Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തുടര്‍ച്ചയായുള്ള സര്‍ക്കാര്‍ അവഗണനയില്‍ മനംനൊന്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ രാജി വച്ചതായി മംഗളം റിപ്പോർട്ട്

11 JANUARY 2019 02:34 PM IST
മലയാളി വാര്‍ത്ത

തുടര്‍ച്ചയായുള്ള സര്‍ക്കാര്‍ അവഗണനയില്‍ മനംനൊന്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ രാജി വച്ചതായി മംഗളം റിപ്പോർട്ട് . ബോര്‍ഡംഗം കെ.പി ശങ്കര്‍ദാസിനാകും ഇനി പ്രസിഡന്റിന്റെ ചുമതല. സര്‍ക്കാര്‍ നിര്‍ബന്ധിച്ച് രാജി വാങ്ങിക്കുകയായിരുന്നുവെന്നു പറയപ്പെടുന്നു. എന്നാല്‍ മകരവിളക്കിനു ശേഷമേ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകൂ. എന്നും മംഗളം റിപ്പോർട്ട് ചെയ്യുന്നു 

യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി അകന്ന പത്മകുമാറിനെ കഴിഞ്ഞ കുറേ ദിവസങ്ങളായി സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു. ഏറ്റവും ഒടുവില്‍ മകരവിളക്കിനു മുന്നോടിയായി വിളിച്ചു ചേര്‍ത്ത  അവലോകനയോഗത്തിലും പത്മകുമാറിനെ പങ്കെടുപ്പിച്ചിരുന്നില്ല. പതമകുമാര്‍ ഇരിക്കെ കെ.പി ശങ്കര്‍ദാസിന് സര്‍ക്കാര്‍ അമിതപ്രധാന്യം നല്‍കുകയുമായിരുന്നു. താന അവഗണിക്കശപ്പടുകയാണെന്ന് മതാന്നല്‍ ഉണ്ടായതുമുതല്‍ സ്ഥാനത്തു നിന്ന് മാറാന്‍ പത്മകുമാര്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും സര്‍ക്കാരിന് അത് ക്ഷീണമാകുമെന്നതിനാല്‍ അനുവാദം നല്‍കിയില്ല.

യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഒരു കാര്യവും പത്മകുമാര്‍ അറിഞ്ഞിരുന്നില്ല. എല്ലാം ശങ്കര്‍ദാസിനെ മറയാക്കി സര്‍ക്കാര്‍ നടപ്പാക്കുകയായിരുന്നു. പത്മകുമാറിനും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇതില്‍ കടുത്ത അതൃപ്തി ഉണ്ടായിരുന്നു. ബിന്ദുവും കനകദുര്‍ഗയും സോപാനത്ത് എത്തിയതായി തെളിഞ്ഞതോടെ തന്ത്രി കണ്ഡരര് രാജീവരര് പതമകുമാറിനെ ബന്ധപ്പെട്ടിട്ടാണ് ശുദ്ധിക്രിയ നടത്തിയത്. ിക്കാര്യത്തിലും മുഖയമന്ത്രി പിണറായി വിജയനും സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പതമകുമാറിനെ പരസ്യമായി ശാസിച്ചിരുന്നു. ഇതോടെ തന്നെ റബര്‍സ്റ്റാമ്പാക്കിയതായി പത്മകുമാറിനും ബോധ്യപ്പെടുകയായിരുന്നു.

ശബരിമലയിലെ സ്ത്രീപ്രവശേന വിഷയവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വന്നതു മുതല്‍ സറക്കാരുമായി പത്മകുമാര്‍ ഇടഞ്ഞു നിലക്കുകയായിരുന്നു. വിധി വന്ന ഉടന്‍ തന്റെ വീട്ടില്‍ നിന്ന് ആരും ശബരിമലയ്ക്ക് പോകില്ലെന്നും വിധിക്കെതിശര പുന:പരിശോധനാ ഹര്‍ജി നല്‍കുമെന്നും പറഞ്ഞ പത്മകുമാറിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ശാസിച്ചിരുുന്നു. പലവട്ടം ശബരിമല കര്‍മ്മസമിതി ആറിന്‍മുളയിലെ വീട് ഉപരോധിക്കുകയും ചെയ്തതോടെ അദ്ദേഹം കുറേ ദിവസങ്ങളായി കടുത്ത മാനസിക സമ്മര്‍ദത്തിലുമായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (17 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (48 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (57 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends