Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

റിപ്പബ്ലിക് ദിനത്തില്‍ ചൈത്രക്കൊരു സല്യൂട്ട് ! ; ക്രിമിനലുകളെ തേടി പാര്‍ട്ടി ഓഫീസ് വരെ പോകാന്‍ കാണിച്ച ധൈര്യത്തെ പ്രശംസിച്ച് സോഷ്യൽ മീഡിയ; സർക്കാർ നടപടിയ്‌ക്കെതിരെ വ്യപക പ്രതിഷേധം

26 JANUARY 2019 07:33 PM IST
മലയാളി വാര്‍ത്ത

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയിഡ് നടത്തിയ ഡിസിപി ചൈത്ര തേരസാ ജോണിനെതിരെ സർക്കാർ സ്വീകരിച്ച നടപടിയ്‌ക്കെതിരെ വ്യപക പ്രതിഷേധം. സ്ത്രീ സുരക്ഷയുടെ പേരില്‍ വാചാലരാകുന്ന സര്‍ക്കാറിന്റെ യഥാര്‍ത്ഥ മുഖം തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ആരോപിച്ചപ്പോൾ ആരോപണങ്ങളെ തള്ളിയ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഡിസിപി ചൈത്രയുടെ നടപടി മാധ്യമ ശ്രദ്ധ നേടാനാണെന്ന് ആരോപിച്ചു.

നിയമം നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ ഇങ്ങനെ കൂച്ച് വിലങ്ങിടണമോ എന്ന ചോദ്യവും സോഷ്യൽ മീഡിയയിലടക്കം ഉയരുന്നുണ്ട്. ജനങ്ങള്‍ക്ക് ഒരു നിയമവും നേതാക്കള്‍ക്ക് ഒരു നിയമവുമോ എന്നാണ് പലരും ചോദിക്കുന്നത്.

പ്രതികളെ മിക്ക പാര്‍ട്ടി ഓഫീസുകളിലും ഒളിപ്പിക്കുക പതിവാണ്. പാര്‍ട്ടി ഓഫീസില്‍ പോലീസ് റെയ്ഡ് നടത്തില്ല എന്നതാണ് നാട്ടുനടപ്പ്. എന്നാല്‍ അതിന് വിപരീതമായാണ് ഡിസിപി ചൈത്ര പ്രവര്‍ത്തിച്ചത്. ഇതോടെയായിരുന്നു ചൈത്രയ്‌ക്കെതിരെയുള്ള സർക്കാരിന്റെ നടപടി.

കുറ്റവാളികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുന്ന ചൈത്ര തേരസ ജോണിന്‍റെ പല നടപടികളിലും തലസ്ഥാനത്തെ സിപിഎം നേതാക്കള്‍ക്ക് നേരത്തെ അതൃപ്തിയുണ്ട്. എസ്ബിഐ ട്രഷറി ബ്രാഞ്ച് ആക്രമണകേസില്‍ എന്‍ജിഒ യൂണിയന്‍ നേതാക്കളെ പിടികൂടിയത് മുതല്‍ തുടങ്ങിയതാണ് എതിര്‍പ്പ്. ജില്ലാ കമ്മിറ്റി ഓഫീസില്‍ ബുധനാഴ്ച അര്‍ദ്ധരാത്രി റെയ്ഡ് നടത്തിയതോടെ ജില്ലാ സെക്രട്ടറി തന്നെ പരാതിയുമായി മുഖ്യന്ത്രിയെയും ഡിജിപിയെയും സമീപിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് മുഖ്യമന്ത്രി നേരിട്ട് ചൈത്രയോട് വിശദീകരണം തേടിയതും അന്വേഷണത്തിന് ഡിജിപി കമ്മീഷണറെ ചുമതലപ്പെടുത്തിയതുമാണ് വിവാദത്തിലായത്. വുമണ്‍സ് സെല്‍ എസ്പിയായ ചൈത്ര ഡിസിപിയുടെ അധിക ചുമതലയിലായിരുന്നു. ശബരിമല ഡ്യൂട്ടി കഴിഞ്ഞ ഡിസിപി ആദിത്യ തിരിച്ചെത്തിയതും റെയ്ഡിന്‍റെ പിറ്റേന്നാണ്.

ഉത്തരവാദിത്വം നിറവേറ്റിയ ഉദ്യോഗസ്ഥക്കെതിരെ സാമാന്യമര്യാദപോലും കാണിക്കാതെ സര്‍ക്കാര്‍ നടപടി എടുത്തുവെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. ഗുണ്ടകള്‍ക്കും സാമൂഹ്യ വിരുദ്ധര്‍ക്കും എന്ത് സംരക്ഷണവും സര്‍ക്കാറില്‍ നിന്നും കിട്ടുമെന്നതിന്‍റെ തെളിവാണിതെന്നും ചെന്നിത്തല വിമര്‍ശിച്ചു. റിപ്പബ്ലിക് ദിനത്തില്‍ ചൈത്രക്കൊരു സല്യൂട്ട്, ക്രിമിനലുകളെ തേടി പാര്‍ട്ടി ഓഫീസ് വരെ പോകാന്‍ കാണിച്ച്‌ ധൈര്യം..തുടങ്ങി ചൈത്രയെ പിന്തുണച്ചും സര്‍ക്കാറിനെ കണക്കിന് വിമര്‍ശിച്ചുമുള്ള പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ നിറയെ. വിവാദങ്ങളോടൊന്നും ചൈത്ര ഇതുവരെ പ്രതികരിച്ചിട്ടില്ല. സര്‍ക്കാര്‍ നടപടികളില്‍ ഐപിഎസ് അസോസിയേഷനും അതൃപ്തിയുണ്ട്.

ബിജെപി ഹര്‍ത്താലില്‍ അഴിഞ്ഞാടിയ ക്രിമിനലുകള്‍ക്കെതിരെയും ശക്തമായ നടപടിയായിരുന്നു ചൈത്ര സ്വീകരിച്ചത്. അതിനിടെ രണ്ട് ദിവസത്തിനുള്ളില്‍ റെയ്ഡിനെ കുറിച്ച്‌ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്‍ പറഞ്ഞു. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാകും തുടര്‍നടപടി. കടുത്ത നടപടികളിലേക്ക് നീങ്ങിയാല്‍ കൂടുതല്‍ പ്രതിച്ഛായ നഷ്ടമുണ്ടാകുമെന്ന ആശങ്കയും സര്‍ക്കാറിന് മുന്നിലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (38 minutes ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (59 minutes ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (1 hour ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (1 hour ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (2 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (2 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (2 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (2 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (2 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (3 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (3 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (3 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (4 hours ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (4 hours ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (4 hours ago)

Malayali Vartha Recommends