മുല്ലപ്പെരിയാര്‍, കേന്ദ്രം വിളിച്ച യോഗത്തെക്കുറിച്ച് അറിയില്ലെന്ന് പി.ജെ.ജോസഫ്

മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ശനിയാഴ്ച വിളിച്ചു ചേര്‍ത്ത യോഗത്തെ കുറിച്ച് തനിക്ക് അറിയില്ലെന്ന് ജലവിഭവ മന്ത്രി പി.ജെ.ജോസഫ് പറഞ്ഞു. 26ന് ചേരുന്ന സര്‍വകക്ഷി യോഗത്തിനു ശേഷം കേന്ദ്രത്തെ ആശങ്ക അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. യോഗ വിവരം കേന്ദ്രം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും ജോസഫ് പറഞ്ഞു.
മുല്ലപ്പെരിയാര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രജലവിഭവ മന്ത്രി ഉമാഭാരതി യോഗം വിളിച്ചതായാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നത്. ഇരു സംസ്ഥാനങ്ങളോടും അഭിപ്രായങ്ങള്‍ അറിയിക്കാന്‍ നിര്‍ദ്ദേശിച്ചതായും അവര്‍ പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























