Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആയൂരിലെ ആറുപേരുടെ മരണം നാടിനെ ഒന്നാകെ തീരാവേദനയിലാഴ്ത്തി... ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവേ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടം

13 JANUARY 2019 08:12 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം കൊട്ടാരക്കര എംസി റോഡില്‍ ആയൂരിനടുത്ത് കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും കാറും കൂട്ടിയിടിച്ച് ആറു പേര്‍ മരിച്ചു. ക്ഷേത്രദര്‍ശനം കഴിഞ്ഞ് കാറില്‍ മടങ്ങുകയായിരുന്ന ബന്ധുക്കളായ ആറുപേരാണ് കൊല്ലം ആയൂരിലെ അപകടത്തില്‍ മരിച്ചത്. പത്തനംതിട്ട മലയാലപ്പുഴ വടശേരിക്കര തലച്ചിറ കൈലാസ് ഭവനില്‍ നേവി ഉദ്യോഗസ്ഥനായിരുന്ന സുരേഷിന്റെ ഭാര്യ മിനി (47), മകള്‍ അഞ്ജന (20), മിനിയുടെ സഹോദരന്‍ കവിയൂര്‍ പടിഞ്ഞാറേശേരില്‍ മണ്ണാക്കുന്നില്‍ വീട്ടില്‍ മനോജിന്റെ ഭാര്യ സ്മിത ( 27), ഇവരുടെ മക്കളായ ഹര്‍ഷ (മൂന്നര), അഭിനജ് (എട്ട്), മിനിയുടെ ബന്ധു ചെങ്ങന്നൂര്‍ ആലയില്‍ കോണത്തേത്ത് വീട്ടില്‍ സുദര്‍ശനന്റെയും രജനിയുടെയും മകന്‍ അരുണ്‍ സുദര്‍ശനന്‍ (ചന്തു21) എന്നിവരാണ് മരിച്ചത്. മിനി, സ്മിത, അരുണ്‍, ഹര്‍ഷ എന്നിവര്‍ അപകടസ്ഥലത്തുതന്നെ മരിച്ചു.

ഗുരുതരമായി പരിക്കേറ്റ ഹര്‍ഷയെ ആയൂരിലെ സ്വകാര്യ ആശുപത്രിയിലും അഭിനജിനെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരുവനന്തപുരം കരിക്കകം ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്നു ഇവര്‍. പരിക്കേറ്റ ബസ് യാത്രക്കാരെ കടയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടസ്ഥലത്ത് മരിച്ചവരുടെ മൃതദേഹം കടയ്ക്കല്‍ താലൂക്കാശുപത്രി മോര്‍ച്ചറിയിലും മറ്റു രണ്ടുപേരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രി മോര്‍ച്ചറിയിലുമാണുള്ളത്.
ശനിയാഴ്ച പകല്‍ ഒന്നേകാലോടെ ആയൂര്‍ അകമണിലാണ് അപകടം. കട്ടപ്പനയില്‍നിന്നു തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും മാരുതി ഓള്‍ട്ടോ കെ ടെണ്‍ കാറുമാണ് കൂട്ടിയിടിച്ചത്. ടിപ്പര്‍ ലോറിയെ മറികടക്കുന്നതിനിടെ എതിരെവന്ന ബസുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും ബസിനുള്ളിലേക്ക് ഇടുച്ചു കയറിയ നിലയിലായിരുന്നതിനാല്‍ രക്ഷാ പ്രവര്‍ത്തനം വൈകി. നാട്ടുകാരും ബസിലെ യാത്രക്കാരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. അരുണാണ് കാര്‍ ഓടിച്ചിരുന്നത്.

സംഭവസ്ഥലത്തെത്തിയ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലേക്കെത്തിച്ചത്. മൂന്നു മാസമായി െ്രെഡവറായി ജോലി നോക്കുകയാണ് മരിച്ച അരുണ്‍. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (16 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (25 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (50 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (59 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

Malayali Vartha Recommends