ഹര്‍ത്താലിനിടെ പോലീസിനെ ആക്രമിച്ച കേസില്‍ മൂന്ന് പേര് അറസ്റ്റിൽ

പൊന്നാനിയില്‍ ശബരിമല കര്‍മ സമിതിയുടെ ഹര്‍ത്താലിനിടെ പോലീസിനെ ആക്രമിച്ച കേസില്‍ മൂന്ന് പേര് കൂടി അറസ്റ്റിലായി. പൊന്നാനി സ്വദേശികളായ വൈശാഖ്, രഞ്ജിത്ത്, ബിനീഷ് എന്നിവരാണ് അറസ്റ്റിലായത്.
ഇതോടെ ഹര്‍ത്താലിനിടെ എസ്ഐ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി. പൊന്നാനി എസ്ഐ അടക്കം നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് അന്നത്തെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നത്.
https://www.facebook.com/Malayalivartha
























