കേരളത്തെ നടുക്കിയ കെവിന് കൊലക്കേസില്‍ വാദം ഇന്നു മുതല്‍... ദുരഭിമാനക്കൊലയിലെ 13 പ്രതികളിൽ ഏഴ് പേര് ജാമ്യത്തിലും ആറുപേര്‍ റിമാന്‍ഡിലും

കഴിഞ്ഞ വര്‍ഷം മേയ് 27-നാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. കെവിന്റെ വീടാക്രമിച്ചാണ് കെവിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയത്. പിന്നീട് പുനലൂര്‍ ചാലിയേക്കരയില്‍ തോട്ടില്‍നിന്നും കെവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കെവിന് കൊലക്കേസില്‍ ഇന്നു മുതല്‍ വാദം തുടങ്ങും. കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കേസിലെ 13 പ്രതികളില്‍ ഏഴ് പേര് ജാമ്യത്തിലും ആറുപേര്‍ റിമാന്‍ഡിലുമാണ്. മുഴുവന്‍ പ്രതികളും ഹാജരാകണമെന്നു കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പ്രണയിച്ചു വിവാഹം കഴിച്ച കെവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണ് കേസ്.
https://www.facebook.com/Malayalivartha
























