Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

നാസ്തിക അധാര്‍മിക ശക്തികളെ ക്ഷേത്രങ്ങളുടെ നിയന്ത്രണത്തില്‍നിന്നു മാറ്റുന്നതിനും ക്ഷേത്രവിശ്വാസികളല്ലാത്തവര്‍ ക്ഷേത്രങ്ങളുടെ ഭരണാധികാരികളായി മാറുന്നത് അവസാനിപ്പിക്കാനും കൂട്ടായി പ്രവര്‍ത്തിക്കാന്‍ ഇന്ത്യയിലെ മുഴുവന്‍ തന്ത്രിമാരും രംഗത്തെത്താന്‍ തീരുമാനം

23 JANUARY 2019 09:23 AM IST
മലയാളി വാര്‍ത്ത

നാസ്തിക അധാര്‍മിക ശക്തികളെ ക്ഷേത്രങ്ങളുടെ നിയന്ത്രണത്തില്‍നിന്നു മാറ്റുന്നതിനും ക്ഷേത്രവിശ്വാസികളല്ലാത്തവര്‍ ക്ഷേത്രങ്ങളുടെ ഭരണാധികാരികളായി മാറുന്നത് അവസാനിപ്പിക്കാനും കൂട്ടായി പ്രവര്‍ത്തിക്കാന്‍ ആലുവ തന്ത്രവിദ്യാപീഠം സംഘടിപ്പിച്ച തന്ത്രിമാരുടെ ആചാര്യസംഗമം തീരുമാനിച്ചു. ഇതിനാവശ്യമായ നിയമനടപടിക്കും മറ്റുമായി 9 അംഗ ഏകോപന സമിതിക്കു രൂപം നല്‍കി. ആചാര്യ സംഗമം കുഴിക്കാട് കാളിദാസ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്തു. തന്ത്രവിദ്യാപീഠം പ്രസിഡന്റ് അഴകത്തു ശാസ്തൃ ശര്‍മന്‍ നമ്പൂരിപ്പാട് അധ്യക്ഷത വഹിച്ചു.

തന്ത്രിമാരെ അപമാനിക്കാനും താന്ത്രിക കാര്യങ്ങളില്‍ ഇടപെടാനുമുള്ള ശ്രമങ്ങള്‍ക്കെതിരെ ഒരുമിച്ചു നില്‍ക്കാനും യോഗം തീരുമാനിച്ചു. ആചാരാനുഷ്ഠാനങ്ങളെ വികലമാക്കാനും നശിപ്പിക്കാനും ശ്രമം നടക്കുന്നതിനാല്‍ സനാതന ധര്‍മസംരക്ഷണാര്‍ഥം ക്ഷേത്രങ്ങളും ആചാര അനുഷ്ഠാനങ്ങളും നിലനിര്‍ത്താനുള്ള പരിശ്രമം അനിവാര്യമാനിന്നുള്ള അഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നു വന്നത്.

എല്ലാത്തരം നീക്കങ്ങളെയും ഒറ്റക്കെട്ടായി നിന്ന് ചെറുത്തു തോല്‍പ്പിക്കും. ശബരിമല തന്ത്രിക്കെതിരായ സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ തന്ത്രിമാരുടെ അഖിലേന്ത്യാ സംഗമം സംഘടിപ്പിക്കും. ഇതിനായി വടക്ക് വൈഷ്‌ണോദേവി ക്ഷേത്രം മുതല്‍ തെക്ക് കന്യാകുമാരി വരെയുള്ള മുഴുവന്‍ ക്ഷേത്രങ്ങളുടെയും ആചാര്യന്മാര്‍ ഇനി ഒരുമിച്ചു പ്രവര്‍ത്തിക്കും. ശബരിമലയില്‍ ആചാരലംഘനം തുടര്‍ന്നാല്‍ ഭക്തര്‍ക്കൊപ്പം പ്രതിഷേധിക്കാനും യോഗം തീരുമാനിച്ചു. ആലുവയില്‍ ചേരുന്ന യോഗത്തില്‍ അഖിലേന്ത്യാ സംഗമത്തിന്റെ തിയതിയും സ്ഥലവും നിശ്ചയിക്കും.

