Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

പൊളിച്ചടുക്കി സെന്‍കുമാര്‍... എനിക്ക് ഒരു ജാതിയോടും പ്രത്യേക താത്പര്യമില്ല; ജാതിയ്ക്കതീതമായി നില്‍ക്കാനാണ് താത്പര്യം; തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല

26 JANUARY 2019 02:48 PM IST
മലയാളി വാര്‍ത്ത

നമ്പി നാരായണന് പദ്മഭൂഷണ്‍ നല്‍കിയതിനെതിരെ ആഞ്ഞടിച്ച വേദിയില്‍ തെരഞ്ഞെടുപ്പിനെപ്പറ്റിയും വാചാലനായി മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. ഈഴവര്‍ക്ക് മുന്‍തൂക്കമുള്ള മണ്ഡലമായതു കൊണ്ടാണോ ഈഴവനായ എന്നെ ആറ്റിങ്ങലില്‍ മത്സരിപ്പിക്കുമെന്ന് മാധ്യമങ്ങള്‍ പ്രചരിക്കുന്നതെന്നറിയില്ല. എനിക്കൊരു ജാതിയോടും താത്പര്യമില്ല. ജാതിയ്ക്കതീതനായി നില്‍ക്കാനാണ് താത്പര്യം. അങ്ങനെ വന്നാല്‍ കേരളത്തിലെ എവിടേയും മത്സരിക്കും. സമൂഹത്തിലെ മോശം പ്രവണതകള്‍ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടാത്തത് കൊണ്ടാണ് താന്‍ രംഗത്ത് വരുന്നതെന്നും സെന്‍കുമാര്‍ പറഞ്ഞു.

രൂക്ഷമായ ഭാഷയിലാണ് നമ്പി നാരായണനെതിരെ സെന്‍കുമാര്‍ ആഞ്ഞടിച്ചത്. ആ മഹാന്‍ ഐ എസ് ആര്‍ ഒയ്ക്ക് വേണ്ടി എന്ത് ചെയ്തുവെന്ന് പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്തവരും നല്‍കിയവരും പറയണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടു.

1994 ല്‍ സ്വയം വിരമിക്കലിന് കത്ത് കൊടുത്ത ആ മഹാന്‍ ഭാരതത്തിനും ശാസ്ത്രത്തിനും എന്ത് സംഭാവന ചെയ്തു എന്ന് പറയാന്‍ അവര്‍ ബാധ്യസ്ഥരാണ്. ഐഎസ്ആര്‍ഒയില്‍ നാലായിരം പേരുണ്ട്. അവരോട് ആരോട് ചോദിച്ചാലും നമ്പി നാരായണനെ കുറിച്ച് മോശം അഭിപ്രായമായിരിക്കും. യാതൊരു സംഭാവനയും അദ്ദേഹം ഐ എസ് ആര്‍ ഒയ്ക്ക് വേണ്ടി നല്‍കിയിട്ടില്ലെന്നും സെന്‍കുമാര്‍ ആരോപിച്ചു.

ചാരക്കേസ് ശരിയായി അന്വേഷിച്ചിട്ടില്ല. ഐഎസ്ആര്‍ഒ കേസ് എന്തുകൊണ്ട് ശരിയായി അന്വേഷിച്ചില്ലെന്ന് കൃത്യമായി അറിയാം. 24 കൊല്ലം മുന്‍പുള്ള സിബിഐയെക്കുറിച്ച് അന്വേഷിച്ചാല്‍ മതി.

ശരാശരിക്ക് താഴെയുള്ള , സ്വയം വിരമിക്കല്‍ പ്രഖ്യാപിച്ച് പോയ ശാസ്ത്രഞ്ജനാണ് നമ്പി നാരായണന്‍. ഐ എസ് ആര്‍ ഒ കേസില്‍ സുപ്രിം കോടതി നിയോഗിച്ച സമിതി അന്വേഷണം പൂര്‍ത്തിയാക്കും മുന്‍പ് അവാര്‍ഡ് കൊടുക്കുന്നത് ശരിയല്ല. ഇങ്ങനെ പോയാല്‍ അടുത്ത വര്‍ഷം മറിയം റഷീദയ്ക്കും ഗോവിന്ദ ചാമിക്കും അമീറുള്‍ ഇസ്ലാമിനും അവാര്‍ഡ് കിട്ടിയേക്കുമെന്നും സെന്‍കുമാര്‍ പരിഹസിച്ചു.

