മണ്ഡല- മകരവിളക്ക് കാലത്ത് കെഎസ്ആര്‍ടിസിക്ക് റിക്കാര്‍ഡ് കളക്ഷന്‍; ഈ സീസണില്‍ കെഎസ്ആര്‍ടിസിക്ക് ലഭിച്ചത് 45.2 കോടി

മണ്ഡല- മകരവിളക്ക് കാലത്ത് ശബരിമല സര്‍വീസില്‍ നിന്ന് കെഎസ്ആര്‍ടിസിക്ക് റിക്കാര്‍ഡ് കളക്ഷന്‍. ഈ സീസണില്‍ 45.2 കോടി വരുമാനമാണ് കെഎസ്ആര്‍ടിസിക്ക് ലഭിച്ചത്. പമ്ബ- നിലയ്ക്കല്‍ ചെയിന്‍ സര്‍വീസുകളില്‍ നിന്ന് 31.2 കോടിയും ദീര്‍ഘദൂര സര്‍വീസില്‍ നിന്ന് 14 കോടിയും ലഭിച്ചെന്നാണ് വിവരം.
പമ്ബ- നിലയ്ക്കല്‍ സര്‍വീസിലാണ് കെഎസ്ആര്‍ടിസി വലിയ തോതിലുള്ള വരുമാനം ലഭിച്ചത്. കഴിഞ്ഞ സീസണുകളില്‍നിന്ന് വ്യത്യസ്തമായി നിലക്കലില്‍നിന്നും പമ്ബ വരെ കെഎസ്ആര്‍ടിസി ബസുകള്‍മാത്രമാണ് സര്‍വീസ് നടത്തിയിരുന്നത്.
https://www.facebook.com/Malayalivartha


























