Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

അപ്പര്‍കുട്ടനാട്ടിലെ വേങ്ങര ഇരുകര പാടശേഖരത്തില്‍ കീടനാശിനി തളിക്കവേ മരിച്ച മരിച്ച കര്‍ഷക തൊഴിലാളികളായ സനല്‍കുമാറിന്റെയും മത്തായി ഈശോയുടെയും കുടംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു

21 JANUARY 2019 04:53 PM IST
മലയാളി വാര്‍ത്ത

അപ്പര്‍കുട്ടനാട്ടിലെ വേങ്ങര ഇരുകര പാടശേഖരത്തില്‍ കീടനാശിനി തളിക്കവേ മരിച്ച മരിച്ച കര്‍ഷക തൊഴിലാളികളായ സനല്‍കുമാറിന്റെയും മത്തായി ഈശോയുടെയും കുടംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. സ്വന്തമായി വീടില്ലാത്ത സനല്‍കുമാറിന്റെ കുടുംബത്തിന് കെ.പി.സി.സി പ്രസിഡന്റായിരിക്കെ താന്‍ ആരംഭിച്ച ഗാന്ധിഗ്രാം ഫണ്ടില്‍ നിന്ന് നാല് ലക്ഷം രൂപ സഹായമായി നല്‍കുമെന്ന് രമേശ് ചെന്നിത്തല ഉറപ്പ് നല്‍കി. സനല്‍കുമാറിന്റെ മക്കളുടെ വിദ്യാഭ്യാസ ചിലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് അയച്ച ആവശ്യപ്പെട്ടു.

സംഭവത്തില്‍ സമഗ്രമായ അന്വേഷണവും, ഇരകള്‍ക്ക് മതിയായ നഷ്ടപരിഹാരവുമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി പിണറായി വിജയനും കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാറിനും കത്തയച്ചു. കൃഷിവകുപ്പിന്റെ തികഞ്ഞ അനാസ്ഥമൂലമാണ് കീടനാശിനി പ്രയോഗത്തിനിടിയില്‍ രണ്ട് തൊഴിലാളികള്‍ മരിക്കാനിടയായതെന്ന് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കും കൃഷി വകുപ്പ് മന്ത്രിക്കും നല്‍കിയ കത്തുകളില്‍ ചൂണ്ടിക്കാട്ടുന്നു. അപ്പര്‍കുട്ടനാട്ടിലെ പല പഞ്ചായത്തുകളിലും കീടനാശിനി പ്രയോഗത്തെക്കുറിച്ച് കര്‍ഷകര്‍ക്ക് ഉപദേശം നല്‍കുന്നതിന് മതിയായ കൃഷി ഓഫീസര്‍മാരോ ജീവനക്കാരോ ഇല്ല.

ഈ പ്രദേശങ്ങളില്‍ കര്‍ഷകര്‍ വര്‍ധിത തോതില്‍ നിരോധിക്കപ്പെട്ട കീടനാശിനകള്‍ ഉപയോഗിക്കുന്നുണ്ട്. ഇതില്‍ മിക്കവും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവയാണ്. ഇവയുടെ വില്‍പ്പന തടയുന്നതില്‍ സര്‍ക്കാരിന്റെയും കൃഷി വകുപ്പിന്റെയും ഭാഗത്ത് നിന്നുണ്ടായ കൊടിയ അനാസ്ഥയാണ് രണ്ട് കര്‍ഷക തൊഴിലാളികളുടെ ജീവനെടുക്കാന്‍ കാരണമെന്ന് രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു. എത്രയളവില്‍ കീടനാശിന ഉപയോഗിക്കണമെന്ന് കര്‍ഷകര്‍ക്ക് വ്യക്തമായ മാര്‍ഗ നിര്‍ദേശം നല്‍കേണ്ട ചുമതല അതത് പ്രദേശത്തെ കൃഷി ഓഫീസര്‍മാര്‍ക്കും, കൃഷി ഓഫീസുകള്‍ക്കുമാണ്. ക്വിനാല്‍ഫോസ് ഓര്‍ഗനോഫോസ്ഫറസ് എന്ന ഇനം കീടനാശിനിയാണ് ഇവിടെ രണ്ടുപേരുടെ മരണത്തിനിടയാക്കിയതെന്നാണ് സംശയിക്കുന്നത്.

മനുഷ്യ ഞരമ്പുകളെ തളര്‍ത്തി ശ്വാസം മുട്ടലിലേക്കും തളര്‍ച്ചയിലേക്കും പിന്നീട് മരണത്തിലേക്കും നയിക്കും. മതിയായ സുരക്ഷ സംവിധാനങ്ങള്‍ ഉപയോഗിച്ച് മാത്രമെ ഇത്തരം കീടനാശിനികള്‍ ഉപയോഗിക്കാവൂ. പക്ഷേ അതൊന്നും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. ഇതിനായി മാര്‍ഗ നിര്‍ദേശം നല്‍കേണ്ട കൃഷി വകുപ്പ് ഉദ്യേഗസ്ഥര്‍ തികഞ്ഞ അനാസ്ഥയാണ് കാണിച്ചത്. നിരോധിക്കപ്പെട്ടവയും അനധികൃതവുമായ കീടനാശിനികള്‍ സംസ്ഥാനത്ത് വിറ്റഴിക്കുന്നത് സര്‍ക്കാര്‍ കര്‍ശനമായി തടയണം. അതോടൊപ്പം അപ്പര്‍ കുട്ടനാട് ഉള്‍പ്പെടയുള്ള പ്രദേശങ്ങളിലെ കൃഷി ഓഫീസുകള്‍ മതിയായ കൃഷി ഓഫീസര്‍മാരുടെ നിയമിക്കണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (2 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (2 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (2 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (3 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (3 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (3 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (4 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (4 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (5 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (5 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (5 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (5 hours ago)

Malayali Vartha Recommends