കണ്ണൂർ മെഡിക്കൽ കോളേജിന്റെ പുനഃ പരിശോധന ഹർജി തള്ളി; ചട്ട വിരുദ്ധം എന്ന് ചൂണ്ടിക്കാട്ടി 150 വിദ്യാർത്ഥികളുടെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കിയിരുന്നു

വിദ്യാർത്ഥികളിൽ നിന്ന് കൈപ്പറ്റിയ തുക ഇരട്ടി ആയി മടക്കി നൽകണം എന്ന ഉത്തരവിന് എതിരെ നൽകിയ പുനഃ പരിശോധന ഹർജി തള്ളി. ജസ്റ്റിസ് മാരായ അരുൺ മിശ്ര വിനീത് ശരൺ എന്നിവർ അടങ്ങിയ ബെഞ്ച് ചേമ്പറിൽ പരിഗണിച്ച ശേഷം ആണ് പുനഃ പരിശോധന ഹർജികൾ തള്ളിയത്. 2016 -17 അധ്യയന വർഷം പ്രവേശനം നേടിയ വിദ്യാർത്ഥികളിൽ നിന്ന് കൈപ്പറ്റിയ പണം ഇരട്ടി ആയി നൽകാൻ സുപ്രീം കോടതി കണ്ണൂർ മെഡിക്കൽ കോളേജിനോട് നിർദേശിച്ചിരുന്നു.
ചട്ട വിരുദ്ധം എന്ന് ചൂണ്ടിക്കാട്ടി 150 വിദ്യാർത്ഥികളുടെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























