Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളത്തിലും വരുന്ന ലോക്‌സഭാതെരഞ്ഞെടുപ്പിലും അതിന് ശേഷവും ചില മക്കള്‍ രംഗത്തിറങ്ങാന്‍ സാദ്ധ്യത... അനില്‍ ആന്റണിയെ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ നിന്നും മത്സരിപ്പിക്കാന്‍ നീക്കം

24 JANUARY 2019 09:31 AM IST
മലയാളി വാര്‍ത്ത

More Stories...

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു

കേരളത്തിലും വരുന്ന ലോക്‌സഭാതെരഞ്ഞെടുപ്പിലും അതിന് ശേഷവും ചില മക്കള്‍ രംഗത്തിറങ്ങാന്‍ സാദ്ധ്യത. അങ്ങ് ഡല്‍ഹിയില്‍ രാഹുലിന് പുറകെ പ്രിയങ്കാഗാന്ധിയും രംഗത്തിറങ്ങിയതിന്റെ തുടര്‍ച്ചയായാണ് കേരളത്തിലും ചില മക്കള്‍ക്ക് സാദ്ധ്യത തെളിയുന്നത്. അതില്‍ ഒന്ന് കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസാനവാക്കായ എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയായിരിക്കുമെന്നും പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായമുണ്ട്.
അനില്‍ ആന്റണിയെ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ നിന്നും മത്സരിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. അതിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് അനിലിനെ കേരളത്തിലേക്ക് ഇറക്കിയതെന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ പരസ്യമായ രഹസ്യം. ഇതിനെതിരെ പാര്‍ട്ടിയിലെ യുവതുര്‍ക്കികള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിട്ടുണ്ട്. എന്നാലും ആന്റണിയെപ്പോലെ കരുത്തനായ ഒരാളിന്റെ മകനെ വെട്ടാനുള്ള ശേഷിയൊന്നും ഈ യുവതുര്‍ക്കികള്‍ക്കുമില്ല. ചാലക്കുടിയില്‍ ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥിക്ക് മാറ്റമുണ്ടാകുമെന്ന സൂചനയും വരുന്നുണ്ട്. ഇന്നസെന്റിന് ഇക്കുറി നറുക്ക് വീഴില്ലെന്നാണ് സി.പി.എം വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവ് ചാലക്കുടിയില്‍ സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് അറിയുന്നത്.
കഴിഞ്ഞ ലോക്‌സ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്നെ ചാലക്കുടി സീറ്റ് വലിയ വിവാദമായതാണ്. കോണ്‍ഗ്രസ് വക്താവായ പി.സി. ചാക്കോ ഒറ്റകാലില്‍ നിന്നാണ് സീറ്റ് നേടിയെടുത്തത്. കോണഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ സാദ്ധ്യതയുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് ചാലക്കുടി. അതുകൊണ്ടാണ് ഇതിന് വേണ്ടി പാര്‍ട്ടിക്കുള്ളില്‍ വലിയ പിടിവലിയും നടക്കുന്നത്. കഴിഞ്ഞതവണത്തെ തര്‍ക്കത്തെതുടര്‍ന്ന് ഹൈക്കമാന്‍ഡില്‍ വലിയ പിടിയുള്ള ചാക്കോ അത് കൈയടക്കി. ഈ സീറ്റ് പോയതോടെ ചുറ്റുവട്ടത്തെ മറ്റ് സീറ്റുകളും പരാജയപ്പെട്ടെന്നാണ് പാര്‍ട്ടിയിലെ പൊതു അഭിപ്രായം.
