Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിജെപി നേതാക്കളെ കൊല്ലാൻ ഗൂഢാലോചന നടത്തിയ തീവ്രവാദ ബന്ധമുള്ള യുവാവ് കാസര്‍കോട് പിടിയില്‍; ഡല്‍ഹിയില്‍ നിന്നെത്തിയ നാലംഗസംഘത്തെ പോലീസ് പൊക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ...

13 JANUARY 2019 11:48 AM IST
മലയാളി വാര്‍ത്ത

വെള്ളിയാഴ്ച രാവിലെയാണ് ഡല്‍ഹിയില്‍ നിന്നെത്തിയ നാലംഗ അന്വേഷണസംഘം കാസര്‍കോട് ജില്ലാ പോലീസിന്റെ സഹായത്തോടെ വീടുവളഞ്ഞ് സാഹസികമായി യുവാവിനെ അറസ്റ്റ് ചെയ്തത്. ബിജെപി നേതാക്കളെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസിലാണ് തീവ്രവാദ ബന്ധമുള്ള യുവാവ് പിടിയിലാകുന്നത്. ചെമ്ബരിക്ക സ്വദേശി മുഫസീല്‍ എന്ന തസ്ലീമിനെയാണ് ഡല്‍ഹി പോലീസെത്തി വീട് വളഞ്ഞ് പിടികൂടിയത്.

അതീവ രഹസ്യ സ്വഭാവമുള്ള നിരവധി കേസുകളില്‍ ഇയാള്‍ക്ക് പങ്കുള്ളതായി പോലീസ് അറിയിച്ചു. കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഡല്‍ഹി പോലീസ് തയ്യാറായിട്ടില്ല. കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുമ്ബാകെ ഹാജരാക്കിയ മുഫസീലിനെ വിമാനമാര്‍ഗം ഡല്‍ഹിയില്‍ എത്തിച്ചു.
നേതാക്കളെ വധിക്കാന്‍ ഇയാളുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

ഇക്കാര്യത്തില്‍ ഡല്‍ഹി പോലീസിന് മതിയായ തെളിവുകള്‍ കിട്ടിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിലും ഇദ്ദേഹത്തിന് നിരവധി ബന്ധങ്ങളുണ്ട്. ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ട് പാസ്പോര്‍ട്ട് കേസിലും ഒരു അക്രമക്കേസിലും പ്രതിയാണ് തസ്ലീമെന്ന് പോലീസ് പറയുന്നു. നാളെ മകരവിളക്ക് നടക്കാനിരിക്കെ ഇത്തരം പ്രശ്നങ്ങൾ അതീവ ജാഗ്രതയോടെയാണ് പോലീസ് നോക്കി കാണുന്നത്. മകരവിളക്കിന് സുരക്ഷ ഒരുക്കാനായി 2,275 പോലീസുകാരെ സന്നിധാനത്തും പരിസരങ്ങളിലുമായി നിയോഗിക്കാന്‍ തീരുമാനമായി. ഭക്തരുടെ സുരക്ഷ കണക്കിലെടുത്ത് ഉയരമുള്ള കെട്ടിടങ്ങളുടെ മുകളിലും മരങ്ങളുടെ മുകളിലും മകരജ്യോതി കാണാന്‍ കയറാന്‍ അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു. അതേ സമയം മകരവിളക്ക് കാലത്ത് വീണ്ടും തിരിച്ചെത്തുമെന്നാണ് വന്ന യുവതികളിൽ പലരും പറഞ്ഞ് പോയതും. ശബരിമലയുടെ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത സംഭവബഹുലമായ കാഴ്ചകൾക്കായിരുന്നു ഇത്തവണത്തെ മണഡലകാലം സാക്ഷിയായത്.

രഹ്ന ഫാത്തിമയും മഞ്ചുവും മനിതീ സംഘവും ബിന്ദുവും കനക ദുർഗ്ഗയുമെല്ലാം പ്രതിഷേധക്കാർക്ക് മുന്നിൽ മുട്ടുമടക്കിമലയിറങ്ങി. മുഖ്യമന്ത്രിയുടെ ഉറപ്പിലായിരുന്നു മനീതി സംഘമടക്കം ശബരിമലയിലേക്കെത്തിയിരുന്നത്. ദേവസ്വം മന്ത്രിയും പ്രസിഡന്റും പ്രതിഷേധത്തിന്റെ വ്യാപ്തി മനസിലാക്കി യുവതീ പ്രവേശനത്തിന്നെതിരെ രംഗത്ത് വന്നപ്പോൾ മറ്റു ചിലമന്ത്രിമാരും മുഖ്യനും യുവതീകളെ കയറ്റാൻ പഠിച്ച പണി പതിനെട്ടും പയറ്റുകയണിപ്പോഴും. വിഷയത്തിൽ സർക്കാര്യം പാർട്ടിയുംരണ്ടു തട്ടിൽ ആയിക്കഴിഞ്ഞുവെന്നും സാരം.

ഈ സാഹചര്യത്തിൽ മകരവിളക്ക് കാലത്തും സ്ഥിതിഗതികൾ അത്ര ശാന്തമായേക്കില്ലെന്നാണ് സൂചന. നിരോധനാജ്ഞയടക്കം തുടർന്നേക്കുമെന്നാണ് വിവരം. വീണ്ടും വരുമെന്ന് പറഞ്ഞ് പോയ യുവതികൾ തിരികെയെത്തിയേക്കാനുള്ള സാധ്യതയും തള്ളാനാവില്ല. വൃതം നോക്കുന്ന ചില യുവതികളും 41 ദിവസത്തെ വൃതം പൂർത്തിയാക്കി മല കയറാനെത്തുമെന്നും സൂചനയുണ്ട്. മകരവിളക്ക് കാലത്തടക്കം ശക്തമായ തിരക്കാണ് ശബരിമലയിലുണ്ടാകാറുള്ളത്. ഈ സമയത്ത് യുവതികളെത്തിയാൽ അത് പോലീസിന്റെ കൈകളിലും സുരക്ഷ നിൽക്കാതെ വന്നേക്കുമെന്നും അധികാരികൾക്കടക്കം ഭയമുണ്ട്. ഇവയൊക്കെ കണക്കിലെടുത്താണ് കോടതി വിധി വരും വരെ ഈ തീർത്ഥാടന കാലത്ത് യുവതികൾ എത്തരുതെന്ന് ദേവസ്വം മന്ത്രിക്കും പ്രസിഡന്റിനും പോലും പറയേണ്ടി വന്നത്.ജനുവരി 14 ന് വൈകിട്ടാണ് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയുംമകരവിളക്ക് ദർശനവും. 20ന് ക്ഷേത്രനട അടയ്ക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 minutes ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 minutes ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (22 minutes ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (29 minutes ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (36 minutes ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (42 minutes ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (44 minutes ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (48 minutes ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (48 minutes ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (53 minutes ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (58 minutes ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (1 hour ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (1 hour ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (1 hour ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (2 hours ago)

Malayali Vartha Recommends