Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മകരവിളക്ക് നാളെ! സന്നിധാനത്ത് സുരക്ഷ ശക്തം; യുവതികൾ കയറാൻ സാധ്യത കണക്കിലെടുത്ത് രണ്ടും കൽപ്പിച്ച് സംഘപരിവാർ... തന്ത്രിയുടെ മേല്‍നോട്ടത്തില്‍ ശുദ്ധിക്രിയകള്‍ നടക്കുന്നു... ഹൈക്കോടതി മേല്‍നോട്ട സമിതി ഇന്ന് അവസാന വട്ട വിലയിരുത്തലുകള്‍ നടത്തും

13 JANUARY 2019 09:56 AM IST
മലയാളി വാര്‍ത്ത

മകരവിളക്ക് നാളെ. അയ്യപ്പഭക്തര്‍ മനസര്‍പ്പിച്ച്‌ കാത്തിരുന്ന ദിവസമാണ് മകരവിളക്ക്. ആ മുഹൂര്‍ത്തത്തിന് സാക്ഷികളാകാന്‍ സന്നിധാനത്ത് മൂന്ന് ലക്ഷം തീര്‍ത്ഥാടകരെത്തുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്കുകൂട്ടല്‍.

സന്നിധാനത്തും ദര്‍ശനത്തിന് അനുവാദമുള്ള കേന്ദ്രങ്ങളിലും ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. മകര സംക്രമ പൂജയ്ക്ക് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ തന്ത്രിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്നു.ഇന്നും നാളെയും പ്രത്യേകപൂജകളുണ്ടാവും. മകരവിളക്കിന് വന്‍ഭക്തജനസാന്നിധ്യം പ്രതീക്ഷിച്ച് കനത്ത സുരക്ഷയാണ് ശബരിമലയിലൊരുക്കിയിരിക്കുന്നത്. മകരസംക്രമപൂജക്കും തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനക്കും സന്നിധാനത്തെ ഒരുക്കുന്നതിനുള്ള ശുദ്ധിക്രീയകളാണ് ഇപ്പോള്‍ നടക്കുന്നത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ നേതൃത്വത്തിലാണ് പൂജകള്‍. കഴിഞ്ഞദിവസം പ്രസാദശുദ്ധി നടന്നു. മണ്ഡലകാലത്തുണ്ടായ തരത്തിലുള്ള അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനുള്ള കഠിന പരിശ്രമത്തിലാണ് പോലീസ്.

അതേസമയം മകരവിളക്ക് ക്രമീകരണങ്ങളില്‍ ഹൈക്കോടതി മേല്‍നോട്ട സമിതി ഇന്ന് അവസാന വട്ട വിലയിരുത്തലുകള്‍ നടത്തും. ദേവസ്വം ബോര്‍ഡും ഇന്ന് അവലോകന യോഗം ചേരും. തിരുവാഭരണ ഘോഷയാത്രയും പുരോഗമിക്കുകയാണ്. നാളെ വൈകിട്ടാണ് തിരുവാഭരണം സന്നിധാനത്ത് എത്തിച്ചേരും. മകരവിളക്ക് കാണാന്‍ മകരവിളക്കിന് സുരക്ഷ ഒരുക്കാനായി 2,275 പോലീസുകാരെ സന്നിധാനത്തും പരിസരങ്ങളിലുമായി നിയോഗിക്കാന്‍ തീരുമാനമായി. ഭക്തരുടെ സുരക്ഷ കണക്കിലെടുത്ത് ഉയരമുള്ള കെട്ടിടങ്ങളുടെ മുകളിലും മരങ്ങളുടെ മുകളിലും മകരജ്യോതി കാണാന്‍ കയറാന്‍ അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു. അതേ സമയം മകരവിളക്ക് കാലത്ത് വീണ്ടും തിരിച്ചെത്തുമെന്നാണ് വന്ന യുവതികളിൽ പലരും പറഞ്ഞ് പോയതും. ശബരിമലയുടെ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത സംഭവബഹുലമായ കാഴ്ചകൾക്കായിരുന്നു ഇത്തവണത്തെ മണഡലകാലം സാക്ഷിയായത്.

രഹ്ന ഫാത്തിമയും മഞ്ചുവും മനിതീ സംഘവും ബിന്ദുവും കനക ദുർഗ്ഗയുമെല്ലാം പ്രതിഷേധക്കാർക്ക് മുന്നിൽ മുട്ടുമടക്കിമലയിറങ്ങി. മുഖ്യമന്ത്രിയുടെ ഉറപ്പിലായിരുന്നു മനീതി സംഘമടക്കം ശബരിമലയിലേക്കെത്തിയിരുന്നത്. ദേവസ്വം മന്ത്രിയും പ്രസിഡന്റും പ്രതിഷേധത്തിന്റെ വ്യാപ്തി മനസിലാക്കി യുവതീ പ്രവേശനത്തിന്നെതിരെ രംഗത്ത് വന്നപ്പോൾ മറ്റു ചിലമന്ത്രിമാരും മുഖ്യനും യുവതീകളെ കയറ്റാൻ പഠിച്ച പണി പതിനെട്ടും പയറ്റുകയണിപ്പോഴും. വിഷയത്തിൽ സർക്കാര്യം പാർട്ടിയുംരണ്ടു തട്ടിൽ ആയിക്കഴിഞ്ഞുവെന്നും സാരം.

ഈ സാഹചര്യത്തിൽ മകരവിളക്ക് കാലത്തും സ്ഥിതിഗതികൾ അത്ര ശാന്തമായേക്കില്ലെന്നാണ് സൂചന. നിരോധനാജ്ഞയടക്കം തുടർന്നേക്കുമെന്നാണ് വിവരം. വീണ്ടും വരുമെന്ന് പറഞ്ഞ് പോയ യുവതികൾ തിരികെയെത്തിയേക്കാനുള്ള സാധ്യതയും തള്ളാനാവില്ല. വൃതം നോക്കുന്ന ചില യുവതികളും 41 ദിവസത്തെ വൃതം പൂർത്തിയാക്കി മല കയറാനെത്തുമെന്നും സൂചനയുണ്ട്.മകരവിളക്ക് കാലത്തടക്കം ശക്തമായ തിരക്കാണ് ശബരിമലയിലുണ്ടാകാറുള്ളത്. ഈ സമയത്ത് യുവതികളെത്തിയാൽ അത് പോലീസിന്റെ കൈകളിലും സുരക്ഷ നിൽക്കാതെ വന്നേക്കുമെന്നും അധികാരികൾക്കടക്കം ഭയമുണ്ട്. ഇവയൊക്കെ കണക്കിലെടുത്താണ് കോടതി വിധി വരും വരെ ഈ തീർത്ഥാടന കാലത്ത് യുവതികൾ എത്തരുതെന്ന് ദേവസ്വം മന്ത്രിക്കും പ്രസിഡന്റിനും പോലും പറയേണ്ടി വന്നത്.ജനുവരി 14 ന് വൈകിട്ടാണ് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയുംമകരവിളക്ക് ദർശനവും. 20ന് ക്ഷേത്രനട അടയ്ക്കും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (17 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (26 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (51 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

Malayali Vartha Recommends