"ഭാര്യയുടെ ആഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ഭാര്യയ്ക്ക് ജോലിക്ക് പോകണമെന്ന ആവശ്യം ഇഷ്ടപ്പെടാത്ത ഭർത്താവിന്റെ ക്രൂരത. ജോലിയ്ക്ക് പോകണമെന്ന ആഗ്രഹത്തിനോടുള്ള ദേഷ്യത്തിൽ ആറ് മാസം ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്. ഹരിയാനയിലെ ഫരീദാബാദിൽ പഞ്ച്ശീൽ കോളനിയിലാണ് സംഭവം. നേഹ കുമാരിയാണ് (26) കൊല്ലപ്പെട്ടത്. ജോലിക്ക് പോകണമെന്ന് ഭാര്യ നിരന്തരം ആവശ്യപ്പെട്ടതാണ് കൊലപാതാകത്തിൽ കലാശിച്ചത്. കൊലപാതക ശേഷം താൻ കൊലപാതകം ചെയ്തെന്ന് നേഹയുടെ ഭർത്താവ് അമിത് ഗുപ്ത തന്നെയാണ് പോലീസിനെ വിളിച്ച് അറിയിച്ചത്. ശേഷം അയാൾ ഒളിവിൽ പോയി. സംഭവത്തിൽ ഭർത്താവ് അമിത്തിനായി പൊലീസ് അന്വേഷണം തുടങ്ങി.
അമിത് ഒരു ചെറിയ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. എന്നാൽ അമിത് ഇടയ്ക്ക് ജോലിക്ക് പോകാറുണ്ടായിരുന്നില്ല. ഇതിനെച്ചൊല്ലി ദമ്പതികൾക്കിടയിൽ തർക്കമുണ്ടായിരുന്നു. 2025 ഏപ്രിലിലാണ് നേഹ കുമാരിയും അമിത് ഗുപ്തയും വിവാഹിതരായത്. കഴിഞ്ഞ മാസമാണ് ദമ്പതികൾ പഞ്ച്ശീൽ കോളനി പാർട്ട് 2-ൽ വാടക വീട്ടിലേക്ക് താമസം മാറിയത്. കൊലപാതകം നടന്ന ദിവസം രാവിലെ 8.30നും ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ അമിത് ഭാര്യയെ മർദിച്ചു.
ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിക്കുകയും വെള്ളം നിറച്ച ബക്കറ്റിൽ തല നിരവധി തവണ മുക്കുകയും ചെയ്തു. ബന്ധുക്കൾ വീട്ടിലെത്തിയപ്പോൾ നേഹയെ ബാത്ത്‌റൂമിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അമിത് തന്റെ അമ്മാവനെ വിളിച്ച് ഭാര്യയെ ആക്രമിച്ചതായും തല വെള്ളത്തിൽ മുക്കിയതായും പറഞ്ഞുവെന്നും പൊലീസ് പറഞ്ഞു. തുടർന്ന് അമിത് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇയാൾ ഇപ്പോഴും ഒളിവിലാണെന്നും പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha























