കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ പങ്കെടുക്കാന്‍ അഖിലേന്ത്യ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കൊച്ചിയില്‍ എത്തും

കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ പങ്കെടുക്കാന്‍ അഖിലേന്ത്യ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച കൊച്ചിയില്‍ എത്തും. സംസ്ഥാനത്തെ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരും വനിത വൈസ് പ്രസിഡന്റുമാരും പങ്കെടുക്കുന്ന മറൈന്‍ െ്രെഡവിലെ നേതൃസംഗമത്തില്‍ വൈകീട്ട് മൂന്നിന് അദ്ദേഹം സംസാരിക്കും. ഉച്ചക്ക് ഒന്നിന് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങുന്ന രാഹുലിനെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിക്കും.
തുടര്‍ന്ന് അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ എം.ഐ. ഷാനവാസിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ കാണും. പിന്നീട് ഗെസ്റ്റ് ഹൗസിലെത്തുന്ന അദ്ദേഹം മൂന്നിന് മറൈന്‍ െ്രെഡവിലെ സമ്മേളന പ്രതിനിധികളോട് സംസാരിക്കും. 4.50ന് എറണാകുളം ഗെസ്റ്റ് ഹൗസില്‍ യു.ഡി.എഫ് നേതാക്കളുമായി ചര്‍ച്ച. 6.30ന് ഡല്‍ഹിക്ക് മടങ്ങും.
"
https://www.facebook.com/Malayalivartha























