Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇരട്ടചങ്കന്റെ ഇരട്ടനീതി ചോദ്യം ചെയ്തപ്പോൾ എസ്.ബി.ഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ച എന്‍.ജി.ഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍; ട്രഷറി ബ്രാഞ്ച് ആക്രമിച്ച ഇടത് നേതാക്കള്‍ ഒളിവില്‍ കഴിയുന്നത് പാര്‍ട്ടി സംരക്ഷണത്തിലെന്ന സംശയം ബലപ്പെടുന്നു

12 JANUARY 2019 08:00 PM IST
മലയാളി വാര്‍ത്ത

പണിമുടക്ക് ദിനത്തില്‍ തിരുവനന്തപുരത്ത് എസ്.ബി.ഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ച എന്‍.ജി.ഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍. ഇന്നലെ റിമാന്‍ഡിലായ അശോകന്‍ , ഹരിലാല്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ട്രഷറി വകുപ്പാണ് അശോകനെ സസ്‌പെന്‍ഡ് ചെയ്തത്. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറാണ് ഹരിലാലിനെതിരെ നടപടിയെടുത്തത്. ശബരിമല നടപ്പന്തലില്‍ ശരണം വിളിച്ചതിന് മലയാറ്റൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലെ ഫാര്‍മസിസ്റ്റ് ആര്‍. രാജേഷ്, ദേവസ്വം ബോര്‍ഡ് ജീവനക്കാരനും തൃക്കാരിയൂര്‍ ഗ്രൂപ്പിലെ അറേക്കാട് ക്ഷേത്രത്തിലെ വാച്ചറുമായ പുഷ്പരാജന്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തത് ഏറെ വിവാദമായിരുന്നു. അതേസമയം തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കില്‍ എസ്ബിഐ ജില്ലാ ട്രഷറി ബാങ്ക് അടിച്ചു തകര്‍ത്ത ക്രിമിനല്‍ കേസിലെ പ്രതികളെ സസ്പെന്റ് ചെയ്തിട്ടില്ല എന്ന ആരോപണം ശക്തമായിരുന്നു. സോഷ്യല്‍ മീഡിയയിലും ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ഇതു സംബന്ധിച്ച വാര്‍ത്ത മലയാളി വാര്‍ത്തയും നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍ നടപടി ഉണ്ടായിരിക്കുന്നത്.

പണിമുടക്ക് ദിനത്തില്‍ തിരുവനന്തപുരത്ത് എസ്.ബി.ഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ച ഇടത് നേതാക്കള്‍ ഒളിവില്‍ കഴിയുന്നത് പാര്‍ട്ടി സംരക്ഷണത്തിലെന്ന സംശയം ബലപ്പെടുന്നു. രണ്ട് പ്രതികളുടെ മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ നഗരത്തിലെ വഴുതക്കാടെന്ന് കണ്ടെത്തിയതോടെയാണ് പൊലീസ് ഈ നിഗമനത്തിലേക്കെത്തുന്നത്. കീഴടങ്ങാന്‍ സമ്മര്‍ദം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രതികളെ ജോലിക്ക് കയറ്റരുതെന്ന് കാണിച്ച് വകുപ്പ് മേധാവികള്‍ക്ക് കത്ത് നല്‍കാന്‍ തീരുമാനിച്ചു.

എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം സുരേഷ് ബാബു അടക്കം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇടത് നേതാക്കളുമായ ഏഴ് പ്രതികളാണ് ഇനി പിടിയിലാകാനുള്ളത്. ഇതില്‍ അഞ്ച് പേരുടെ മൊബൈലുകള്‍ സ്വിച്ചഡ് ഓഫാണ്. രണ്ട് പേരുടെ മൊബൈല്‍ ലൊക്കേഷന്‍ ചില സമയങ്ങളില്‍ തിരുവനന്തപുരം നഗരമധ്യത്തിലെ വഴുതക്കാടെന്ന് കണ്ടെത്തി. എന്നാല്‍ വീട്ടിലോ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഓഫീസിലോ എത്തിയിട്ടുമില്ല. മറ്റ് ദൂരസ്ഥലങ്ങളിലേക്ക് മാറിയതായും തെളിവില്ല. ഇതോടെയാണ് പാര്‍ട്ടി കേന്ദ്രങ്ങളിലോ അവര്‍ ഒരുക്കിയ ഇടങ്ങളിലോ ആവാം പ്രതികള്‍ കഴിയുന്നതെന്ന് സംശയം പൊലീസിന് ബലപ്പെട്ടത്. എങ്കിലും പിടികൂടാനുള്ള നടപടി ശക്തമാക്കുമെന്നാണ് പൊലീസിന്റെ ഉറപ്പ്.

