കരിമണല്‍ ഖനനത്തിന് എതിരെ നടക്കുന്ന സമരത്തിന് പിന്തുണയറിയിച്ച് സിപിഐ

ആലപ്പാട് അനധികൃത കരിമണല്‍ ഖനനത്തിന് എതിരെ നടക്കുന്ന സമരത്തിന് പിന്തുണയറിയിച്ച് സിപിഐ. പാര്‍ട്ടി, സമരത്തിന് ഒപ്പമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. സിപിഐ എപ്പോഴും ജനങ്ങള്‍ക്ക് ഒപ്പമാണെന്നും സമരം ന്യായമായി ചര്‍ച്ച ചെയ്ത് സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ജനങ്ങളുടെ അതിജീവനത്തിന്റെ പ്രശ്നമാണിതെന്നു പറഞ്ഞ കാനം നിയമസഭ കമ്മിറ്റി നല്‍കിയിട്ടുള്ള ശിപാര്‍ശകള്‍ പരിശോധിച്ച് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























