മാനസിക രോഗികകള്‍ക്ക് കൊടുക്കുന്ന നിരോധിത നൈട്രോസിന്‍ ഗുളകകള്‍ വില്‍പ്പനയ്ക്ക് എത്തിച്ച മൂന്നംഗ സംഘം അറസ്റ്റില്‍; കേരളത്തിലെ യുവാക്കളെ ലക്ഷ്യമിട്ടെത്തിയ ഗുളികകൾ പോലീസ് പിടിച്ചെടുത്തത് അതിസാഹസികമായി

കേരളത്തിലെ യുവാക്കളെ ലക്ഷ്യമിട്ടാണ് ഈ ഗുളികകള്‍ വില്‍പ്പന നടത്തുന്നതെന്നാണ് സൂചന. അങ്ങനെയാണ് പോണ്ടിച്ചേരിയില്‍ നിന്ന് ഈ മൂവര്‍ സംഘം കൊച്ചിയിലെത്തിയത്. അതേസമയം കൂടുതലാളുകള്‍ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. സെന്‍ട്രല്‍ സ്റ്റേഷന്‍ എസ്‌ഐ സുനു മോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് യുവാക്കളെ പിടികൂടിയത്. നിരോധിത നൈട്രോസിന്‍ ഗുളികകള്‍ വില്‍പ്പനയ്‌ക്കെത്തിച്ച കണ്ണമാലി സ്വദേശികളായ മൂന്നംഗ സംഘമാണ് പിടിയിലായത്. പോണ്ടിച്ചേരിയില്‍ നിന്നും ഗുളികകളുമായെത്തിയ യുവാക്കളാണ് അറസ്റ്റിലായിരിക്കുന്നത്. മാനസിക രോഗികകള്‍ക്ക് കൊടുക്കുന്ന ഗളികകളാണ് നൈട്രോസിന്‍. സംസ്ഥാനത്തിന് പുറത്ത് കുറിപ്പില്ലാതെ ഈ മരുന്ന് നല്‍കും.
https://www.facebook.com/Malayalivartha


