ഇക്കുറിയും സീറ്റിനായി കണ്ണുംനട്ട് കാത്തിരിക്കുന്നവര്‍ നിരവധിയാണ്. അതിനിടയിലാണ് ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയുടെ പേര് ഉയര്‍ന്നുവരുന്നത്. അനിലിനെ കേരളത്തിലെ കോണ്‍ഗ്രസിനുള്ളില്‍ കൊണ്ടുവന്നത് തന്നെ ഇതിന് വേണ്ടിയാണെന്നാണ് പാര്‍ട്ടിയിലെ സംസാരം. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഡിജിറ്റല്‍ കോ ഓര്‍ഡിനേറ്ററായാണ് അനിലിനെ കൊണ്ടുവന്നിരിക്കുന്നത്. അത്തരം ഒരു സ്ഥാനത്തേക്ക് അദ്ദേഹത്തെ കൊണ്ടുവന്നതില്‍ പാര്‍ട്ടിയില്‍ ആര്‍ക്കും എതിര്‍പ്പില്ല. എന്നാല്‍ അതിന് സ്വീകരിച്ച രീതിയാണ് പലരേയും സംശയത്തില്‍ നിര്‍ത്തിയിരിക്കുന്നത്.
ഡല്‍ഹിയില്‍ പ്രത്യേ പത്രസമ്മേളനം വിളിച്ചാണ് ഈ പേര് കെ.പി.സി.സി പ്രസിഡന്റ് തന്നെ പ്രഖ്യാപിച്ചത്. അതാണ് പലരേയും ആശയക്കുഴപ്പത്തിലാക്കുന്നത്. നേരത്തേയും കെ.പി.സി.സിയില്‍ ഡിജിറ്റല്‍ സെല്‍ ഉണ്ടായിരുന്നു. എന്നാല്‍ അതിലേക്ക് ആരെയും നിയമിക്കുന്നത് ഒരു വ്യക്തിയും അറിയാറില്ല. അഥവാ ആരെങ്കിയിലും അറിയിക്കുന്നെങ്കില്‍ തന്നെ അത് ഒരു പത്രക്കുറിപ്പിലൂടെ മാത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത്തരത്തില്‍ വലിയ ആഘോഷത്തോടെ ഈ പ്രഖ്യാപനം നടത്തിയതിന് പിന്നിലെ താല്‍പര്യം വേറെ പലതുമാണെന്നും അഭിപ്രായമുണ്ട്. ആന്റണിയുടെ മകനായതുകൊണ്ടുതന്നെ മുതിര്‍ന്ന നേതാക്കള്‍ ഒന്നും ഇതിനെ എതിര്‍ക്കില്ല. അതേസമയം പാര്‍ട്ടിക്ക് വേണ്ടി കാലകാലങ്ങളായി വെള്ളം കോരുന്നവര്‍ക്ക് കടുത്ത പ്രതിഷേധവുമുണ്ട്.
തെരഞ്ഞെടുപ്പിന് മുമ്പ് കെ.പി.സി.സി പുനഃസംഘടന നടത്തി അതുവഴി അനിലിനെ കേരളത്തില്‍ ഇറക്കാനായിരുന്നു പരിപാടിയെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ തര്‍ക്കം മൂലം പുനഃസംഘടന പരാജയപ്പെട്ടതുകൊണ്ടാണ് പത്രസമ്മേളനം വിളിച്ച് ആഘോഷപൂര്‍വ്വം ഡിജിറ്റല്‍ സെല്‍ കോഓര്‍ഡിനേറ്ററായി ഇദ്ദേഹത്തിന്റെ നിയമനം പ്രഖ്യാപിച്ചത്. കേരളത്തില്‍ ഇതിനെക്കാള്‍ മിടുക്കരായ നിരവധി ഡിജിറ്റല്‍ വിദഗ്ധന്മാര്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെയുള്ളപ്പോഴാണ് ഗുജറാത്ത് കര്‍ണ്ണാടക തെരഞ്ഞെടുപ്പുകളില്‍ ഇത് കൈകാര്യം ചെയ്തതിന്റെ പരിചയം പറഞ്ഞ് ഇറക്കുമതിചെയ്തിരിക്കുന്നത്. ആന്റണിയെപ്പോലൊരാളുടെ മകന് ഗുജറാത്തിലും കര്‍ണ്ണാടകയിലുമൊക്കെ ഒരു സ്ഥാനം ലഭിക്കുന്നതിന് ഒരു തടസവുമില്ല. എന്നാല്‍ അതിനേക്കാള്‍ മിടുക്കരായ നിരവധിപേര്‍ ഇവിടെ വിവിധ എഞ്ചിനീയറിംഗ് കോളജുകളില്‍ കെ.എസ്.യുവിന്റെ ഭാഗമായുണ്ട്. അതിന് പുറമെ ടെക്‌നോപാര്‍ക്കിലെ നിരവധി വിദഗ്ധര്‍ കോണ്‍ഗ്രസിന് വേണ്ടി സൗജന്യമായി എന്തുചെയ്തുതരാന്‍ തയാറുമാണ്. അതിനിടയിലാണ് ഈ ഇറക്കുമതിയെന്നതാണ് സംശയകരം. ചാലക്കുടി സുരക്ഷിത സീറ്റായതുകൊണ്ടുതന്നെ മകനെ അവിടെ നിര്‍ത്തി രക്ഷപ്പെടുത്തിയെടുക്കാന്‍ ആന്റണിക്കും താല്‍പര്യമുണ്ട്.