ശബരിമലയില്‍ തന്ത്രിക്കെതിരെ ദേവസ്വം ബോര്‍ഡും ഭരണകൂടവും സ്വീകരിക്കുന്ന ഹീനമായ നടപടികള്‍ അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. തന്ത്രരിക്കെതിരെ എന്തെങ്കിലും നടപടിക്ക് ശ്രമിച്ചാല്‍ ഒരുമിച്ചു നിന്ന് യുക്തമായ നടപടികള്‍ സ്വീകരിക്കാനും തീരുമാനമെടുത്തു.
ആചാരങ്ങള്‍ നിലനിര്‍ത്താന്‍ തന്ത്രി കൈക്കൊണ്ട തീരുമാനങ്ങള്‍ക്ക് ആചാര്യസംഗമം പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ക്ഷേത്രങ്ങളില്‍ സാംസ്‌കാരിക പഠനകേന്ദ്രങ്ങള്‍ ഭക്തരുടെ സാംസ്‌കാരികവും ആധ്യാത്മികവുമായ വളര്‍ച്ചയ്ക്ക് വേണ്ടി ആചാര്യന്മാരുടെ നേതൃത്വത്തില്‍ ആരംഭിക്കും.

ശബരിമല മുന്‍ മേല്‍ശാന്തി ഇടമന ബാലമുരളി, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, അഖില കേരള തന്ത്രിസമാജം പ്രസിഡന്റ് വേഴപ്പറമ്പ് കൃഷ്ണന്‍ നമ്പൂരിപ്പാട്, തന്ത്രിമണ്ഡലം ജനറല്‍ സെക്രട്ടറി രാധാകൃഷ്ണന്‍ പോറ്റി, ആര്‍എസ്എസ് പ്രാന്ത പ്രചാരക് പി.ഇ.ബി. മേനോന്‍, വേദവ്യാസ വിദ്യാപീഠം അധ്യക്ഷന്‍ സുകുമാരന്‍ തന്ത്രി, ഗുരുപദം തന്ത്രവിദ്യാലയം മുഖ്യ ആചാര്യന്‍ കാരുമത്ര വിജയന്‍ തന്ത്രി, തന്ത്ര വിദ്യാപീഠം പൂര്‍വ വിദ്യാര്‍ഥി സമിതി പ്രതിനിധി ശ്രീനിവാസന്‍ പോറ്റി,പാഞ്ഞാള്‍ കിരാത രുദ്ര ശ്രീവിദ്യാപീഠം ആചാര്യന്‍ തോട്ടം നാരായണന്‍ നമ്പൂതിരി തുടങ്ങിയവര്‍ പ്രസംഗിച്ചു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയിൽ മീനപ്പള്ളി കായലിൽ ബോട്ടിൽനിന്ന് വീണ് യുവാവിനെ കാണാതായി...  (10 minutes ago)

തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയിൽനിന്ന് വീണ് വിദ്യാർഥിനി മരിച്ചു...  (22 minutes ago)

ശബരിമല സ്വർണക്കൊള്ളയിലെ ആദ്യ കേസുകളിൽ ഹൈക്കോടതിയിൽ എസ്‌ഐടി ഇന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും....  (1 hour ago)

VD SATHEESAN ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 680 രൂപയുടെ കുറവ്  (1 hour ago)

ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...  (1 hour ago)

  ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പിലാക്കാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്  (1 hour ago)

  ചീഫ്‌ സെക്രട്ടറി ഡോ. എ ജയതിലക്‌ ചൊവ്വാഴ്‌ച സർവീസിൽ നിന്ന്‌ വിരമിക്കും... ബിശ്വനാഥ് സിൻഹ നാളെ ചുമതലയേൽക്കും  (2 hours ago)

മുംബൈയിൽ മഴ ശക്തം.... മുംബൈ കോസ്റ്റൽ റോഡിലും മഴകാരണം ഗതാഗത പ്രതിസന്ധി..  (2 hours ago)

വനിതാ ക്രിക്കറ്റിൽ പുതിയ ചരിത്രം എഴുതി ഇന്ത്യയുടെ പ്രീമിയർ ഓൾ റൗണ്ടർ ദീപ്തി ശർമ...  (2 hours ago)

ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം  (2 hours ago)

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..  (3 hours ago)

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...  (3 hours ago)

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി  (3 hours ago)

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (4 hours ago)

Malayali Vartha Recommends