പെൺകുട്ടികളെ വശീകരിച്ച് ഹൗസ് ബോട്ടുകളില്‍ എത്തിച്ച് പീഡനം... സംഭവം പുറത്തായപ്പോൾ കര്‍ണാടകയില്‍ പോയി താന്ത്രിക വിദ്യ പഠിച്ചു; കേരളത്തിന്റെ പല ഭാഗങ്ങളിലും പോയി രഹസ്യമായി പൂജകളും മന്ത്രവാദവും നടത്തി; ഒടുക്കം പോലീസ് പിടിയിലായതിങ്ങനെ... സംഭവം കോട്ടയത്ത്...

പെൺകുട്ടികളെ വശീകരിച്ച് ഹൗസ് ബോട്ടുകളില്‍ എത്തിച്ച് പീഡനം. സംഭവം പുറത്തായപ്പോൾ വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍. കഞ്ഞിക്കുഴി വില്ലേജില്‍ ചാലുങ്കല്‍വെളി വീട്ടില്‍ കിരണ്‍ദാസ്( 29 ) പൊലീസ് പിടിയിലായത്. കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി ആര്‍ ശ്രീകുമാറിന്റെ നിര്‍ദേശാനുസരണം വെസ്റ്റ് എസ്‌എച്ച് നിര്‍മല്‍ ബോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്
ജാമ്യത്തിലിറങ്ങിയ പ്രതി പൊലീസിന്റെ കണ്ണ് വെട്ടിച്ച് ആലപ്പുഴയിലും കുമരകത്തും കൊച്ചിയിമുള്ള ഹൗസ് ബോട്ടുകളിലും ഇടുക്കി കാളിയാര്‍, വണ്ണപ്പുറം ഭാഗങ്ങളിലും ഒളിച്ചു താമസിക്കുകയായിരുന്നു. ഇതിനിടെ പ്രതി കര്‍ണാടകത്തില്‍ പോയി താന്ത്രിക വിദ്യ പഠിക്കുകയും പിന്നീട് കേരളത്തിന്റെ പല ഭാഗങ്ങളിലും രഹസ്യമായി പൂജകളും മന്ത്രവാദവും നടത്തി. പൊലീസ് പിടിക്കാതിരിക്കാന്‍ മറ്റുള്ളവരുടെ പേരില്‍ സിം കാര്‍ഡ് എടുക്കുകയും രണ്ടോ മൂന്നോ മാസം കഴിയുമ്ബോള്‍ അത് ഉപേക്ഷിച്ചു പുതിയ ഫോണും സിം കാര്‍ഡും എടുക്കുകയാണ് ചെയ്തത്. തുടർന്നായിരുന്നു പ്രതിയെ അതീവ രഹസ്യമായി പോലീസ് പിടികൂടിയത്.
https://www.facebook.com/Malayalivartha























