പീഡനക്കേസില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരെ കുരുക്ക് മുറുകുന്നു; താരത്തിന്റെ ഡി.എന്‍.എ സാമ്പിൾ ഉടന്‍ നല്കാന് ആവശ്യപ്പെട്ട് പൊലീസ്

പീഡനക്കേസില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരെ കുരുക്ക് മുറുകുന്നു. കേസിന്റെ പുനഃരന്വേഷണത്തിന്റെ ഭാഗമായി താരത്തോട് ഡി.എന്‍.എ സാമ്ബിളുകള്‍ ഉടന്‍ നല്കാന് ലാസ് വെഗാസ് പൊലീസ് ആവശ്യപ്പെട്ടു. 2009ല്‍ ലാസ് വെഗാസിലെ ഒരു ഹോട്ടല്‍ മുറിയില്‍വച്ച് റൊണാള്‍ഡോ പീഡിപ്പിച്ചെന്ന പരാതിയുമായി കഴിഞ്ഞ സെപ്തംബറിലാണ് അമേരിക്കക്കാരിയായ യുവതി രംഗത്തെത്തിയത്.
നിശാക്ളബില്‍ ജോലിചെയ്യുകയായിരുന്നു അപ്പോള്‍ യുവതി. ഇക്കാര്യം പുറത്തറിയാതിരിക്കാന്‍ വന്‍തുക നല്‍കിയെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. തൊട്ടു പിന്നാലെ യുവതിയുടെ അഭിഭാഷകന് കോടതിയില്‍ നേരിട്ട് പരാതിനല്‍കുകയായിരുന്നു. നിശാക്ലബ്ബില്‍ റൊണാള്‍ഡോയും യുവതിയും ഒന്നിച്ചുള്ള ചിത്രവും നേരത്തെ പുറത്തുവന്നിരുന്നു.പൊലീസിന്റെ ഇപ്പോഴത്തെ നടപടി സ്വഭാവികം മാത്രമാണെന്നാണ് താരത്തിന്റെ അഭിഭാഷകര്‍ പറയുന്നത്.
കഴിഞ്ഞദിവസം,ബ്രിട്ടീഷ് മോഡലും നടിയും ബിഗ് ബ്രദര്‍ മത്സരാര്‍ത്ഥിയുമായ ജാസ്മിന് ലെന്നാര്‍ഡ് ക്രിസ്റ്റ്യാനോയ്ക്കെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ക്രിസ്റ്റ്യാനോയ്ക്കൊപ്പം ഡേറ്റ് ചെയ്തിട്ടുണ്ടെന്നു പറയുന്ന ജാസ്മിന്, താരം ഒരു മാനസിക രോഗി യാണെന്നും പറയുന്നുണ്ട്.താരത്തിനെതിരേ പീഡനക്കേസ് നല്കിയ യുവതിക്ക് സഹായം വാഗ്ദാനം ചെയ്യാന്‍ തയ്യാറാണെന്നും ജാസ്മിന് പറഞ്ഞു.
https://www.facebook.com/Malayalivartha


























