Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 15 മുതല്‍ 18 വരെ കനകക്കുന്നില്‍ അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവ് സംഘടിപ്പിക്കും, 15 ന് ഗവര്‍ണര്‍ പി.സദാശിവം ഉദ്ഘാടനം ചെയ്യും

24 JANUARY 2019 11:50 AM IST
മലയാളി വാര്‍ത്ത

ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 15 മുതല്‍ 18 വരെ കനകക്കുന്നില്‍ അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവ് സംഘടിപ്പിക്കും. 15 ന് ഗവര്‍ണര്‍ പി.സദാശിവം ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം 18 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 50 ലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് മന്ത്രി കെ.കെ ശൈലജ പത്രസമ്മേളനത്തില്‍ പറഞ്ഞു.

35 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. 3000 പ്രതിനിധികളെയാണ് പ്രതീക്ഷിക്കുന്നത്. 200 ലധികം സ്റ്റാളുകളുണ്ടാവും. 500 പേര്‍ പ്രത്യേക ക്ഷണിതാക്കളാണ്. ഗവേഷകര്‍, വ്യവസായ മേഖലയില്‍ നിന്നുള്ള 200 വിദഗ്ധര്‍ എന്നിവര്‍ ഇതോടനുബന്ധിച്ചു നടക്കുന്ന ശില്‍പശാലകളില്‍ പങ്കെടുക്കും. പൊതുജനാരോഗ്യ മേഖലയുടെ വിവിധ തലങ്ങളില്‍ ആയുഷ് ചികിത്‌സാ സമ്പ്രദായങ്ങളുടെ ഇടപെടലുകളും വിശാല സാധ്യതകളുമാണ് അന്താരാഷ്ട്ര സെമിനാറില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. നാഷണല്‍ ആരോഗ്യ എക്‌സ്‌പോയുമുണ്ടാവും.

ബിസിനസ് മീറ്റിന്റെ ഭാഗമായി ഹെര്‍ബല്‍ ബസാര്‍, ആയുഷ് ഹെല്‍ത്ത് ട്രാവല്‍ബസാര്‍, എല്‍. എസ്. ജി ലീഡേഴ്‌സ് മീറ്റ്, ആയുര്‍വേദ, സിദ്ധ, യുനാനി, ഹോമിയോപതി ഔഷധനയം ശില്‍പശാല, ആരോഗ്യവും ആഹാരവും ശില്‍പശാല, കാര്‍ഷിക സംഗമം, ആയുഷ് ഐക്യദാര്‍ഡ്യ സമ്മേളനം, ആയുഷ് സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ് എന്നിവ നടക്കും. ആയുഷ് വിദ്യാര്‍ത്ഥി സംഗമം, ഔഷധ സസ്യ പ്രചാരണം, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, പ്രഭാഷണങ്ങള്‍, സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്‌സരങ്ങള്‍ എന്നിവയും സംഘടിപ്പിക്കും. മാനസികാരോഗ്യം, കുട്ടികളുടെ ആരോഗ്യം, സ്‌പോര്‍ട്‌സ് മെഡിസിന്‍, കാന്‍സര്‍ ചികിത്‌സയും നിയന്ത്രണവും വന്ധ്യതാ ചികിത്‌സ തുടങ്ങിയ മേഖലകളെ സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കുമെന്നും മന്ത്രി അറിയിച്ചു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (34 minutes ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (54 minutes ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (57 minutes ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (1 hour ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (1 hour ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (1 hour ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (1 hour ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (1 hour ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (1 hour ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (2 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (2 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (2 hours ago)

സൈനികരേ...മാറ് .. മാറ്... നിലവിളിച്ച് നാട്ടുകാർ നേപ്പാളിൽ വീണ്ടും തടാകം തകർന്നു പ്രളയം..!!  (2 hours ago)

മുഖ്യമന്ത്രി കാണിച്ച ചെറ്റത്തരം ചേന്തിയെ മൂടോടെ പൂട്ടി കോൺഗ്രസിൽ നിന്ന് പുറത്ത്  (2 hours ago)

വേട്ടയ്ക്കൊരുങ്ങി ED വേരോടെ പിഴുതെടുക്കും ആ ദിവസം തൈക്കണ്ടിയിൽ.. വീണ വിറക്കുന്നു  (2 hours ago)

Malayali Vartha Recommends