ടി.പി സെന്‍കുമാറിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നമ്പി നാരായണനും രംഗത്തെത്തിയിരുന്നു. ടി.പി സെന്‍കുമാര്‍ ആരുടെ ഏജന്റാണെന്ന് അറിയില്ല.താന്‍ നല്‍കിയ നഷ്ടപരിഹാര കേസില്‍ പ്രതിയാണ് സെന്‍കുമാര്‍ എന്ന് നമ്പി നാരായണന്‍ പറഞ്ഞു.

ചാരക്കേസ് കഴിഞ്ഞു. ഉദ്യോഗസ്ഥ വീഴ്ച്ച കണ്ടെത്താനാണ് സുപ്രീംകോടതി സമിതി. കോടതിവിധി സെന്‍കുമാര്‍ തെറ്റിദ്ധരിച്ചു. അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ പരസ്പര വിരുദ്ധമാണ്. പരാതികളുണ്ടെങ്കില്‍ സെന്‍കുമാര്‍ കോടതിയില്‍ പറയട്ടെയെന്നും നമ്പി നാരായണന്‍ പറഞ്ഞു.

അതേസമയം ഐഎസ്ആര്‍ഒ ചാരക്കേസില്‍ നിയമ പോരാട്ടം നടത്തുമെന്ന് മാലി സ്വദേശിനിയായ മറിയം റഷീദയ്‌ക്കൊപ്പം പ്രതിചേര്‍ക്കപ്പെട്ട ഫൗസിയ ഹസന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നമ്പി നാരായണന് നീതി കിട്ടിയത് പ്രതീക്ഷ നല്‍കുന്നു. കേസിന് പിന്നില്‍ രാഷ്ട്രീയമുണ്ടായിരുന്നു. ചാരക്കേസിന് പിന്നില്‍ പൊലീസ് ഉദ്യോഗസ്ഥനായ എസ്.വിജയനാണെന്നും ഫൗസിയ ഹസന്‍ പറഞ്ഞു.

താനും മറിയം റഷീദയും ഇരകളാക്കപ്പെടുകയായിരുന്നു. തനിക്കും മറിയം റഷീദയ്ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. രണ്ട് പേര്‍ക്കും കേരള സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തും. കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് നീതി കിട്ടിയതില്‍ പ്രതീക്ഷയുണ്ടെന്നും ഫൗസിയ ഹസന്‍ പറഞ്ഞു.

പൊലീസുദ്യോഗസ്ഥന്‍ എസ് വിജയനാണ് ചാരക്കേസിന് പിന്നില്‍. ഇതിന് കൃത്യമായ രാഷ്ട്രീയലക്ഷ്യമുണ്ട്. നമ്പി നാരായണനെ തനിക്ക് പരിചയം പോലുമില്ലായിരുന്നു. സിബിഐ കസ്റ്റഡിയില്‍ വച്ചാണ് ആദ്യം കാണുന്നത്. നമ്പി നാരായണന്‍ എന്ന പേര് പറയാന്‍ പോലും തനിയ്ക്ക് ബുദ്ധിമുട്ടായിരുന്നു ഫൗസിയ ഹസന്‍ പറഞ്ഞു.

കരുണാകരനെയും നരസിംഹറാവുവിന്റെ മകനെയുമൊക്കെ കേസിലേക്ക് കൊണ്ടുവന്നതില്‍ രാഷ്ട്രീയ അട്ടിമറിയ്ക്കുള്ള ലക്ഷ്യമുണ്ടെന്ന് ഫൗസിയ ഹസ്സന്‍ വെളിപ്പെടുത്തുന്നു. താനും മറിയം റഷീദയും ആയുധങ്ങളായി മാറുകയായിരുന്നു. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് നിയമപോരാട്ടം തുടരുമെന്നും ഫൗസിയ ഹസന്‍ പറഞ്ഞു.

നമ്പി നാരായണന്റെ 22 വര്‍ഷം നീണ്ട നിയമപോരാട്ടത്തില്‍ നിര്‍ണായകമായിരുന്നു കഴിഞ്ഞ സെപ്തംബര്‍ 14ന് വന്ന സുപ്രീംകോടതി വിധി. കൂട്ടുപ്രതികളെല്ലാം, കേസില്‍ നിന്ന് രക്ഷപെട്ടതില്‍ ആശ്വസിച്ചപ്പോഴാണ് നമ്പി നാരായാണന്‍ നിയമപോരാട്ടത്തിന് ഒറ്റയ്ക്ക് ഇറങ്ങിപ്പുറപ്പെട്ടത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (38 minutes ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (59 minutes ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (1 hour ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (1 hour ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (2 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (2 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (2 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (2 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (2 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (3 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (3 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (3 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (4 hours ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (4 hours ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (4 hours ago)

Malayali Vartha Recommends