Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രിയങ്കാ ഗാന്ധിയെ കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് കൊണ്ടുവന്നത് രാഹുല്‍ഗാന്ധി രാഷ്ട്രീയ എതിരാളികള്‍ക്കുള്ള മാസ്റ്റര്‍ സ്‌ട്രോക്കാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി, ബി.ജെ.പി സര്‍ക്കാരിനെ എത്രയും വേഗം താഴെയിറക്കുകയാണ് ലക്ഷ്യം

24 JANUARY 2019 05:39 PM IST
മലയാളി വാര്‍ത്ത

പ്രിയങ്കാ ഗാന്ധിയെ കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് കൊണ്ടുവന്നത് രാഹുല്‍ഗാന്ധി രാഷ്ട്രീയ എതിരാളികള്‍ക്കുള്ള മാസ്റ്റര്‍ സ്‌ട്രോക്കാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. ബി.ജെ.പി സര്‍ക്കാരിനെ എത്രയും വേഗം താഴെയിറക്കുകയാണ് ലക്ഷ്യം. എ.ഐ.സി.സി പുനസംഘടന അതിന് വഴിയൊരുക്കും. സംഘടനാ ചുമതല കെ.സി വേണുഗോപാലിന് നല്‍കിയത് വലിയ ഊര്‍ജ്ജമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്. കോണ്‍ഗ്രസില്‍ നെഹ്‌റു കുടുംബത്തിന്റെ ആധിപത്യമാണെന്ന് ഇന്ദിരാഗാന്ധിയുടെ കാലം മുതലേ ഉള്ള ആക്ഷേപമാണ്. അതെല്ലാം പൊതുജനം ചവറ്റുകുട്ടയിലെറിഞ്ഞതാണെന്നും ആന്റണി ചൂണ്ടിക്കാട്ടി.

പ്രിയങ്കയെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചത് രാഹുല്‍ഗാന്ധിയാണ്, അതുകൊണ്ട് രാഹുലിന് കഴിവില്ലാത്തത് കൊണ്ടാണോ പ്രിയങ്കയെ കൊണ്ടുവന്നത് എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രളയത്തില്‍ തകര്‍ന്ന കേരള ജനത നവകേരളത്തിനായി കാത്തിരുന്നെങ്കിലും ശബരിമലയുടെ മറവില്‍ പിണറായി സര്‍ക്കാര്‍ ഭക്തരെ തെരുവിലിറക്കി. മൂന്ന് മാസത്തോളം സംസ്ഥാനം സംഘര്‍ഷാവസ്ഥയിലായിരുന്നു. സുപ്രീംകോടതിയില്‍ നിന്ന് സര്‍ക്കാരിന് സാവകാശം തേടാമായിരുന്നു. അതിന് പകരം വിശ്വാസികളെ പ്രകോപിപ്പിച്ചു. ബി.ജെ.പിയും ആര്‍.എസ്.എസും അത് മുതലെടുക്കുകയും ചെയ്തു. കോണ്‍ഗ്രസ് അപ്പോഴും സംയമനം പാലിച്ചു. അല്ലാതെ ആ കോഴിപ്പോരിലേക്ക് ചാടിയിരുന്നുവെങ്കില്‍ കേരളം കത്തിച്ചാമ്പലാവുമായിരുന്നെന്നും ആന്റണി പറഞ്ഞു.

ആര്‍എസ്എസ് നിയന്ത്രണത്തിലാണ് മോദി ഭരണം നടത്തുന്നത്. അതിനാല്‍ നരേന്ദ്രമോദിയുടെ ഭരണം അവസാനിപ്പിക്കണം. ആര്‍എസ്എസിന്റെ ചട്ടുകമായ സര്‍ക്കാരിനെ താഴെയിറക്കണം. ലോകത്ത് ഏറ്റവും അധികം അസഹിഷ്ണുതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമതായി. ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തിലാണ് ഇക്കാര്യം ചര്‍ച്ചയായത്. മോദി സര്‍ക്കാര്‍ തല്ലി തകര്‍ത്ത ഭാരതത്തെ വീണ്ടും പരസ്പരവിശ്വാസത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ഭൂമിയാക്കണം. ലോകത്തിലെ എല്ലാ ഭരണഘടനകളും പഠിച്ച ശേഷം ലോകത്തിനാകെ മാതൃകയാക്കി ഉണ്ടാക്കിയ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ ഒന്നൊന്നായി ആര്‍എസ്എസ് തകര്‍ത്തു കൊണ്ടിരിക്കുകയാണെന്നും എ.കെ ആന്റണി ആരോപിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (33 minutes ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (53 minutes ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (56 minutes ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (1 hour ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (1 hour ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (1 hour ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (1 hour ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (1 hour ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (1 hour ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (1 hour ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (2 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (2 hours ago)

സൈനികരേ...മാറ് .. മാറ്... നിലവിളിച്ച് നാട്ടുകാർ നേപ്പാളിൽ വീണ്ടും തടാകം തകർന്നു പ്രളയം..!!  (2 hours ago)

മുഖ്യമന്ത്രി കാണിച്ച ചെറ്റത്തരം ചേന്തിയെ മൂടോടെ പൂട്ടി കോൺഗ്രസിൽ നിന്ന് പുറത്ത്  (2 hours ago)

വേട്ടയ്ക്കൊരുങ്ങി ED വേരോടെ പിഴുതെടുക്കും ആ ദിവസം തൈക്കണ്ടിയിൽ.. വീണ വിറക്കുന്നു  (2 hours ago)

Malayali Vartha Recommends