പ്രതികള്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഓഫീസിലെ വകുപ്പ് മേധാവികള്‍ക്ക് നോട്ടീസ് നല്‍കും. ഓഫീസിലെത്തിയാല്‍ ജോലി ചെയ്യാന്‍ അനുവദിക്കരുതെന്നും കീഴടങ്ങാന്‍ നിര്‍ദേശിക്കണമെന്നുമാണ് നോട്ടീസിലെ ആവശ്യം. എന്നാല്‍ ബാങ്ക് വഴങ്ങിയിട്ടില്ലങ്കിലും ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ സി.പി.എം നേതാക്കള്‍ മുഖേനെ സജീവമായി തുടരുന്നുണ്ട്. ഇതില്‍ തീരുമാനമാകും വരെ അറസ്റ്റും കീഴടങ്ങലും വൈകിപ്പിക്കാനുളള രാഷ്ട്രീയസമ്മര്‍ദവും ശക്തമാണ്.

എന്‍ ജി ഒ യൂണിയന്‍ ഏര്യാ സെക്രട്ടറിയും ജില്ലാ ട്രഷറി ഓഫീസിലെ ക്ലര്‍ക്കുമായ അശോകന്‍, എന്‍ ജി ഒ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടെക്നിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടട്രറ്റ് അറ്റന്‍ഡര്‍ ഹരിലാല്‍ എന്നിവരെയാണ് പൊലീസിന്റെ ആവശ്യം അംഗീകരിച്ച് മജിസ്ട്രേട്ട് 24 വരെ ജില്ലാ ജയിലിലേക്ക് റിമാന്റ് ചെയ്തത്. ശരണം വിളിച്ചതിന് സസ്പെന്‍ഷനും ക്രിമിനല്‍ കുറ്റത്തിന് ചുവപ്പ് പരവതാനിയുമാണോയെന്ന ചോദ്യം ഉയര്‍ന്നിരുന്നു ഈ സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍ നടപടി ഉണ്ടായിരിക്കുന്നത്.

അതേസമയം നേതാക്കളെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ സാക്ഷികളായ ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തി മൊഴി മാറ്റിക്കുമെന്ന് റിമാന്റ് റിപ്പോര്‍ട്ടുണ്ട് .പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ ഒളിവില്‍ കഴിയുന്ന മറ്റു പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് വിഘ്നം സംഭവിക്കും. സാക്ഷികളെ ഭീഷണിപ്പെടുത്തി തിരിച്ചറിയാനുള്ള മറ്റു പ്രതികളെ തിരിച്ചറിയാതാക്കും.

ഒളിവില്‍ കഴിയുന്ന മറ്റു പ്രതികളോടൊപ്പം ഒളിവില്‍ പോകാന്‍ സാദ്ധ്യതയുണ്ട്. അന്വേഷണത്തിന്റെ സുഗമമായ നടത്തിപ്പിനെ അത് പ്രതികൂലമായി ബാധിക്കുമെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പൊലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച 2 പ്രതികളുടെ റിമാന്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കന്റോണ്‍മെന്റ് പൊലീസ് വ്യക്തമാക്കിയത്.
ദേശീയ പണിമുടക്കിനെ തുടര്‍ന്ന് തലസ്ഥാനത്തെ ട്രഷറി ബ്രാഞ്ച് ആക്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പൊതുമുതല്‍ നശിപ്പിച്ചതിനാണ് ഇവര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തിട്ടുള്ളത്.

സെക്രട്ടറിയേറ്റിന് സമീപത്തെ എസ്ബിഐ ബ്രാഞ്ചിലാണ് ആക്രമണം ഉണ്ടായത്. മാനേജരുടെ മുറിയിലെ കംപ്യൂട്ടറും ഫോണും ചില്ലുകളും സമരക്കാര്‍ അടിച്ചുതകര്‍ത്തു. ബാങ്കിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പൊലീസ് അക്രമികളെ തിരിച്ചറിഞ്ഞത്. നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനടക്കം ബാങ്കിനെതിരായ ആക്രമണത്തിനെ അപലപിച്ച് രംഗത്ത് വന്നിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (15 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (24 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (49 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (58 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

Malayali Vartha Recommends