Widgets Magazine
16
Jun / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വരുമാനവര്‍ധന ലക്ഷ്യമിട്ട് ഇടറോഡുകളിലടക്കം പുതിയ സര്‍വിസുമായി കെഎസ്ആര്‍ടിസി

13 JANUARY 2019 08:38 AM IST
മലയാളി വാര്‍ത്ത

ഗ്രാമീണമേഖലയില്‍ കടന്നുകയറി സാന്നിധ്യം ശക്തമാക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി . വരുമാനവര്‍ധന ലക്ഷ്യമിട്ട് ഇടറോഡുകളിലടക്കം പുതിയ സര്‍വിസ് ആരംഭിക്കുകയാണ് ലക്ഷ്യം. യാത്രക്കാര്‍ കൂടുതല്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന മേഖലകളില്‍ കൃത്യമായ സര്‍വേയുടെയും പഠനത്തിന്റെയും അടിസ്ഥാനത്തിലാകും ബസുകള്‍ അനുവദിക്കുക. 1000 ബസുകളാണ് ഇതിനായി വിന്യസിക്കുക. മേഖല അടിസ്ഥാനത്തിലടക്കം ഇതിനായി പഠനം പുരോഗമിക്കുകയാണെന്നും തച്ചങ്കരി കൂട്ടിച്ചേര്‍ത്തു. ശബരിമല സീസണ്‍ പൂര്‍ത്തിയായശേഷം ഇക്കാര്യത്തില്‍ അന്തിമ രൂപരേഖ തയ്യാറാക്കും.

നിലവില്‍ റൂട്ടുകളില്ലാത്തതിനാല്‍ നിരവധി ബസുകള്‍ വിവിധ യൂണിറ്റുകളില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. റൂട്ട് പഠിക്കാതെ സ്വകാര്യബസുകളുടെ പിന്നാലെ ബസ് അയച്ചതിലൂടെ വലിയ നഷ്ടമുണ്ടാവുകയും ഇടക്കാലത്ത് നിര്‍ത്തിവെക്കുകയും ചെയ്തവയാണ് ഇവയില്‍ നല്ലൊരു ശതമാനവും. ഇവ പുനര്‍വിന്യസിക്കാനാണ് തീരുമാനം. കെ.എസ്.ആര്‍.ടി.സിയുടെ ബസുകള്‍ നല്ലൊരു പങ്കും റെയില്‍വേ ലൈനിന് സമാന്തരമായാണ്. കിഴക്ക്പടിഞ്ഞാറ് ദിശയിലുള്ള സര്‍വിസുകള്‍ നന്നേ കുറവും. ഈ പോരായ്മകൂടി പരിഹരിക്കലാണ് ലക്ഷ്യം.
ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തിലാവും തുടങ്ങുക. ബസുകളുടെ എണ്ണത്തില്‍ ഏറ്റവും പിന്നിലുള്ള കോഴിക്കോട് മേഖലക്കാണ് കൂടുതല്‍ പരിഗണന എന്നാണ് വിവരം. വടക്കന്‍ കേരളത്തില്‍ കെ.എസ്.ആര്‍.ടി.സിയുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന് സോണല്‍തലത്തില്‍ നേരത്തേതന്നെ സാധ്യതാപഠനം നടത്തിയിരുന്നു. മലബാര്‍ റൂട്ടുകളില്‍ സ്വകാര്യബസുകള്‍ക്കാണ് ആധിപത്യം. ഇവിടെ കെ.എസ്.ആര്‍.ടി.സിക്ക് യാത്രക്കാരെ ആകര്‍ഷിക്കാന്‍ കഴിയുമെങ്കിലും ഗ്രാമീണ മേഖലയിലേക്കടക്കം മതിയായ ബസുകളില്ലാത്തതാണ് തടസ്സം. കൂടുതല്‍ ബസുകളെത്തുന്നതോടെ സ്ഥിതി മാറും
1000 ബസുകള്‍കൂടി എത്തുന്നതോടെ സര്‍വിസ് നടത്തുന്ന കിലോമീറ്റര്‍ വര്‍ധിക്കും. ഇതോടൊപ്പം ഗ്രാമീണമേഖലയിലെ യാത്രാക്ലേശവും പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗീക ജീവിതത്തെക്കുറിച്ച് ബോളിവുഡ് താരങ്ങള്‍ പറയുന്നത്  (5 hours ago)

അമീഷ പട്ടേലിന്റെ ഫോട്ടോകള്‍ വൈറലാകുന്നു...  (5 hours ago)

ജാസ് ടിവിക്ക് പൂനം പാണ്ഡെയുടെ കിടിലന്‍ മറുപടി  (5 hours ago)

15 വര്‍ഷത്തിന് ശേഷം മാധവന്‍ സിമ്രാന്‍ താരജോഡികള്‍ വീണ്ടും ഒന്നിക്കുന്നു  (6 hours ago)

കേരള കോണ്‍ഗ്രസ് ചെയര്‍മാനെ നാളെ അറിയാമെന്ന് ജോസ് കെ മാണി  (6 hours ago)

ബാലികമാരെ പീഡിപ്പിച്ച 70 കാരനെ പോലീസ് പിടികൂടി  (7 hours ago)

സമരം നിര്‍ത്തൂ..ഡോക്ടര്‍മാരോട് മമതയുടെ അഭ്യര്‍ഥന; ഡോക്ടര്‍മാരുടെ പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാം, സമരം നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരേ യാതൊരു തരത്തിലുള്ള നടപടിയും സ്വീകരിക്കില്ല  (7 hours ago)

ദിലീപ് ചിത്രം ശുഭരാത്രിയുടെ രണ്ടാമത്തെ ടീസറും പുറത്ത് വന്നു  (8 hours ago)

സമരം ചെയ്യുന്ന ഡോക്ടര്‍മാരെ വിമര്‍ശിച്ച് കാഫില്‍ ഖാന്‍; എന്നെ ജയിലിലടച്ചപ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ പ്രതിഷേധിച്ചില്ല  (8 hours ago)

ഈ രണ്ട് പോസ്റ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (8 hours ago)

ജീവിച്ചിരിക്കുന്ന മകളുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ നാട്ടുകാരെ ക്ഷണിച്ച് പിതാവ്  (8 hours ago)

ഡോക്ടര്‍മാരുടെ സമരം; മാപ്പ് പറഞ്ഞതിന് ശേഷം കൂടിക്കാഴ്ച... ഇതുവരെ രാജിവെച്ചത് 700ല്‍ അധികം ഡോക്ടര്‍മാര്‍; ഡോക്ടര്‍മാര്‍ക്കെതിരേ നടത്തിയ പ്രസ്താവനയില്‍ മമതാ ബാനര്‍ജി മാപ്പ് പറയണം  (9 hours ago)

മാവേലിക്കരയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച് പെട്രോളൊഴിച്ചു കത്തിച്ചു  (9 hours ago)

കൊട്ടാരക്കര വാഹനാപകടത്തില്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാല് പേരുടെ നില ഗുരുതരം  (9 hours ago)

പട്ടാപകൽ നടുറോഡില്‍ വെച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്നു  (9 hours ago)

Malayali Vartha Recommends