അതേസമയം ഉമ്മന്‍ചാണ്ടി ഇടുക്കിയില്‍ സ്ഥാനാര്‍ത്ഥിയായി വിജയിച്ചു പോകുകയാണെങ്കില്‍ ഒഴിവുവരുന്ന പുതുപ്പള്ളിയിലും മക്കള്‍ രാഷ്ട്രീയം അരങ്ങേറും. ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ അവിടെ നിന്ന് നിയമസഭയിലേക്ക് മത്സരിക്കാനാണ് സാദ്ധ്യത. ഇക്കാര്യത്തില്‍ എ ഗ്രൂപ്പിനുള്ളില്‍ തീരുമാനമായിട്ടുണ്ട്. കോണ്‍ഗ്രസില്‍ മക്കള്‍ക്ക് പിന്നില്‍ ചര്‍ച്ച കറങ്ങുമ്പോള്‍, ചാലക്കുടിയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ചും ആശയക്കുഴപ്പം തുടരുകയാണ്.
കഴിഞ്ഞതവണ അപ്രതീക്ഷിതമായാണ് ഇന്നസെന്റ് തെരഞ്ഞെടുപ്പ് രംഗത്ത് എത്തിയത്. ആദ്യമത്സരത്തില്‍ തന്നെ എല്ലാ കേന്ദ്രങ്ങളേയും ഞെട്ടിച്ചുകൊണ്ട് അദ്ദേഹം വിജയം കൈവരിക്കുകയും ചെയ്തു. എന്നാല്‍ ഇക്കുറി മത്സരിക്കാന്‍ ഇന്നസെന്റിനും വലിയ താല്‍പര്യമില്ലെന്നാണ് സൂചന. സി.പി.എമ്മും പുതിയ സ്ഥാനാര്‍ത്ഥിയെ തേടുന്നുണ്ട്. മിക്കവാറും എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവായിരിക്കും അവിടെ സ്ഥാനാര്‍ത്ഥിയാകുകയെന്നാണ് സൂചന. മണ്ഡലത്തിന്റെ പേര് ചാലക്കുടിയെന്നാണെങ്കിലും എറണാകുളം ജില്ലയിലെ നല്ലൊരുഭാഗം ഈ മണ്ഡലത്തില്‍ വരുന്നുണ്ട്. രാജീവിന് ജില്ലയില്‍ എല്ലായിടത്തും നല്ല സ്വാധീനവുമുണ്ട്. ഇത് മുതലെടുത്ത് സീറ്റ് നിലനിര്‍ത്തുകയെന്നതാണ് സി.പി.എമ്മിന്റെ ലക്ഷ്യം. ബി.ജെ.പിയായിരിക്കും എന്‍.ഡി.എയില്‍ നിന്നും ചാലക്കുടിയില്‍ മത്സരിക്കുക. അവരുടെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (37 minutes ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (39 minutes ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (46 minutes ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (1 hour ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (1 hour ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (1 hour ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (1 hour ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (2 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (2 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (2 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (2 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (2 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (2 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (2 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (3 hours ago)

Malayali Vartha Recommends