Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല ദര്‍ശനത്തിനായി നാലു യുവതികൾ ; ശബരിമല ദര്‍ശനത്തിനായി കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ ആന്ധ്ര സ്വദേശിനികളായ നാലു യുവതികൾ എരുമേലിയിലേക്കു പോയി; ശബരിമലയിലേക്കു പോകണമെന്നാവശ്യപ്പെട്ടെത്തിയ ഇവരിൽ മൂന്നു പേർക്ക് ഇരുമുടിക്കെട്ടുണ്ട്

11 JANUARY 2019 12:57 PM IST
മലയാളി വാര്‍ത്ത

ശബരിമല ദര്‍ശനത്തിനായി കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ ആന്ധ്ര സ്വദേശിനികളായ നാലു യുവതികൾ എരുമേലിയിലേക്കു പോയി. ഇവിടെ നിന്നു പമ്പയിലേക്കെത്താനാണു ശ്രമം. ശബരിമലയിലേക്കു പോകണമെന്നാവശ്യപ്പെട്ടെത്തിയ ഇവരിൽ മൂന്നു പേർക്ക് ഇരുമുടിക്കെട്ടുണ്ട്. അതേസമയം തലസ്ഥാനത്ത് നിന്നും പതിനഞ്ച് ട്രാൻസ്ജെൻഡർസ് നാളെ ശബരിമലയ്ക്ക് പുറപ്പെടും

സുപ്രീം കോടതി വിധിക്ക് ശേഷം ആദ്യമായി മല ചവിട്ടി ചരിത്ര കുറിച്ചത് ബിന്ദുവും കനക ദുര്‍ഗയും ആണ്. ബിന്ദുവും കനകദുര്‍ഗയും പതിനെട്ടാംപടി കയറിയല്ല സന്നിധാനത്ത് എത്തിയത്. അതിനുശേഷം പതിനെട്ടാം പടി കയറി എന്ന് സര്‍ക്കാരും പോലീസും അവകാശപ്പെടുന്ന ശ്രീലങ്കന്‍ സ്വദേശിനി ശശികലയുടെ കാര്യത്തില്‍ പല സംശയങ്ങളും ഉയര്‍ന്ന് വരുകയാണ്. അതിനു ശേഷം 36കാരിയായ ദളിത് യുവതി മല ചവിട്ടി. കൊല്ലം ചാത്തന്നൂര്‍ സ്വദേശിനിയും ദലിത് മഹിളാ ഫെഡറേഷന്‍ നേതാവുമായ 36കാരി മഞ്ജുവാണ് വേഷം മാറി സന്നിദാനത്തെത്തിയത്.

അതേസമയം ശബരിമല ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് സ്വവസതികളിലേക്ക് പോകാന്‍ കഴിയാതെ ബിന്ദുവും കനകദുര്‍ഗയും. കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് രഹസ്യകേന്ദ്രത്തില്‍ കഴിയുകയാണ്. യുവതികളുടെ ശബരിമല പ്രവേശനത്തെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം അക്രമ പരമ്ബരകള്‍ അരങ്ങേറയിരുന്നു. വധഭീഷണിയടക്കം തങ്ങള്‍ക്ക് പ്രതിഷേധക്കാരില്‍ നിന്നുമുണ്ടാകുന്നുവെന്നാണ് ഇരുവരും പറയുന്നത്.

എന്നാല്‍ പൊലീസിനെ വിശ്വാസമാണെന്നും, അടുത്ത ആഴ്‌ചയോടു കൂടി വീടുകളിലേക്ക് പോകാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് യുവതികള്‍ വ്യക്തമാക്കി. പൊലീസ് സുരക്ഷയിലാണ് മലപ്പുറം സ്വദേശി കനകദുര്‍ഗയും കോഴിക്കോട് സ്വദേശി ബിന്ദുവും ഈമാസം രണ്ടിന് സന്നിധാനത്തെത്തിയത്. ഇതില്‍ പ്രതിഷേധിച്ച്‌ ബിജെപി പിന്തുണയോടെ ശബരിമല കര്‍മസമിതി ഹര്‍ത്താല്‍ നടത്തുകയും ചെയ്‌തു. രണ്ടാം തവണ നടത്തിയ ശ്രമത്തിനൊടുവിലാണ് യുവതികള്‍ക്ക് സന്നിധാനത്തെത്താന്‍ സാധിച്ചത്.

നിരവധി സ്ത്രീകൾ ഇനിയും ശബരിമലയിൽ കയറുമെന്ന് മന്ത്രി എം.എം മണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു . അമ്പതിനായിരം സ്ത്രീകളെ കെട്ടും കെട്ടിച്ച് ശബരിമലയിലെത്തിക്കാനുള്ള കരുത്ത് സി.പി.എമ്മിനുണ്ട്. അവിടെ ഒരുത്തനും അത് തടയാൻ കാണില്ല. എന്നാൽ അത് സി.പി.എമ്മിന്റെ ജോലിയല്ലെന്നും മന്ത്രി വ്യക്തമാക്കി. കൊട്ടാരക്കരയിൽ അബ്‌ദുൾ മജീദ് അനുസ്‌മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (2 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (26 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (57 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

Malayali Vartha Recommends