Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോണ്‍ഗ്രസ് നേതാവ് രാമന്‍പിള്ളയ്ക്കുശേഷം ഇഎം അഗസ്തി ബിജെപിയിലേക്ക് പോകുന്നുവെന്ന് സൂചന

12 JANUARY 2019 09:26 AM IST
മലയാളി വാര്‍ത്ത

കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കാനെത്തിയ എഐസിസി അംഗം ഇ എം അഗസ്തി ബിജെപി സമരപ്പന്തലില്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ അഗസ്തി കുടുംബസമേതം എത്തിയാണ് നിരാഹാരസമരം കിടക്കുന്ന മഹിളാമോര്‍ച്ച നേതാവ് വി ടി രമയ്ക്ക് അഭിവാദ്യമര്‍പ്പിച്ചത്. മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ ഇ എം അഗസ്തിയും ബിജെപിയിലേക്ക് പോകുമെന്ന പ്രചരണം ശക്തമായിരിക്കുകയാണ്. മുന്‍ കെപിസിസി എക്‌സിക്യൂട്ടീവ് അംഗം ജി രാമന്‍ നായര്‍, മുന്‍ വനിതാകമീഷന്‍ അംഗം പ്രമീളാദേവി എന്നിവര്‍ നേരത്തേ ബിജെപിയില്‍ ചേര്‍ന്നിരുന്നു. മുന്‍ പിഎസ്എസി ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍ ബിജെപിയുടെ സമരത്തില്‍ പങ്കെടുത്തതും വിവാദമായിരുന്നു.

കോണ്‍ഗ്രസില്‍ നിന്നും ആളുകളെ ബിജെപിയിലേക്ക് ചാടിക്കാന്‍ അവസരം നോക്കിയിരിക്കയാണ് ഭരണ പാര്‍ട്ടിയിലെ ദേശീയ നേതാക്കള്‍. കോണ്‍ഗ്രസില്‍ ആര്‍ക്കും വേണ്ടാതിരുന്ന രാമന്‍ നായരെ പോലും പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷനാക്കിയാണ് ശ്രീധരന്‍ പിള്ള കളിച്ചത്. കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ പേരെ അടര്‍ത്തിയെടുക്കും എന്ന് പിള്ള പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ കോണ്‍ഗ്രസില്‍ നിന്നും ആളെ നോക്കിയിരിക്കവേ ഒരു എഐസിസി നേതാവ് ബിജെപിയുടെ സമരപന്തല്‍ സന്ദര്‍ശിച്ചത് വിവാദമാകുന്നു.

എഐസിസി അംഗവും മുന്‍ ഇടുക്കി ഡിസിസി പ്രസിഡന്റുമായ ഇ. എം. ആഗസ്തി തിരുവനന്തപുരത്ത് ബിജെപിയുടെ സമരപ്പന്തല്‍ സന്ദര്‍ശിച്ചത്. ശബരിമല യുവതീപ്രവേശത്തിനെതിരെ സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാര സമരം നടത്തുന്ന മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ പ്രഫ. വി.ടി. രമയോടൊപ്പം ആഗസ്തിയും മക്കളും ഇരിക്കുന്ന ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതെക്കുറിച്ച് ആഗസ്തി ഇതു വരെ പ്രതികരിച്ചിട്ടില്ല. ചിത്രം തനിക്കും ലഭിച്ചുവെന്നും കെപിസിസി നേതൃത്വമാണു ഇതേക്കുറിച്ചു മറുപടി പറയേണ്ടതെന്നും ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു.

കുടുംബസമേതം പെണ്‍മക്കള്‍ക്കൊപ്പമാണ് ഇ എം അഗസ്തി എത്തിയത്. പത്ത് മിനിറ്റോളം ഇവിടെ ചെലവഴിച്ചു. കെപിസിസി. നേതൃയോഗത്തില്‍ പങ്കെടുക്കാനാണ് എ.ഐ.സി.സി. അംഗവും മുന്‍ എംഎല്‍എ.യുമായ അഗസ്തി തലസ്ഥാനത്തെത്തിയത്. യോഗത്തിനു മുന്‍പാണ് രമയെ കണ്ടു സംസാരിച്ചത്. എന്നാല്‍, അഗസ്തിയുടെ കുടുംബത്തിന് മഹിളാ മോര്‍ച്ച നേതാവ് രമയുമായി നേരത്തേതന്നെ പരിചയമുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ സൗഹൃദസന്ദര്‍ശനമാണ് നടത്തിയതെന്നും കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ പറയുന്നു.

അതേസമയം ഇടുക്കി ലോക്‌സഭാ സീറ്റില്‍ അടക്കം നോട്ടമിട്ട നേതാവാണ് ഇ എം അഗസ്തി. ഹൈറേഞ്ച് സംരക്ഷണ സമിതിയുമായി അടുപ്പമുണ്ട്. ജോയിസ് ജോര്‍ജ്ജ് എംപിയുമായി ബന്ധവുമുണ്ട്. കഴിഞ്ഞ തവണ ജോയിസ് ജോര്‍ജ്ജ് എംപിയാകാന്‍ ഇടയാക്കിയതിന് പിന്നില്‍ ഇ എം അഗസ്തിയുടെ നീക്കങ്ങളും ഉണ്ടായിരുന്നു. ഇതിനിടെയാണ്. ഇപ്പോള്‍ നേതാവ് ബിജെപി സമര പന്തല്‍ സന്ദര്‍ശിച്ചത്. ഇതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോ എന്ന കാര്യം വ്യക്തമല്ല.

കെപിസിസി യോഗത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയ ഇ എം അഗസ്തി ആദ്യം ബിജെപിയുടെ സമര പന്തലിലാണ് എത്തിയത്. പത്ത് മിനുട്ടോളം അവിടെ ചിലവഴിച്ച ശേഷം എ കെ ആന്റണി ഉദ്ഘാടനം ചെയ്ത കെപിസിസി യോഗത്തില്‍ പങ്കെടുക്കാന്‍ ഇന്ദിര ഭവനിലെത്തി. ബിജെപിയെ താഴെയിറക്കണമെന്ന ആഹ്വാനമാണ് ഈ യോഗത്തില്‍ അഗസ്തി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് എ കെ ആന്റണി നല്‍കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (17 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (48 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (57 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends