മൂന്നാര്‍ മേഖലയില്‍ താപനില മൈനസില്‍ തുടരുന്നു.. തണുപ്പ് ആസ്വദിക്കാന്‍ സന്ദര്‍ശക പ്രവാഹം

മൂന്നാര്‍ മേഖലയില്‍ താപനില മൈനസില്‍ തുടരുന്നു. മൂന്നാറിന്റെ സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും തണുപ്പ് ഉണ്ടാകുന്നത്. തണുപ്പ് ആസ്വദിക്കാന്‍ സന്ദര്‍ശകരുടെ പ്രവാഹമാണ്. 6000 മുതല്‍ 10,000 വരെ സന്ദര്‍ശകരെത്തുന്നതായാണ് കണക്ക്. ചെണ്ടുവരയില്‍ കഴിഞ്ഞദിവസം മൈനസ് നാലായിരുന്നു താപനില. ചിറ്റുവര, ചെണ്ടുവര, തെന്മല, എല്ലപ്പെട്ടി എന്നിവിടങ്ങളില്‍ താപനില മൈനസ് രണ്ടായിരുന്നു. മൂന്നാര്‍ ടൗണ്‍, കന്നിമല, പഴയ മൂന്നാര്‍ എന്നിവിടങ്ങളില്‍ പൂജ്യവും. വരയാടുകളുടെ സംരക്ഷണകേന്ദ്രമായ രാജമല, വനംവികസന കോര്‍പ്പറേഷന്റെ ടൂറിസം പദ്ധതി നടപ്പാക്കിയിട്ടുള്ള മീശപ്പുലിമല, ഉയര്‍ന്ന പ്രദേശമായ ടോപ്‌സ്‌റ്റേഷന്‍ തുടങ്ങിയ കേന്ദ്രങ്ങളിലെല്ലാം തണുപ്പുകാല ദൃശ്യങ്ങള്‍ തേടിയെത്തുന്നവരുടെ തിരക്കാണ്.
പ്രളയത്തെത്തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ മുതല്‍ മൂന്നാറിലെ വിനോദസഞ്ചാര മേഖലയില്‍ സന്ദര്‍ശകര്‍ എത്തിയിരുന്നില്ല. സന്ദര്‍ശകരില്ലാത്തതിനാല്‍ ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും ടാക്‌സി െ്രെഡവര്‍മാര്‍, ഗൈഡുകള്‍, ഹോട്ടല്‍ ജീവനക്കാര്‍ എന്നിവരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. തണുപ്പുകാലം തുടങ്ങിയ ഡിസംബര്‍ 21 മുതല്‍ സഞ്ചാരികള്‍ ധാരാളം എത്തിയതോടെയാണ് മൂന്നാര്‍ സജീവമായത്.
https://www.facebook.com/Malayalivartha



























