നര്‍മ്മ കൈരളിയുടെ 32ാം വാര്‍ഷികം

നര്‍മ്മ കൈരളിയുടെ മുപ്പത്തിരണ്ടാം വാര്‍ഷികാഘോഷം ജനുവരി 15 ചൊവ്വാഴ്ച വൈകുന്നേരം 5.30ന് പാളയം വിവേകാനന്ദാ സാംസ്‌കാരിക കേന്ദ്രത്തില്‍ നടക്കും. വിസിലിംഗ് കലാകാരനായ കെ. ഉദയകുമാര്‍ അതിഥിയായെത്തും. പുതുവര്‍ഷ ചിരിയരങ്ങില്‍ സുകുമാര്‍, ജെ. ലളിതാംബിക, കൃഷ്ണ പൂജപ്പുര, വി. സുരേശന്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് ഡോ. തോമസ് മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച 'ഒരു ഉഡായിപ്പ് കലണ്ടര്‍' എന്ന ഹാസ്യ നാടകം അരങ്ങേറും. വാര്‍ഷികത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി ഫലിത മല്‍സരവും ഉണ്ടായിരിക്കും.
https://www.facebook.com/Malayalivartha


























