരുമാനവും ഒക്കെ കണക്കാക്കാന്‍ തുടങ്ങിയിട്ടു പോലുമില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു ട്രസ്റ്റ് അയ്യനു നല്‍കിയത് 3.17 കോടി രൂപയുടെ സ്വര്‍ണമാണ്.
ഹരിപ്പാട് കരുവാറ്റ പാലാഴി ജഗദമ്മ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റാണ് കാണിക്കയായി സ്വര്‍ണ പൂജാപാത്രങ്ങള്‍ സമര്‍പ്പിച്ചത്. താലം, കിണ്ടി, കൊടി വിളക്ക്, കര്‍പ്പൂരത്തട്ട്, മണി, കളഭ പാത്രം, ശംഖ് കാല്‍, ധൂപക്കുറ്റി എന്നിവയാണ് സ്വര്‍ണത്തില്‍ നിര്‍മിച്ചു നല്‍കിയത്.
അയ്യപ്പസ്വാമിയുടെ പൂജകള്‍ക്ക് സ്വര്‍ണപ്പാത്രങ്ങള്‍ ഉപയോഗിക്കണമെന്നു ദേവപ്രശ്‌നത്തില്‍ കണ്ടിരുന്നു. ട്രസ്റ്റിന്റെ ചെലവില്‍ മതിയായ ഇന്‍ഷുറന്‍സ് പരിരക്ഷ കൂടി ഏര്‍പ്പെടുത്തിയാണ് ഇന്നലെ ദീപാരാധനയ്ക്ക് പൂജാപാത്രങ്ങള്‍ തിരുനടയില്‍ സമര്‍പ്പിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























