ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഭക്തര്‍ക്കുനേരെ തെരുവുനായ്ക്കളുടെ ആക്രമണം, മൂന്നു പേര്‍ക്ക് കടിയേറ്റു

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഭക്തര്‍ക്കുനേരെ തെരുവുനായ്ക്കളുടെ ആക്രമണം. മൂന്ന് പേര്‍ക്ക് കടിയേറ്റു. ഡല്‍ഹി ഇസ്‌കോണ്‍ ആശ്രമത്തില്‍ നിന്ന് ദര്‍ശനത്തിനെത്തിയ സംഘത്തിലെ മുരളികൃപ ദാസ് (26), തൃത്താല തളിക്കാശേരി അത്തയില്‍വളപ്പില്‍ സുനിത (35), പാലക്കാട് കൊഴിഞ്ഞാന്പാറ നാരായണന്‍ (70) എന്നിവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെയാണ് സംഭവമുണ്ടായത്.
ക്ഷേത്രത്തിന്റെ തെക്കേ നടപ്പന്തലിലൂടെ ദര്‍ശനത്തിനുപോകുകയായിരുന്ന മുരളികൃപ ദാസിനെ കൂട്ടമായെത്തിയ തെരുവുനായ്ക്കള്‍ ആക്രമിക്കുകയായിരുന്നു. ഇയാളുടെ കാലിലാണ് കടിയേറ്റത്. മുരളികൃപ ദാസിനെയും, നാരായണനെയും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ക്ഷേത്രത്തിന്റെ വടക്കേനടയില്‍ മരത്തിനു കീഴില്‍ വിശ്രമിക്കുമ്പോഴാണ് നാരായണനു കടിയേറ്റത്. സുനിതയെ ദേവസ്വം മെഡിക്കല്‍ സെന്ററില്‍ പ്രാഥമിക ചികിത്സക്കുശേഷം തൃത്താലയിലെ താലൂക്ക് ആശുപത്രിയിലേക്കും മാറ്റി.
https://www.facebook.com/Malayalivartha


























